മിഴികൾക്കപ്പുറം 4 [നെപ്പോളിയൻ]💗 58

Views : 4693

പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻഎന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു ……

മിഴികൾക്കപ്പുറം 4

Mizhikalkkappuram Part 4 | Author : Napoleon | Previous Part

 

ഉപ്പയുടെ ഓരോ വാക്കുകളും ആഷിക്കിന്‍റെ ഹ്ര്ദയത്തിലായിരുന്നു­ വന്നു തറച്ചത്”എന്താ ഉപ്പാ ഇങ്ങളീ പറയുന്നത്.”

അതെ മോനെ സത്യമാണ് ഇപ്പോള്‍ ഒരുമാസം കഴിഞ്ഞു അവര് മരിച്ചിട്ട് എന്ന് പറഞ്ഞ് ഉപ്പ അവന്‍റെ നേരെ പത്രംനീട്ടി ,

ആ പത്രത്തിലേക്ക് നോക്കുന്തോറും കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി ഒരു നിമിഷം മുംമ്പുണ്ടായിരുന്നആത്മ വിശ്വാസം മുഴുവന്‍ ചോര്‍ന്നു പോയിരിക്കുന്നു.

“ഉപ്പാ വിച്ചൂന് ഒന്നും സംഭവിച്ചില്ലല്ലോ പിന്നെയെങ്ങനെ വിച്ചൂന്‍റെ ഫോട്ടോ ഇതില്‍ വന്നു?

ഇതെല്ലാം ഉപ്പയെങ്ങനാ അറിഞ്ഞേ പറ”

“വിച്ചൂനെ കണ്ട പിറ്റേന്ന് തന്നെ ഞാന്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു”

“എന്നിട്ടോ” ആഷിക്ക് ആകാംക്ഷയോടെ ചോദിച്ചു.

“അന്ന് എട്ടാം വളവില്‍ വെച്ച് അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈല്‍സും ഞാന്‍ എന്‍റെ ഒരു സുഹ്ര്ത്ത് വഴിമനസിലാക്കി.

യാത്രക്കാരെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലില്‍ പോയി.

ഞാനവിടെ നിന്നും ഒരു ഡോക്റ്റുടെ സഹായത്തോടെ അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈയ്സ് തപ്പി പിടിച്ചു.

ആ കൂട്ടത്തില്‍ വിച്ചൂന്‍റെ ഉപ്പയുടെ പേഴ് റിസീപ്ഷനില്‍ നിന്ന് എങ്ങനെയോ എന്‍റെ കയ്യില്‍ എത്തിപ്പെട്ടു.”

“അത് വിച്ചൂന്‍റെ ഉപ്പന്‍റെതാണെന്ന് എങ്ങനെ മനസിലായി” ആഷിക്ക് ഇടയില്‍ കയറി ചോദിച്ചു

” ആ പേഴ്സില്‍ അവരുടെ ഫാമിലി ഫോട്ടോ ഉണ്ടായിരുന്നു”

“ഉം എന്നിട്ടോരെ കണ്ടോ”

“പിന്നെ കുറേ നേരം അന്വേഷിക്കേണ്ടി വന്നില്ല. ആ ഫോട്ടോ വെച്ച് ഞാനവരെ കണ്ടെത്തി പക്ഷെ അപ്പോഴേക്കുംഅവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

അന്­ന് ഞാന്‍ തീരുമാനിച്ചതാ ഇനി വിച്ചു എന്‍റെ മകനായിട്ട് വളര്‍ന്നാല്‍ മതിയെന്ന്”

“പക്ഷെ ഉപ്പാ അവന്‍റെ ഫോട്ടോ എങ്ങെനെ ഇതില്‍!”

“ആ ഫോട്ടോ വരാന്‍ കാരണം ഞാനാ. പിറ്റേന്ന് അവരുടെ ഫോട്ടോയുടെ കൂടെ അവന്‍റെ ഫോട്ടോയുംമരണപെട്ടെന്ന വ്യാജേന വാര്‍ത്ത പത്രത്തില്‍ നല്‍കി.

ഇനി അവനെ തേടി ആരും വരരുത് എന്ന ലക്ഷ്യം മാത്രം മനസില്‍ വെച്ചുകൊണ്ടായിരുന്നു­.

“ധാരയായ് ഒഴുകിയ കണ്ണുനീര് തുടച്ചുകൊണ്ട് ഉപ്പയെ കെട്ടിപിടിച്ച് കരഞ്ഞു.ഇതൊന്നുമറിയാത­െഫാമിലിയേയും കാത്ത് വിദൂരതയിലേക്ക് നോക്കി വിച്ചു അതേ ഇരിപ്പ് ഇരിക്കുകയായിരുന്നു,അ­ല്‍പ സമയംകഴിഞ്ഞ് വിച്ചു തിരിച്ചു വന്നു.

Recent Stories

The Author

നെപ്പോളിയൻ

10 Comments

  1. അറിവില്ലാത്തവൻ

    ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

    1. അറിവില്ലാത്തവൻ

      അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്

  2. നെപ്പോളിയൻ ബ്രോ..

    ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട്‌ പറയാമായിരുന്നു..
    അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
    കഥ ഒരുപാട് ഇഷ്ടം ആയി. ❤️

    സ്നേഹത്തോടെ
    Zayed
    ❤️❤️

    1. നെപ്പോളിയൻ

      😍😍😍

  3. ഖുറേഷി അബ്രഹാം

    കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
    അടുത്ത കഥയുമായി വരുക.

    ഖുറേഷി അബ്രഹാം,,,,,,

    1. നെപ്പോളിയൻ

      😍😍😍😍

  4. 😢😢😢kariyippichu kalanjallodo

    1. നെപ്പോളിയൻ

      👍🏻😍😍😍

  5. M.N. കാർത്തികേയൻ

    വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com