kadhakal.com

novel short stories in malayalam kadhakal !

പവിഴം 2 [Shyju] 48

പവിഴം 2

Pavizham Part 2 | Author : Shyju | Previous Part

 

 

പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി….അവളുടെ വീടിന്റ അടുത്തെത്തിയതും ഒരു കുറ്റി ചൂലും പിടിച്ചു അവൾ അതാ മുന്നിൽ നില്കുന്നു..

പരിചയപ്പെട്ട ശേഷം പലപ്പോളും ജോലിക്കിറങ്ങുമ്പോൾ പരസ്പ്പരം കാണാൻ വേണ്ടി അവിടെ വന്ന് നില്കാറുണ്ടായിരുന്നു അവൾ.. …

ഒരു hi ഓ പുഞ്ചിരിയോ സമ്മാനിച്ചു പോകാറാണ് പതിവ്…

പലപ്പോളും കാണുമ്പോൾ കുറ്റിച്ചൂല് കയ്യിൽ കാണും (ശുണ്ഠി പിടിപ്പിക്കാൻ ഞാൻ പറയാറുണ്ട്… നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ജോലിക്ക് പോകുമ്പോൾ കുറ്റിചൂലും പിടിച്ചു മുന്നിൽ വന്ന് നിൽക്കരുത് എന്ന്..
ഓഹ് ഇനി എന്റെ ചൂലും കണി കണ്ട് പോയിട്ട് ഇന്നത്തെ ദിവസം കുളം ആകണ്ട..അല്ലങ്കിലും എന്റെ ചൂല് ആണെല്ലോ പ്രശ്നം.. ചൂല് കണി കണ്ടു പോയി കരുതിയിട്ടു പ്രശ്നം ഒന്നും ഇല്ലാ.. ഓഓഓ ഒരു കണിശക്കാരൻ വന്നിരിക്കുന്നു… ഇങ്ങനെ പറഞ്ഞ് വഴക്ക് കൂടാറുണ്ടായിരുന്നു.. )

അവൾ എന്നെ ഒന്ന് നോക്കി ഞാൻ ഒരു ഇളിഞ്ഞ ചിരിയും ചിരിച്ചങ്ങു പോയി…

എന്തെങ്കിലും അയക്കാൻ തോന്നി എങ്കിലും അയച്ചില്ല.. കുറെ കഴിഞ്ഞപ്പോൾ ഇങ്ങോട്ട് വന്നു.. ജോലിയിൽ ആണോ. എവിടെയാ പണി എന്നൊക്കെ.. ഇന്നലെ കരഞ്ഞിട്ട് പോയപ്പോൾ വലിയ വിഷമം ആയി…പിന്നെ ഇന്ന് രാവിലെ കണ്ടപ്പോൾ ഒരു ഇളിഞ്ഞ ചിരിയും… സംസാരിച്ചു സംസാരിച്ചു വീണ്ടും പഴയ പോലെ ആയി.. പരസ്പ്പരം അകലാൻ പറ്റാത്ത ഒരു അടുപ്പം.. പിരീഡ്സ് ന്റെ വേദനയെ പറ്റി ഒക്കെ ചോദിച്ചു.. അതിന്റ കുഴപ്പങ്ങൾ ഒന്നും ഇപ്പോൾ ഇല്ലാ..

ഇത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും അകലാൻ ഒരു ശ്രെമം നടത്തി രണ്ടാളും ..

ഇടയ്ക്കിടയ്ക്ക് ശ്രെമിക്കുന്നുണ്ട്.. കഴിയണ്ടേ… ഓരോ പ്രാവശ്യം ശ്രെമിക്കുമ്പോളും പൂർവ്വാധികം ശക്തിയോടെ വീണ്ടും അടുക്കുന്നു… ഒരു ദിവസം പിടിച്ചു നിന്നു പിന്നെ സാധിക്കാതെ അടുത്ത ദിവസം വിളിച്ചപ്പോൾ സങ്കടം പറച്ചിലും, പരിഭവവും ഒക്കെ ആയി വീണ്ടും കയ്യിൽ നിന്നും പോയി… ഈ പ്രാവശ്യം വാവിട്ടു കരഞ്ഞത് അവളായിരുന്നു..എന്തുജാതി കരച്ചിൽ കേട്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല…

Views : 3556

The Author

Shyju

2 Comments

Add a Comment
  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020