അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1635

“പെട്ടെന്ന് വേണം…” അമ്മാവന്‍ രണ്ടുപേരോടുമായി പറഞ്ഞു..

“മാക്സിമം അഞ്ച് മിനുട്ട് മതി…” രാഹുല്‍ പറഞ്ഞു. അമ്മാവന്‍ വാതിൽ തുറന്ന് പുറത്ത്‌ പോയി. വാതിൽ അമ്മാവന്‍ തന്നെ അടച്ചത് കൊണ്ട്‌ രാഹുലിന് ആ ഒരു നടത്തം ലാഭമായി. വാതിൽ അടഞ്ഞപ്പൊ രാഹുല്‍ ഹൃദ്യയുടെ മുഖത്തേക്ക് നോക്കി. അവന്‍ അവളെ ബെഡിൽ ഇരുത്തി. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി മുറിഞ്ഞ കൈ പിടിച്ചു മുറിവില്‍ തലോടി.

“ഹൃദ്യകുട്ടി….” അവന്‍ ഹൃദ്യമായി വിളിച്ചു. അവൾ അതിന്‌ മറുപടിയെന്നോണം അവനെ നോക്കി. അവന്‍ തുടർന്നു.

“ദേ… ഇനി നിന്റെ അമ്മായി… ശോ എന്താ ആ താടകയുടെ പേര്‌? ഹാ ഷുശീല…. പേരോടുന്നവർക്ക് എന്തേലും ഇട്ട മതിയല്ലോ സ്വഭാവം കണ്ടു വിളിക്കുന്നവനല്ലേ കുഴപ്പം… ആ അത് പോട്ടെ… ആ തടാകയും അത് പോലെ ഉള്ളവരും പറയുന്നത് കേട്ട് ഇതുപോലെ ഉള്ള മണ്ടത്തരം ഒന്നും കാണിക്കരുത് കേട്ടോ… പിന്നെ എവിടെ നിന്റെ ഫോൺ…?” അവന്‍ ഒരു ചോദ്യത്തോടെ നിർത്തി.

ഹൃദ്യ ഒരു ചിരിയോടെ ട്രാവലർ ബാഗിന്റെ മുകളില്‍ വെച്ച ഹാന്‍ഡ് ബാഗ് ചൂണ്ടിക്കാട്ടി… അവന്‍ പോയി അത് എടുത്തു തുറന്ന് നോക്കി. അതിൽ നിന്ന് പഴയ നോക്കിയ സെറ്റ് പുറത്തെടുത്തു. അത് കണ്ട് അവന്റെ ഭാവം ഒന്ന് മാറി എങ്കിലും അവൾ കാണാതെ അത് അവന്‍ ഒതുക്കി. പിന്നെ തന്റെ നമ്പര്‍ ഡയല്‍ ചെയ്തു. തന്റെ ഫോൺ റിംഗ് ചെയ്തു എന്ന് അറിഞ്ഞപ്പോ അവളുടെ ഫോൺ കട്ട് ചെയ്ത് ഹാന്‍ഡ് ബാഗില്‍ തിരിച്ച് വെച്ചു. പിന്നെ സ്വന്തം പേഴ്സ് എടുത്ത് അതിൽ ഒരു അഞ്ഞൂറ് രൂപ നോട്ട് ബാക്കി വെച്ച് മറ്റു നോട്ടെല്ലാം അവളുടെ ഹാന്‍ഡ് ബാഗിലേക്ക് മാറ്റി.

“ങേ…!!! അതെന്തിനാ അങ്ങോട്ട് മറ്റുന്നേ…?” അവന്റെ പ്രവൃത്തി ഇഷ്ടമാവാതെ അവൾ ചോദിച്ചു.

“ഇരുന്നോട്ടെ പെണ്ണേ… ഇനി ഇതിന്റെ കുറവ് കൊണ്ട്‌ എന്റെ ഹൃദ്യകുട്ടി ആഗ്രഹങ്ങള്‍ ഒതുക്കി ജീവിക്കണ്ട…”

“ന്നാലും അത് വേണ്ട രാഹുലേട്ടാ….”

“വേണം… ഇനി ആരുടെ മുന്നിലും ഇതിനായി തല കുനിച്ച് നില്‍ക്കരുത്. ഇപ്പൊ നമ്പര്‍ കിട്ടിയില്ലേ… ഇനി എന്ത് ആവശ്യത്തിനും എന്നെ വിളിച്ച മതി. വിളിക്കില്ലേ…?”

“മ്…” ഹൃദ്യ നാണത്തോടെ ഒന്ന് മൂളി…

“സത്യം പറഞ്ഞാൽ നിന്നെ പറഞ്ഞയക്കാൻ തോന്നുന്നില്ല… പിന്നെ പഠിതത്തിന്റെ കാര്യം ആയതുകൊണ്ട്‌ വിടുന്നു. പക്ഷേ കാണാന്‍ തോന്നിയ ഞാൻ ഓടി വരും…”

അതിന്‌ സമ്മതം എന്ന രീതിയില്‍ ഒരു പാൽ പുഞ്ചിരി നല്‍കി.

“എന്നോട് എന്തോ പറയാന്‍ ഉണ്ടല്ലോ…!” രാഹുല്‍ അവളോട് ചോദിച്ചു…

“അതേയ്, ഇനി വേറെ പെണ്‍കുട്ടികളെ പിന്നാലെ നടന്ന് പിവി കുട്ടനാവണ്ട കേട്ടോ…” ഹൃദ്യ ഒരു ഭീഷണി എന്ന പോലെ ചിരിച്ച് പറഞ്ഞു…

“അയ്യോ അത് പറയാന്‍ പറ്റില്ല… ചിലപ്പോ കൈവിട്ടു പോവും…” രാഹുല്‍ പറഞ്ഞു.

“ദേ അങ്ങനെ വല്ലതും ഉണ്ടെന്ന് ഞാൻ അറിഞ്ഞ അടുത്ത ബസിന് ഇങ്ങോട്ട് വന്ന് കുത്തികൊല്ലും ഞാന്‍. പിന്നെ ഞാനും ചാവും…”

“ഈശ്വരാ… ഇത് ഒരു കുരിശ് ആയലോ…”

“ആ ആയി… ഡോക്ടർ ഇനി ഈ കുരിശ് എറ്റിയ മതി..” ഹൃദ്യ ചിരിയോടെ പറഞ്ഞു.

“ന്നാ മതി. ഇത് എന്റെ കുരിശിന് എന്നെ മറക്കാതെയിരിക്കാൻ…” ഇത്രേയും പറയുമ്പോഴേക്കും അവന്റെ ചുണ്ടുകള്‍ അവളുടെ നെറ്റിയില്‍ പതിഞ്ഞിരുന്നു. അവൾ ഒന്ന് ഞെട്ടി എങ്കിലും പിന്നെ ചിരിയായി മാറി.

“എന്നാലേ നമ്മുക്ക് ഇറങ്ങാം, ഇനി വൈകിയാൽ ബസ് അതിന്റെ പാട്ടിന്‌ പോവും… അമ്മാവനും….”

ഹൃദ്യ അവന്റെ അടുത്ത് നിന്ന് എണീറ്റ് ബാഗുകൾ തോളിൽ ഇട്ട് പുറത്തേക്ക്‌ നടന്നു. കുടെ അവനും.

“നീ ഇറങ്ങിക്കോ… ഞാന്‍ താഴേക്ക് ഇപ്പൊ വരുന്നില്ല. വന്നാൽ ചിലപ്പോ നിന്റെ

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.