?Life of pain-the game of demons 3 [Demon king] 1541

മനു: ഒന്നുല്ല അമ്മേ…. കൊറേയായില്ലേ അമ്പലത്തിൽ ഒക്കെ പോയിട്ട്… അപ്പൊ കുറച്ച് നേരം അവിടെ ഇരുന്നു.

 

‘അമ്മ: മ്മ്…. വാ…. വല്ലതും കഴിക്കണ്ടേ….

അവർ മൂന്നുപേരും ഉള്ളിലേക്ക് നടന്നു. അഞ്ചു പ്രസാദം പൂജാമുറിയിൽ വച്ച ശേഷം നേരെ മുകളിലേക്കു പോയി. മനു അമ്മയുടെ അടുത്തേക്കും.

 

മനു: ആതി എവടെ അമ്മാ….

 

‘അമ്മ: ഓഹ്…. അവളുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത്….

 

മനു: എന്താ ….?

‘അമ്മ: നീ തന്നെ പോയി നോക്ക്…. റൂമിൽ ഉണ്ട്…. പെണ്ണ് ഈയിടെ ആയി കുറച്ച് കൂടുന്നുണ്ട്…..

 

രാധമ്മ പറഞ്ഞത് എന്താണെന്ന് മനസ്സിലാകാതെ അവൻ ആതിരയുടെ മുറിയിലേക്ക് നടന്നു. മുറി ചാരിയിട്ടെ ഉള്ളു.

 

അവിടെ എത്തിയപ്പോൾ തന്നെ അവന് കാര്യം പിടികിട്ടി.

റൂമിന്റെ ഉള്ളിൽ നിന്നും വെടിയൊച്ച കേൾക്കാം…

 

അവൻ ഒന്നും മിണ്ടാതെ പതിയെ വാതിൽ തുറന്നു.

കിടക്കയിൽ കിടന്ന് pubg കളിക്കുന്നു. അടുത്ത് കുറച്ച് പൗഡറും ഉണ്ട്…

അതി: ഏട്ടാ…. ഇങ്ങോട്ട് ഓടി വാ…. എന്റെ വീട്ടിൽ എനിമി…. വേഗം വാ….. എന്റേൽ ബുള്ളത് കുറവാ….

അവൾ കളിയിൽ മുഴുകിയിരിക്കുകയാണ്…
രാജീവും രൂപയും തമ്മിലുള്ള കല്യാണ നിശ്ചയം കഴിഞ്ഞ സമയത്ത് രാജീവ് വാങ്ങി കൊടുത്ത ഫോൺ ആണിത്….. ഒരു oppo f2

സാധാരണ ഒരു ഫോൺ കിട്ടിയാൽ ആദ്യം വാട്‌സ്ആപ്പ് ഫേസ് ബുക് ഒക്കെ ആണ് കേറ്റികൊടുക്കുക….

പക്ഷെ സൈക്കോ രാജീവ് ആദ്യം അതിൽ കേറ്റിയ ആപ്പ് pubg mobile ആണ്.ആ സമയത്ത്‌ ഞങ്ങൾ ഡൽഹിയിൽ ആയിരുന്നല്ലോ…. അവൾ വിളിക്കുമ്പോൾ പറയും രാജീവും രൂപയും തമ്മിലുള്ള റൊമാൻസ് ഒക്കെ pubg കളിച്ചുകൊണ്ടിരിക്കുമ്പോൾ വോയ്സ് ചാറ്റ് ചെയ്താണ് എന്ന്… അവർ അവളെ ഒരു നോക്ക് കുത്തിയായി ആ ടീമിൽ കൂട്ടുമെന്ന്…

ഇവരുടെ ഒക്കെ കാര്യം ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്.

ഞാൻ വന്നത് പോലും അവൾ അറിഞ്ഞിട്ടില്ല. അത്രക്ക് മുഴുകിയിരിക്കുകയാണ് ഗെയിമിൽ.
ഞാൻ പതിയെ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് കാൾ ചെയ്തു.

കാൾ വന്നപ്പോൾ അവളുടെ നേറ്റ് ഓഫ് ആയി. സ്ക്രീനിൽ ചേട്ടച്ചാർ എന്ന് പേരെഴുതി വന്നു. ഒരു നിമിഷം അവളുടെ ഫോൺ ഒന്ന് ഹാങ് ആയി. അവൾ വേഗത്തിൽ ഫോൺ കട്ട് ആക്കി. തിരിച്ച് കളിയിലേക്ക് പോയപ്പോൾ. ‘” your server is not responded. Please try again later ‘”. എന്ന് എഴുതികാണിക്കുന്നു.. . നെറ്റ് തിരിച്ചു വന്നപ്പോൾ അതിൽ ലോഡിങ് എന്ന് പറഞ്ഞ് ഒരുത്ത ൻ ഓടുന്നു.

കളിയിൽ പ്രവേശിച്ചപ്പോൾ അതിൽ ഒരു പെട്ടിയും പച്ച പോകയും?അല്ലെങ്കിലും ഈ ഫോൺ കാൾ pubg യുടെ ഏറ്റവും വലിയ ശത്രു ആണല്ലോ….

8 Comments

  1. രാജാവേ..

    ഈ ഭാഗവും പൊളിച്ചു ?

    1. ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു

  2. ❤️???❣️

  3. ❤️

  4. ഞാൻ 2nd ?

  5. സുജീഷ് ശിവരാമൻ

    1st… വായിച്ചിട്ട് പറയാം..

Comments are closed.