ധാമിനി [Rahul RK] 517

_ ധാമിനി പറഞ്ഞ കാര്യങ്ങളെല്ലാം കേട്ട എന്റെ ഉള്ളിൽ ഉണ്ടായ ഒരേ ഒരു വികാരം ഭയം മാത്രം ആയിരുന്നു… എന്ത് കൊണ്ട് എന്നെനിക്കറിയില്ല….
മറുപടി അയക്കാൻ എന്റെ വിരലുകൾ ചലിച്ചില്ല.. പക്ഷേ എന്റെ മറുപടിക്ക് മുന്നേ തന്നെ അവളുടെ അടുത്ത മെസ്സേജ് വന്നു…_

“എനിക്കറിയാം മാർക്കസ് താൻ എന്താവും ഇപ്പൊ ചിന്തിക്കുന്നത് എന്ന്… എന്തായാലും തനിക്ക് എന്നോട് തുറന്ന് പറയാം… വളരെ കാലം ഞാൻ ഒരുപാട് ഡിപ്രഷണിൽ ആയിരുന്നു മാർക്കസ്… ആരോടും സംസാരിക്കാനോ കാണാനോ തയ്യാറാകാതെ ഒരു മുറിയിൽ അടച്ചിട്ടിരുന്നു… ആ സമയത്തെല്ലാം ഞാൻ ആശ്വാസം കണ്ടെത്തിയിരുന്ന ഒരു വഴി ഉണ്ട്… മൂർച്ചയുള്ള കത്തികൊണ്ട് സ്വന്തം തുടയിൽ മുറിപ്പെടുത്തുമ്പോൾ ഉള്ള സുഖം….”

_ ധാമിനിയുടെ ഓരോ വാക്കുകളും എന്റെ ഉള്ളിലാണ് മുറിവുകൾ ഉണ്ടാക്കിയത്… അവസാനം പറഞ്ഞ വാക്കുകൾ മാത്രം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു… അറിയാതെ ആണെങ്കിൽ പോലും ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലൂടെ ഒഴുകി ഇറങ്ങി…. _

“ധാമിനി… താൻ കടന്ന് പോവുന്ന മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറം ആണ്.. പക്ഷേ ദയവ് ചെയ്ത് താൻ സ്വയം വേദനിപ്പിച് ആശ്വാസം കണ്ടെത്തരുത്… ഇതൊന്നും തന്റെ തെറ്റല്ല… നമ്മൾ ജീവിക്കുന്ന സമൂഹം… ഇവിടെ ഉള്ളവരുടെ മനസ്സ് അവരുടെ വിശ്വാസങ്ങൾ അതെല്ലാം ആണ് കുറ്റക്കാർ.. താൻ ഒരു തെറ്റും ചെയ്തിട്ടില്ല ധാമിനി.. ഞാൻ ഉണ്ട് തന്റെ കൂടെ… എന്തിനും….”

“താങ്ക്സ് മാർക്കസ്….? എന്നെ മനസ്സിലാക്കുന്നതിന്… എല്ലാം അറിഞ്ഞിട്ടും എന്റെ കൂടെ നിൽക്കുന്നതിന്… താങ്ക്സ് എ ലോട്ട്‌…”

“ആൾവൈസ്…?”

“ശരി മാർക്ക്.. എനിക്ക് പോവാൻ ആയി.. ഗുഡ് നൈറ്റ്…”

“ഇത്ര പെട്ടന്നോ..??”

“അതേ…പോണം….”

“ശരി…”

_ധാമിനിയോട് യാത്ര പറഞ്ഞ് ഞാൻ ഫോൺ മാറ്റി വച്ച് ബെടിലേക്ക്‌ കിടന്നു…
ഇന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയുമോ എന്ന കാര്യം സംശയം ആണ്.. ഇനി ഉറങ്ങിയാലും ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരും എന്നുറപ്പാണ്…

അവള് പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിൽ വന്നു കൊണ്ടിരുന്നു… എനിക്ക് എന്റെ സംശയങ്ങളെ പിടിച്ച് നിർത്താൻ ആയില്ല… ഞാൻ വേഗം ഫോൺ കയ്യിലെടുത്തു… എന്നിട്ട് വീണ്ടും അവൾക്ക് മെസ്സേജ് അയച്ചു….

“ധാമിനി… വെയിറ്റ്…”

“പറ….”

“താൻ… താൻ ഓകെ അല്ലേ…??”

“എന്തുപറ്റി മാർക്കസ്..??”

“താൻ… താൻ ആത്മഹത്യ ചെയ്യോ…??”

_ഏറെ നേരം അവൾ ടൈപ്പ് ചെയ്യുന്നതായും പിന്നീട് നിർത്തുന്നതായും കണ്ടു… അവസാനം മറുപടി വന്നു…_

“ഗുഡ് നൈറ്റ് മാർക്കസ്…”

പിന്നെ ഒന്നും പറയേണ്ടി വന്നില്ല.. അവൾ ഓൺലൈനിൽ നിന്നും പോയിരുന്നു…
ഉറക്കമില്ലാത്ത… ചോദ്യങ്ങൾ ഒരുപാട് നിറഞ്ഞ മനസ്സുമായി ഞാനും ആ ബെഡിൽ അങ്ങനെ കിടന്നു…
?????????

അന്നത്തെ സംഭവത്തിന് ശേഷം പിന്നെയും ഞാനും ധാമിനിയും പല തവണ കാണുകയും ദിവസവും ഫോണിലൂടെ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു…

എന്നെ കൊണ്ട് സാധിക്കുന്ന വിധം എല്ലാം ഞാൻ അവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….

66 Comments

  1. Super!!!!

  2. Enthina enganey Ulla sed story azuthunatha

  3. Wonderful story

  4. ♥️♥️♥️♥️

  5. Love or hate next partinay kore aay wait cheyyunnu vegam idane

  6. Adipoli story .. ????

  7. evdedo love or hate?

  8. Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu

  9. Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please

  10. ഒന്നും പറയാൻ കിട്ടുന്നില്ല..

    നല്ല സ്റ്റോറി…

    Waiting for more stories…♥️♥️

  11. നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
    വളരെ ഇഷ്ട്ടയി…
    നല്ലൊരു മെസ്സേജ്…????

  12. Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?

  13. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

  14. Nannaaayirunnu rahul bro…Nalla oru feel good story…

  15. Waiting for love or hate????

    1. Coming soon!!

  16. അദൃശ്യ കാമുകന്‍

    Karayippichu

    1. Thanks ❤️ bro

  17. അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…

    1. Thanks❤️

    2. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

Comments are closed.