പവിഴം 2 [Shyju] 56

Views : 4426

ഞാൻ പറഞ്ഞതല്ലേ വരണ്ടാ എന്ന്.. എനിക്കപ്പോൾ തന്നെ സംശയം തോന്നിയിരുന്നു നീ ജോലി നിർത്തി ഇങ്ങോട്ട് വരുന്നുണ്ടെന്നു..

കയ്യിലെ ട്രിപ്പ്‌ അഴിച്ചതും അവൾ നടന്നു വന്നു എനിക്ക് കാണാൻ പാകത്തിന് കുറച്ചപ്പുറത്തു ഇരുന്നു.. (അവൾക്കും എന്റെ അടുത്തേക്ക് ഓടി വരണം എന്നുണ്ട് പക്ഷെ പറ്റുന്നില്ലല്ലോ… നാട്ടിൽ നിന്നും കണ്ടാൽ കൂടെ മിണ്ടാത്ത ആളുകൾ ആയിരുന്നെല്ലോ… ) എന്നെ നോക്കി ചെയറിൽ കുറച്ചു നേരം ഇരുന്നപ്പോൾ നഴ്സ് വന്നു പറയുന്നത് കേട്ടു നിങ്ങളോട് കയ്യിലെ സൂചി അഴിക്കണം… അവിടെ നിക്കാൻ പറഞ്ഞിട്ട് ഇവിടെ വന്നിരിക്കുകയാണോ എന്ന് ചോദിക്കുന്നുണ്ട്. നഴ്സിനു അറിയില്ലല്ലോ ഞങ്ങളുടെ വിഷമം.. അവളെയും കൊണ്ട് നേഴ്സ് പോയപ്പോൾ ഞാൻ പുറത്തിറങ്ങി ബൈക്കും ആയി പുറത്ത് റോഡിൽ നിന്നു.. അവളുടെ sms വന്നു.. എവിടെ പ്പോയി കയ്യിലെ സൂചി അഴിച്ചിട്ടു വന്നു നോക്കിയപ്പോൾ ഇങ്ങളെ ഒരുപാട് തിരഞ്ഞു കണ്ടില്ലല്ലോ.. ..

ഞാൻ പറഞ്ഞു വീട്ടിൽ എത്തി എന്ന്..

ഉം എനിക്കറിയാം ഇങ്ങളെ… ഞാൻ പോകാതെ പോകില്ല എന്ന്.. അവിടെ എവിടെയെങ്കിലും കാത്തു നിൽക്കുന്നുണ്ടാകും… ഇറങ്ങുമ്പോൾ പറയാം എന്ന്…

എല്ലാം കഴിഞ്ഞു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇറങ്ങുകയാണ്.. ബൈക്കിലാണ് വരുന്നത് . എവിടെയാ നിക്കുന്നത് എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അവൾ കണ്ടു എന്നെ.. sms വന്നു.. വാ പോകാം… ഇനി അവിടെ നിൽക്കണ്ട കെട്ടോ.. അവളുടെ വീട് വരെ പുറകെ ഉണ്ടായിരുന്നു.. പിന്നെ ഞാൻ നേരെ വീടിലേക്ക്‌ പോയി.. അന്ന് രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല.. അവളുടെ കാര്യം ആലോചിച്ചു കണ്ണ് നിറയുന്നുണ്ടായിരുന്നു.. ഇങ്ങനെയും പെണ്കുട്ടികളോ ..? സ്വന്തം കാര്യം പോലും പറയാതെ അത്രയും വേദനയിലും.. ഓഹ് ആലോചിക്കാൻ കൂടി വയ്യാ.. അന്ന് ആദ്യമായി രാത്രി മുഴുവൻ അവൾക്ക് വേണ്ടി കരഞ്ഞു…

Recent Stories

The Author

Shyju

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com