വിധിക്കപ്പെട്ട വാരിയെല്ല് 2 [നെപ്പോളിയൻ] 55

Views : 2459

വിധിക്കപ്പെട്ട വാരിയെല്ല്  2
Vidhikkappetta Variyellu Part 2 | Author : Neppoliyan

Previous Part

 

ഹായ് അശ്വതി …എന്തൊക്കെയാ വിശേഷം …അനാമികയുടെ കൈ മുറുകെ പിടിച്ചുകൊണ്ട് പാതി വരണ്ട മുഖവുമായി നിൽക്കുന്ന അശ്വതിയോട്ചെറുപുഞ്ചിരിയോട് കൂടി ആദിൽ ചോദിച്ചു ….

“സുഖം ….ചോദിക്കാൻ മനസ്സിൽ ഒരുപാടുണ്ടെങ്കിലും ഒന്നും ചോദിയ്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുഅവളുടേത് ….

കൂടുതൽ മിണ്ടാതെ അവൾ ചിരിച്ചു കൊണ്ട് നിന്നു …

എനിക്കൊരു കാര്യം അശ്വതിയോട് ചോദിക്കാനുണ്ട് …അതും പറഞ്ഞു ആദിൽ നോക്കിയത് അനാമികയെയാണ്…

കാര്യം മനസ്സിലായ അനാമിക അശ്വതിയുടെ കൈയും വിടുവിച്ചു ബാക്കിയുള്ള കുട്ടികളുടെ അടുത്തേക്ക് പോയി….

“എന്താ ചോദിക്കാൻ ഉള്ളെ …?

ചോദിക്കാൻ ഒരുപാടുണ്ട് ……ത……തന്നെ കാണുമ്പോൾ എല്ലാം മറന്നുപോകുവാ ….

അവൻ പാതിവിക്കോടുകൂടി പറഞ്ഞു നിർത്തി …

“”അതെന്ത അങ്ങനെ …?

അവളും വിട്ടില്ല ….

“എനിക്കൊന്നും അറീല്ല …

അശ്വതി ആറുമായെലും ഇഷ്ടത്തിലാണോ ….

എന്തേലും ആകട്ടെ തുടക്കമിടാണല്ലോ എന്നുകരുതി അവൻ ചോദിച്ചു …

“”അല്ല …മറുപടി അവന്റെ മുഖത്തുനോക്കി ആയിരുന്നു അവൾ പറഞ്ഞത് …കണ്ണുകളിൽ നോക്കുമ്പോളേക്കുംഅവൾ മുഖം മാറ്റിക്കളഞ്ഞിരുന്നു പിടിച്ചുനിൽക്കാൻ അവൾക്ക് കഴിയില്ല എന്ന ഉറപ്പായിരുന്നു അതിന് കാരണം …

പാതി നെടുവീർപ്പോടെ അവളുടെ മറുപടി കേട്ട അവൻ എന്തോ പറയാൻ തുണിയുമ്പോളേക്കും അനാമികയുടെവിളി വന്നിരുന്നു ….

“അച്ചൂ …രേഷ്മ ടീച്ചർ വിളിക്കുന്നു …എല്ലാരും ബസ്സിൽ കയറാൻ തുടങ്ങി …

ഇനി എന്തേലും ഉണ്ടോ പറയാൻ എന്നു നോക്കി അവൾ പതിയെ അനാമികക്ക് അടുത്തേക്ക് നടക്കാൻഒരുങ്ങിയപ്പോൾ അവസാന പ്രദീക്ഷയെന്നോണം ആദിൽ അവളെ വിളിച്ചു…

…”അച്ചൂ ….എനിക്ക് പറയാൻ ഉള്ളത് നീ ഇതുവരെ കേട്ടില്ല …”

“പറഞ്ഞാലല്ലേ കേൾക്കൂ …കുസൃതി ചിരിയോടുകൂടി അവൾ അവന്റെ വായ തുറക്കാനെന്നോണം മുഖത്തേക്ക്നോക്കി …”

Recent Stories

The Author

നെപ്പോളിയൻ

6 Comments

  1. Bakki ille bro

  2. Evide bro bakki

  3. നന്നായി എഴുതി ബ്രോ, നല്ല ഭാഷ അടുത്തഭാഗം വേഗം ആകട്ടെ, ആശംസകൾ…

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  4. Dear നെപ്പോളിയൻ
    ഭഗവതിയുടെ മോഹബത്ത് കൂടി ഇങ്ങോട്ട് കൊടുവരാമോ ഒന്നുകൂടി വായിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു കൂടാതെ അത് വായിക്കാൻ ആഗ്രഹിക്കുന്ന അനേകം ആളുകൾ ഉണ്ട്

    1. നെപ്പോളിയൻ

      അഡ്മിനോട് പറയാം …

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com