അവള്‍ ഹൃദ്യ 🧚‍♀️ [ഖല്‍ബിന്‍റെ പോരാളി 💞] 1635

Views : 112600

(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.

NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.)

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

🧚‍♀️അവള്‍ ഹൃദ്യ 🧚‍♀️

Aval Hridya | Author : Khalbinte Porali

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് ഈ കഥ നടക്കുന്നത്… സമയം ഒരു പൊൻ പ്രഭാതം…

ഇന്നലെ രാത്രിയിലെ ജോലി കഴിഞ്ഞ് പുറത്തേക്ക്‌ നടക്കുന്ന സുമുഖനും സുന്ദരനുമായ ഒരു ഡോക്ടര്‍ യുവാവ്… രാത്രി എമർജൻസി കേസ് ഒന്നും ഇല്ലാത്തതിനാല്‍ തന്റെ റൂമിൽ കിടന്ന് ഒന്ന് മയങ്ങാൻ കഴിഞ്ഞു. മയക്കം കുടിയാലെ ഉള്ളു. അത് കഴിയുമ്പോ സമയം എട്ടര കഴിഞ്ഞിരുന്നു. അതിനാൽ രാവിലെ തീരെ ഉറക്ക ക്ഷീണം ഇല്ല. രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട പേഷ്യന്റായ എക്സ് സർവ്വീസ്മാൻ മേജർ കൃഷ്ണന്‍ നായര്‍ എന്ന ബഡായി നായരെ കണ്ടുള്ള വരവാണ് കക്ഷി.

നീലയും വെള്ളയും കള്ളികളുള്ള ഷർട്ട് ഇന്‍സൈഡ് ചെയ്ത ഗ്രേ കളർ പാന്റും ഷർട്ടിന് മുകളില്‍ തൂവെള്ള ഓവർകോട്ടും. കഴുത്തിൽ മഹാദേവന് പാമ്പ് എന്ന പോലെ ചുറ്റി കിടക്കുന്ന സ്റ്റേതസ്കോപ്പ്…

ആ ഹോസ്പിറ്റല്‍ ഇടനാഴിയിലൂടെ നടന്നു വരുന്ന അവനാണ് നമ്മുടെ കഥ നായകന്‍. പേര് രാഹുല്‍. ആവശ്യത്തിന് സൗന്ദര്യവും അതിലേറെ വാക്ക് ചാതുര്യവും ഉള്ളതിനാല്‍ ആളൊരു റോമിയോ ആണ്. ആ ഹോസ്പിറ്റലിലെ ഏറ്റവും വലിയ പൂവാലൻ…

പൂവാലൻ ഡോക്ടര്‍ എന്ന പേര് ചുരുക്കി പിവി ഡോക്ടർ എന്നാണ്‌ ഹോസ്പിറ്റല്‍ ജീവനക്കാർക്കിടയിൽ പ്രചാരം… എന്തൊക്കെ ആയാലും കിട്ടുന്ന സമയത്ത്‌ ഒരു യുവ ലേഡി നേഴ്സിനെയും ഡോക്ടഴ്സിനേയും ആശാന്‍ വിടില്ല….

ഡോക്ടറിനെ പറ്റി പറയുകയാണെങ്കില്‍ ഏകദേശം അറടിയോളം ഉയരം. നല്ല ഒത്ത ശരീരം. ശ്രീത്വം തുളുമ്പുന്ന മുഖം. ഒരു വശത്തേക്ക് ചെരിച്ച് ഒതുക്കി വെച്ച മുടി. ദൈവം അനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തിന് മാറ്റ് കൂട്ടും വിധം കണ്ണും മൂക്കും ചുണ്ടുകളും…

Recent Stories

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best👌👌👌👍👍👍

    1. ബ്രോ ❤️💝😇

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം 🙌🏻 🥰 ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️😇😘🥰

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com