?Life of pain-the game of demons 3 [Demon king] 1541

‘അമ്മ വെറുതെ മൂളുക മാത്രം ചെയ്തു.

അഞ്ചു: അമ്മക്കറിയോ…. ഏട്ടനെ ഞാൻ ആദ്യമായി കണ്ടപ്പോ ഏട്ടന്റെ അവസ്ഥ എന്തായിരുന്നു എന്ന്… മനസ്സ് മുഴുവൻ മരിച് ഒരു ജടത്തെ പോലെ ആണ് ഏട്ടൻ ആ കമ്പനിയിൽ ജീവിച്ചിരുന്നത്.

എന്തു പറഞ്ഞാലും വെറുതെ നിർവികാരമായി കേൾക്കും. അമ്മക്ക് അറിയില്ല ഏട്ടൻ ആരാണെന്ന്… ഞാൻ നിങ്ങളോട് എന്റെ ഒപ്പം ജോലി ചെയ്യുന്ന ആൾ ആണ് വേറെ ആരും ഇല്ല എന്നൊക്കെ അല്ലെ പറഞ്ഞിട്ടുള്ളൂ….

പക്ഷെ അതിനും മുകളിൽ ആണ് ഏട്ടൻ… എനിക്കറിയുന്നതിന്റെ പകുതി പോലും നിങ്ങൾക്ക് അറില്ല ഏട്ടനെ കുറിച്ച്…. എനിക്ക് അറിയുന്നതും കുറച്ചു മാത്രം ആണ്.

അമ്മക്കറിയോ…. പെട്ടെന്ന് ഒരുനാൾ ഉറക്കം ഉണർന്നാൽ നീ അനാഥൻ ആണ് നിനക്ക് ആരും ഇല്ല എന്ന് പറഞ്ഞാൽ നമ്മൾ എത്ര തളർന്നു പോകും…

അതാണ് ഏട്ടനും സംഭവിച്ചത്. ആ പാവം അതൊക്കെ മറക്കാൻ അടിമപ്പണി ചെയ്തു 6 വർഷം… ഏട്ടൻ എന്നോട് ആദ്യം ചോതിച്ച കാര്യം എന്താണെന്ന് അറിയോ…. ഒരു കുടുംബം. എന്റെ അമ്മയെയും അനിയതിയേയും ഏട്ടന് കൂടെ വേണം എന്ന്.

അമ്മയിയമ്മയും ഭാര്യയുടെ പെങ്ങളും ആയിട്ടല്ല…. സ്വന്തം അമ്മയും അനിയത്തിയും ആയിട്ട്…
ആ പാവത്തിന് അത്ര വലിയ ആഗ്രഹം ഒന്നും ഇല്ല അമ്മേ…. ഒരു കുടുംബവും കുറച്ചു സ്നേഹവും കൊടുത്താൽ സന്തോഷമായിരിക്കും….

 

ഏട്ടൻ എന്താച്ചാ ചെയ്തോട്ടെ അമ്മേ…. അവൾ ഏട്ടന്റെ സ്വന്തം അനിയത്തിക്കുട്ടി അല്ലെ….

 

അഞ്ചു തന്റെ കണ്ണിൽ ഒഴുകിയ കണ്ണുനീർ ടവ്വൽ വച്ച് തുടച്ചു. രാധമ്മയും നല്ലോണം വിഷമിച്ചിരുന്നു…

………….

മനു ഹോട്ടലിൽ പല ആഹാരസാധനങ്ങൾ ചൂണ്ടി കാണിച്ചു പാക്ക് ചെയ്യിപ്പിച്ചു.

ആതി: ഏട്ടാ… ക്ക് ആ ലോലിപ്പോപ് വേണം…

മനു: ചേട്ടാ… ആ ലോലിപ്പോപ് ഒന്നെടുത്തെ….

ആ കടക്കാരൻ ഒരു ലോലിപ്പോപ്പ് എടുത്ത് കൊടുത്തു.

അപ്പോൾ തന്നെ അത് വാങ്ങി അവൾ വായിൽ ഇട്ടു.

വീണ്ടും അവൾ എന്നെ തോണ്ടി…

മനു: മ്മ്……….

ആതി: സ്നിക്കേഴ്സ്……

മനു അവളെ നോക്കി ഒന്നു ചിരിച്ച ശേഷം

മനു: ചേട്ടാ സ്നിക്കേഴ്സ് ഒരു 10 എണ്ണം….

 

അതെല്ലാം വാങ്ങി അവർ അവിടുന്നു ഇറങ്ങി…

കൊറേ ചെക്കന്മാർ ആതിയെ നോക്കുന്നുണ്ട്…

മനുവിന് അൽപ്പം ദേഷ്യം വന്നെങ്കിലും മൈൻഡ് ചെയ്യാതെ അവിടുന്ന് പോയി. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആതിയുടെ കൈ പിടിച്ചാണ് അവൻ നടന്നത്..

കാറിൽ കയറി രണ്ട് പൊതി പിന്നിലിരിക്കുന്ന അമ്മക്കും അഞ്ജുവിനും നീട്ടി. ഒരു പൊതി മാത്രം ആതി വണ്ടിയിൽ ബോക്സിൽ ഇട്ടു

അഞ്ചു: എന്താടി അത്…

ആതി: അത് ഇന്റെ സ്നിക്കേഴ്സ് ആണ്

അഞ്ചു: ഓഹ് ഇങ്ങനെ ഒരു സ്നിക്കേഴ്സ് പ്രാന്തി…

അവൾ അഞ്ജുവിനെ നോക്കി കൊഞ്ഞനം കുത്തി.

പിന്നെ വണ്ടി നേരെ രാജീവിന്റെ വീട്ടിലേക്ക് തിരിച്ചു…

തുടരും…

Demon king

8 Comments

  1. രാജാവേ..

    ഈ ഭാഗവും പൊളിച്ചു ?

    1. ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു

  2. ❤️???❣️

  3. ❤️

  4. ഞാൻ 2nd ?

  5. സുജീഷ് ശിവരാമൻ

    1st… വായിച്ചിട്ട് പറയാം..

Comments are closed.