ധാമിനി [Rahul RK] 517

“അതെ.. അവളെ ഫോണിൽ കിട്ടുന്നില്ല.. എന്താ കാര്യം എന്ന് അറിയാമോ…??”

“അത് പിന്നെ മാർക്കസ്……….”

“എന്ത് പറ്റി അലീന..??”

“ഞാനും ധാമിനിയും ഇന്ന് ബ്രേക് അപ്പ് ആയി…”

“എന്ത്…?”

_അലീന പറഞ്ഞ കാര്യങ്ങള് കേട്ട ഞാൻ ഞെട്ടിപ്പോയി… ധാമിനി ഇപ്പോള് എവിടെ ആയിരിക്കും അവളുടെ മനസ്സിൽ ഇപ്പൊൾ എന്തായിരിക്കും എന്ന ചിന്തകള് ആയിരുന്നു എന്റെ മനസ്സിൽ മുഴുവൻ….._

“എന്താ ഉണ്ടായത് അലീന…,??”

“അവള് എവിടെ പോയാലും എല്ലാവരും അവളെ കളിയാക്കുന്നു… ഈ റിലേഷൻ ഇങ്ങനെ തുടരാൻ ആകും എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു…. ഞാൻ ലെസ്ബിയൻ ആണെന്ന് എനിക്കറിയാം.. പക്ഷേ ഈ ലോകം അത് അംഗീകരിക്കില്ല.. അതുകൊണ്ട് ഞാൻ സ്ട്രൈറ്റ്‌ ആണെന്ന് പറഞ്ഞ് ജീവിക്കാൻ തീരുമാനിച്ചു… എല്ലാം കേട്ടപ്പോ ധാമിനി ഭയങ്കര ഇമോഷണൽ ആയി.. അവൾ‌ എന്നെ കിസ്സ് ചെയ്യാൻ ശ്രമിച്ചതും ഞാൻ അവളെ തള്ളി മാറ്റി… അത് കൂടി ആയപ്പോൾ അവള് വല്ലാതെ വയലൻ് ആയി ഇറങ്ങി പോയി….”

എല്ലാം കേട്ട് എനിക്ക് എന്ത് ചെയ്യണം എന്ന അവസ്ഥയിൽ ആയിപ്പോയി ഞാൻ…
ഡിപ്പ്രഷൻ വന്നാൽ അവള് ചെയ്യാർ ഉള്ള കാര്യങ്ങള് ഓർത്തപ്പോൾ എന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി…

ഞാൻ വീണ്ടും ഫോൺ എടുത്ത് അവളെ വിളിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്തു… പക്ഷേ എത്ര ശ്രമിച്ചിട്ടും അവളെ റീച്ച് ചെയ്യാനേ പറ്റിയില്ല….

ഇനി സമയം പാഴാകുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നിയപ്പോൾ ഞാൻ വേഗം വീട്ടിൽ നിന്ന് ഇറങ്ങി ധാമിനിയുടെ ആന്റിയുടെ വീട്ടിലേക്ക് ചെന്നു… പക്ഷേ അവള് അവിടെ ഉണ്ടായിരുന്നില്ല….

ഞങ്ങൾ സ്ഥിരമായി പോവാർ ഉള്ള പാർക്കിലും നദിക്കരയിലും ഞാൻ പോയി നോക്കി… അവിടെ ഒന്നും അവളെ കാണാൻ സാധിച്ചില്ല….

അവളുടെ ഫോണിലേക്ക് ഞാൻ തുരുതുരെ വിളിച്ച് കൊണ്ടിരുന്നു…പക്ഷേ നോ റസ്പോൺസ്….

അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഫെമിനിസ്റ്റ് മരച്ചുവട്ടിൽ ഞാൻ പോയി നോക്കി….
ഈ മരത്തെ ഫെമിനിസ്റ്റ് മരം എന്നാണ് അവള് വിളിച്ചിരുന്നത്… ഞാൻ ഒരുപാട് നിർബന്ധിച്ചപ്പോൾ ഇനി ഒരിക്കലും സ്വന്തം ശരീരം നോവിക്കില്ല എന്നും അങ്ങനെ തോന്നിയാൽ അതിനു പകരം ഈ മരത്തിൽ കുത്തിക്കോളാം എന്നും ആണ് പറഞ്ഞിരിക്കുന്നത്…. അന്ന് അവള് ഈ മരത്തിന് ഇട്ട പേരാണ് ഫെമിനിസ്റ്റ് ട്രീ…

പക്ഷേ അവിടെയും എനിക്കവളെ കണ്ടെത്താൻ ആയില്ല…
അവള് അവളുടെ സ്വന്തം വീട്ടിലേക്ക് തിരികെ പോയി കാണും എന്ന് ഞാൻ കരുതി… അങ്ങോട്ട് പോകാൻ വേണ്ടി ട്രയിൻ സ്റ്റേഷനിലേക്ക് പോയെങ്കിലും എന്തോ കാരണങ്ങൾ കൊണ്ട് ട്രെയിൻ എല്ലാം വളരെ വൈകിയേ ഓടുന്നുള്ളൂ എന്നാണ് അറിഞ്ഞത്…

നിരാശയോടെ ഞാൻ വീട്ടിലേക്ക് തന്നെ മടങ്ങി…
പക്ഷേ എന്റെ ഉള്ളിലുള്ള ആധി പിന്നെയും പിന്നെയും അധികരിച്ച് കൊണ്ടേ ഇരുന്നു…

പോകുന്ന വഴിയിൽ ഉടനീളം വീണ്ടും ഞാൻ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു.. പക്ഷേ യാതൊരു വിവരവും ലഭിച്ചില്ല….

വിങ്ങുന്ന മനസ്സുമായാണ് ഞാൻ വീട്ടിലേക്ക് വന്നു കയറിയത്…
ചേട്ടൻ സോഫയിൽ ഇരുന്നു ടിവിയിൽ ന്യൂസ് കാണുന്നുണ്ട്..
അച്ഛൻ ഇനിയും ജോലി കഴിഞ്ഞ് തിരികെ വന്നിട്ടില്ല.. സാധാരണ വരുന്ന സമയവും കഴിഞ്ഞിരുന്നു…

ഫോൺ സോഫയിലേക്ക് ഇട്ട് ഞാനും ചേട്ടന്റെ കൂടെ സോഫയിൽ ഇരുന്നു…

66 Comments

  1. Super!!!!

  2. Enthina enganey Ulla sed story azuthunatha

  3. Wonderful story

  4. ♥️♥️♥️♥️

  5. Love or hate next partinay kore aay wait cheyyunnu vegam idane

  6. Adipoli story .. ????

  7. evdedo love or hate?

  8. Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu

  9. Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please

  10. ഒന്നും പറയാൻ കിട്ടുന്നില്ല..

    നല്ല സ്റ്റോറി…

    Waiting for more stories…♥️♥️

  11. നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
    വളരെ ഇഷ്ട്ടയി…
    നല്ലൊരു മെസ്സേജ്…????

  12. Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?

  13. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

  14. Nannaaayirunnu rahul bro…Nalla oru feel good story…

  15. Waiting for love or hate????

    1. Coming soon!!

  16. അദൃശ്യ കാമുകന്‍

    Karayippichu

    1. Thanks ❤️ bro

  17. അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…

    1. Thanks❤️

    2. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

Comments are closed.