?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1360

ഉച്ചക്ക് വരുമെന്ന് വിചാരിച്ചു എങ്കിലും കാളിയെ കണ്ടില്ല. മായുവിന് അവന്റെ വാക്കുകൾ ഇപ്പോഴും ദഹിക്കാൻ സാധിച്ചിട്ടില്ല. രണ്ട് കൊല്ലം മുമ്പ് താൻ ഈ വീട്ടില്‍ മരുമകള്‍ ആയി കയറി വരുമ്പോ അവന്‍ അവള്‍ക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നം ആയിരുന്നു. എന്നാൽ ആ രാത്രി എല്ലാം ഉപേക്ഷിച്ച് അവന്‍ ഇറങ്ങി പോയപ്പോള്‍ അവന്‍ അന്ന് എഴുതി വെച്ച വാക്കുകളില്‍ പറയാതെ പറഞ്ഞ തന്റെ കാര്യം എല്ലാം അന്ന് അവള്‍ക്ക് ഒരുപാട്‌ ദുഃഖം നല്‍കിയിരുന്നു. എല്ലാം പറഞ്ഞ്‌ ഒത്തുതീര്‍പ്പാക്കാനിരുന്ന തനിക്ക് അവന്‍ സ്വയം ഒഴിഞ്ഞ് മാറി തന്നു. അന്ന് അവന്റെ പെട്ടെന്നുള്ള വിട്ടു പോവൽ ഇവിടെ ഉള്ളവര്‍ക്ക് നല്‍കിയ വേദന നേരിട്ട് കണ്ടതിനാൽ ഇപ്പോഴും അവനോട് സംസാരിക്കാൻ ഒരു പേര്‌ അറിയാത്ത വികാരമാണ്. ഇത്രയും നാള്‍ മുകളില്‍ ഇരുന്നത് അവനെ ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ചിട്ട് തന്നെ ആണ്‌ പക്ഷേ അവന്‍ അത് മറ്റൊരർത്ഥത്തിലാണ് കണ്ടിട്ടുള്ളത് എന്നത് വേദനജനകമാണ്. ഇനിയും അച്ഛനും അമ്മയ്ക്കും അടുത്ത് നിന്ന് അവനെ പിരിച്ച് വിടാൻ വയ്യ. എങ്ങിനെയും എല്ലാം പറഞ്ഞ്‌ മനസിലാക്കണം. അവളുടെ ചിന്തകൾ അങ്ങനെ പലതും ആയിരുന്നു. എന്തായാലും ഇനി പഴയ പോലെ ആവണം എന്ന് അവൾ തിരുമാനിച്ചു.

വൈകിട്ട് അച്ഛനും അമ്മയും വന്ന ശേഷം കാളിയെ കുറിച്ച് ചോദിച്ചപ്പോള്‍ എവിടെ പോയി എന്തിന്‌ പോയി എന്നൊന്നും പറയാന്‍ അവള്‍ക്ക് അറിയുമായിരുന്നില്ല.

ദാസനും സിന്ധുവും കുട്ടിയുമായി ഹാളില്‍ കളിക്കുമ്പോഴാണ് കാളി കയറി വരുന്നത്. പെട്ടെന്ന് ഇരുവരുടെയും ശ്രദ്ധ കാളിയിലേക്കായ്…

““നീ ഇത്ര നേരം എവിടെ പോയതാ കാളി…”” ദാസന്‍ ചോദിച്ചു.

““അത് അച്ഛാ… ഞാൻ ഒരു… കുട്ടുക്കാരാനെ കാണാന്‍…”” കാളിയുടെ ശബ്ദം കേട്ടതും കുഞ്ഞ് അങ്ങോട്ട് നോക്കി. കാളിയെ കണ്ട് മോണ കാട്ടി ചിരിക്കാനും കൈയും കാലുമിട്ട് അടിക്കാനും തുടങ്ങി.

““ഇത്രയും നേരമോ…?”” ഇപ്രാവിശ്യം ചോദ്യം വന്നത് സിന്ധുവിൽ നിന്നാണ്‌.

““അത്… ഞാൻ തിരിച്ച് പോയാലോ എന്ന് ആലോചിക്കുകയാണ് അമ്മേ…..””

““എങ്ങോട്ട്…?””

””ഗോവക്ക്….““

അതു കേട്ടതും ദാസന്റെയും സിന്ധുവിന്റെയും മുഖം മാറി. അവർ പരസ്പരം ഒന്ന് നോക്കി. ദാസന്‍ സോഫയിൽ നിന്ന് എഴുന്നേറ്റ് കാളിയുടെ അടുത്തേക്ക് ചെന്നു…

““കാളി… നിനക്ക് ഇപ്പൊ ജോലിയും പണവും എല്ലാം ഉണ്ട്. ഒറ്റക്ക് ജീവിക്കാനുള്ള തടിയും തന്റേടവും ഒക്കെ ഉണ്ട്. ഇപ്പൊ നിനക്ക് അച്ഛനും അമ്മയും ഒക്കെ ബാധ്യതയായി അല്ലേ…””  ദാസന്‍ കാളിയുടെ തോളില്‍ കൈ വെച്ച് ചോദിച്ചു. ഇപ്പോഴും തന്നെ ശ്രദ്ധിക്കുന്നതിന് ഒരാള്‍ സോഫയിൽ കിടന്ന് തന്റേതായ ഭാഷ പ്രയോഗം നടത്തുന്നുണ്ടായിരുന്നു.

““അച്ഛനിതെന്തൊക്കെയാ പറയുന്നത്. ഞാനിതൊന്നും ചിന്തിച്ചിട്ടു പോലും ഇല്ല. അവിടെ സീസണാണെന്ന് അറിയാലോ. അവിടെ അവള്‍, മേഘ ഒറ്റക്ക് ആവും… അതാ ഞാൻ….””

““അതിന്‌ അവിടെ അവൾ ഒറ്റക്ക് അല്ലലോ… നീ പറഞ്ഞ്‌ നിര്‍ത്തിയ ഫിലിപ്പോസ് അവള്‍ക്ക് ഒപ്പം ഉണ്ടല്ലോ… അവർക്ക് അവിടെ ഒരു പ്രശ്നവും ഇല്ല…”” സിന്ധു അവര്‍ക്ക് ഇടയില്‍ കയറി പറഞ്ഞു.

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.