ആ ഒരു വിളിക്കായ്‌ 😔 [Demon king] 1548

Views : 31063

കണ്ണീരിന്റെ ദൈർഖ്യം ഇരട്ടിയായി. ഞാൻ ആ കാലുകളിൽ വീണ് അലയടിച്ചു കരഞ്ഞു

‘” സോറി അമ്മ…… എന്നോട് ക്ഷമിക്ക്‌……

അമ്മ എന്നെ വാരി എടുത്ത് ആ നെഞ്ചില് കിടത്തി.

‘” എന്താ പോന്നു…. നിനക്ക് എന്താ പറ്റിയത് നീ അങ്ങനെ ഒന്നും കരയില്ലല്ലോ… എന്ത് വിഷമം ഉണ്ടെങ്കിലും അമ്മയോട് പറ…. അമ്മ ഉണ്ട് മോളിന്റെ കൂടെ.’”

 

‘ നമ്മൾ മക്കൾ എത്ര തെറ്റ് ചെയ്താലും അമ്മേ എന്നൊരു വിളിയിൽ നമ്മുടെ തെറ്റുകൾ എല്ലാം പൊറുത്ത് അമ്മ നമ്മളെ മാറോട് അണക്കും.’

നിതിന്റെ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും മുഴങ്ങി കേട്ടു….പത്ത് മാസം ചുമന്നതിന് 18 വർഷം വേദന മാത്രം കൊടുത്ത ആ നെഞ്ചില് തല വച്ച് എന്റെ പാവങ്ങൾ എല്ലാം ഏറ്റ് പറഞ്ഞു….

 

.
.
.
.
.
.
.
.

നനഞ്ഞ കണ്ണുകളുമായി എന്റെ ഓർമകളിൽ നിന്ന് ഞാൻ കണ്ണ് തുറന്നു….വർഷം 12 കഴിഞ്ഞു….

അവൻ ഇപ്പോളും ഇൗ നെഞ്ചില് ഉണ്ട്…..

ഞാൻ ഇപ്പൊൾ അച്ഛന്റെ കമ്പനി നോക്കി നടത്തുന്നു….

അമ്മ എനിക്ക് വേണ്ടി നല്ലൊരു ചെക്കനെ കണ്ടെത്തി തന്നു…. അവൻ എന്റെ എല്ലാ കഥയും അറിഞ്ഞും അവൻ എന്നെ കെട്ടി….
എന്നെ ജീവന് തുല്യം സ്നേഹിച്ചു…..
എന്റെ ആദി….

വേദനകൾ മാത്രം കൊടുത്ത എനിക്ക് വേണ്ടി അമ്മ കണ്ട് പിടിച്ച എന്റെ പ്രിയ ഭർത്താവ് , കൂട്ടുകാരൻ…..

അമ്മ മരിച്ചിട്ട് ഇപ്പൊൾ മൂന്ന് കൊല്ലമായി…..

ഒന്ന് സ്നേഹിച്ച് കൊതി തീരും മുന്നേ അമ്മയും പോയി….

അമ്മയോട് ചെയ്ത തെറ്റുകൾക്ക് ദൈവം എനിക്ക് ശിക്ഷ തന്നു….ഞാൻ ഇനി ഒരു അമ്മയാവില്ല എന്ന് എല്ലാ ഡോക്ടർ മാരും വിധിയെഴുതി…. എന്റെ പാപത്തിന്റെ ഭാരം പേറി ഒരു വെറുപ്പും കാണിക്കാതെ എന്റെ ഭർത്താവ് ആദിയും…..

ഓരോ ഏകാന്തതയിലും ചില ആൾ കൂട്ടങ്ങളിലും ചേച്ചി എന്ന വിളി എന്റെ ചെവിയിൽ മുഴങ്ങും…..

ചില രാത്രികളിൽ അവൻ എന്റെ മാറിൽ ഉറങ്ങുന്ന പോലെ തോന്നും…. ചില രാത്രിയിലെ സ്വപ്നങ്ങളിൽ ഞാൻ അവന്റെ കയ് കോർത്ത് നടക്കുന്നത് കാണും.

നിതിൻ…!

അവന്റെ ഓർമകൾ കഴിഞ്ഞ് പോയ കാലങ്ങളിലെ എന്റെ തെറ്റുകളുടെ ഓർമളാണ്….എന്റെ നെഞ്ചിലെ ഭാരവും വേദനയുമാണ്….

അവൻ എനിക്ക് വിധിക്കാതെ പോയ കാമുകൻ ആണോ അതോ എന്റെ അമ്മയിൽ ജനിക്കാതേ പോയ എന്റെ അനിയനോ….
അതോ എന്റെ തെറ്റുകൾ തിരുത്താൻ ദൈവം അയച്ച മാലാഘായോ…

എന്തൊക്കേ ആയാലും അവന്റെ ചേച്ചീ എന്ന വിളിക്കായി ഞാൻ കാത്തിരിക്കും…..

ഓരോ സ്വപ്നത്തിലും ഞാൻ അവനെ അന്വേഷിക്കും…..

അവന്റെ ആ ഒരു വിളിക്കായി….

 

അവസാനിച്ചു…

Demon king -DK

Recent Stories

The Author

109 Comments

  1. ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…

    😍😍😭 കരയിക്കും ണെങ്കിലും നിതിൻ 🔥

    ബട്ട് kk ആണ് ബെറ്റർ

  2. മാലാഖയെ തേടി

    യാ മോനെ ഇജ്ജാതി ഫീൽ❤❤

    നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.

    അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്

    ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു 😍😍❤❤

  3. karayipichu kalanju bro😥
    what a story👌💞

    1. Superb!!!!

  4. Marakkilla orikkalum ithre parayan ullu bro

  5. അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ

  6. ഈ കഥ നേരത്തെ വായിച്ചത് ആണ്‌. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്‌, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
    Thanks dude
    സ്നേഹത്തോടെ
    ദാവീദ്

    1. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
      അധോലോകത്ത് എന്റെ അന്വേഷണം പറയണം

  7. Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
    Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum

    Anyway waiting for your next story

    With love ❤️
    Sivan

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
      ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
      With love
      Dk

  8. അസുരാ..

    എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
    ഒരു രക്ഷേം ഇല്ല..

    നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട്‌ ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.

    നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
    എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ്‌ കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
    അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..

    എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.

    ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..

    കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.

    ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.

    അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. എഴുതിയ വാക്കുകൾ തന്നെ ധാരാളം….
      ഒരുപാട് സ്നേഹം…😘😘😘😘

      ഞാനും നിധിനെ ഒരിക്കലും മറക്കില്ല

  9. ശങ്കരഭക്തൻ

    Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…🖤

    1. Tnx ശങ്കരണ്ണ..

  10. Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…

    Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
    Valare Vayki aanu njan ethu kk il vayichathu but it’s vere level …

    Ee thought okke eavidannu varunnu eannalochichirikkanu njan ….

    Eanthayalum chucappichittund…

    Mattoru kadhakkayi kaathirikkunnu….

    ❤️❤️❤️

    1. Ok പാപ്പാ

  11. Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ദേവാസുരൻ ലോഡിങ്…..

  12. 💓💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 💖😍😘💓

  13. ഡി. കെ,
    കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
    ഹൃദ്യമായ എഴുത്തിന് ആശംസകൾ…

    1. 🤗🤗🤗
      സ്നേഹം ജ്വാല ചേട്ടാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com