ഹരേഃ ഇന്ദു [ചാത്തൻ] 79

മനസ്സാലെ നന്ദി പറഞ്ഞു തീർക്കുവാണ്. പെട്ടെന്ന് ഡോക്ടർ  തന്റെ കർചീഫ് എടുത്തു മുഖം അമർത്തി തുടച്ചു. ഈ സമയം അഞ്ജലി ഡോക്ടറുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി. പതിയെ കർചീഫ് മടക്കി ഡെസ്കിൽ വച്ചു അഞ്ജലിയോടായി പറഞ്ഞു

“ഇന്ദുവിന്‌ ശരീരത്തിൽ കുറച്ചു പരിക്ക് ഉണ്ട്. കൈക്ക് ചെറിയ പൊട്ടൽ ഉണ്ട്. പിന്നെ തലയിൽ കുറച്ചു വലിയ മുറിവുള്ളതോണ്ട് സ്റ്റിച് ഇട്ടിട്ടുണ്ട്. ശരീരത്തിൽ മറ്റു 2,3 സ്ഥലത്തായി കുറച്ചു മുറിവുകളുണ്ട്. പക്ഷെ ഇതൊന്നുമല്ല പ്രശ്നം ”

“എന്താ ഡോക്ടർ പറഞ്ഞു വരണേ”
അഞ്ജലി ഭീതിയോടെ ആ മുഖത്തേക്ക് നോക്കി.

“വീഴ്ചയിൽ നടുവിന് വലിയ ഒരു ക്ഷതം  പറ്റിയിട്ടുണ്ട്. അവിടെ ഉള്ള ഒരു ഞരമ്പിനു പരിക്ക് പറ്റിയിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ ആ കുട്ടിക്ക് എഴുന്നേറ്റു നടക്കാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷെ ഈ ഒരു അവസ്ഥ ടെംപോററി ആണ്. ആ കുട്ടിയുടെ വിൽ പവർ അനുസരിച്ചു ഭാവിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാം. കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ. എന്നിട്ട് ഞാൻ ഫൈനൽ ഡിസിഷൻ പറയാം. ഡോക്ടറുടെ വാക്കുകൾ അഞ്ജലിയുടെ കാതുകളിൽ കുത്തി കയറി. അവൾ തന്റെ കണ്ണുകൾ ബലമായി അടച്ചു കസേരയിൽ കരങ്ങൾ  അമർത്തിപ്പിടിച്ചു. വീഴാതിരിക്കാൻ ശ്രമിച്ചു. അച്ഛനോടും ഹരിയേട്ടനോടും എങ്ങനെ ഈ കാര്യം പറയുമെന്ന് ഓർത്തു അവൾ ഭയപ്പെട്ടു.

“ഹേയ് താൻ ഓക്കേ ആണോ? ” ഡോക്ടർ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

പതിയെ അവൾ കണ്ണുകൾ തുറന്നു. ഡോക്ടർ അവളെ തന്നെ സഹതാപത്തോടെ നോക്കികൊണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കൈകൊണ്ടു തുടച്ചു അവൾ പതിയെ എഴുന്നേറ്റു. ഡോക്ടറുടെ അനുവാദം വാങ്ങി റൂമിനു വെളിയിലേക്ക് ഇറങ്ങി.

ഈ സമയം ഇന്ദുവിന്റെ അച്ഛൻ റൂമിനു പുറത്തുള്ള കസേരയിൽ ഇരിപ്പുണ്ട്. അദ്ദേഹം അവളെ നോക്കി പൊട്ടിക്കരഞ്ഞു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അച്ഛൻ കേട്ടു എന്ന് അവൾക്ക് മനസ്സിലായി. അഞ്ജലി പതിയെ അച്ഛന്റെ അടുത്തു ചെന്നിരുന്നു. അദ്ദേഹത്തിന്റെ കരങ്ങളിൽ മുറുകെ പിടിച്ചു. അഞ്ജലിയുടെ ധൈര്യം ആ കരങ്ങളിലൂടെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് പ്രവഹിച്ചു. പതിയെ ശാന്തനായ അദ്ദേഹം കണ്ണുകൾ അടച്ചു കസേരയിലേക്ക് ചാരിയിരുന്നു.

……………………………………………………………………….

(തുടരും )

ഫ്രണ്ട്സ് ഇത് എന്റെ ആദ്യത്തെ കഥയാണ്……എത്രത്തോളം നന്നാവും എന്ന് എനിക്കറിയില്ല…. പക്ഷേ നിങ്ങൾ തരുന്ന കമ്മന്റിൽ ഊർജ്ജം ഉണ്ടെങ്കിൽ ഉടൻ തന്നെ ഞാൻ അടുത്ത പാർട് ഇടുന്നതാണ്നി… ങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ….

സ്നേഹത്തോടെ ചാത്തൻ

22 Comments

  1. ഒരുപാട് ഇഷ്ട്ടായി ഇനിയും എഴുതണം. Waiting for next part

    1. ചാത്തൻ

      തീർച്ചയായും…ഒത്തിരി സ്നേഹം ??

  2. നല്ല തുടക്കം

    1. ചാത്തൻ

      ഒത്തിരി സ്നേഹം…

  3. തൃശ്ശൂർക്കാരൻ ?

    നാനായിട്ടുണ്ട് സഹോ ഇഷ്ടായി ? സ്നേഹത്തോടെ കാത്തിരിക്കുന്നു ?

    1. ചാത്തൻ

      ഒരുപാട് നന്ദി സഹോ… ഒത്തിരി സ്നേഹം

  4. തുമ്പി ?

    Nalla kadha bro. Nalla pole ezhuthunnund nayyittund. Tudangikko?❤

    1. ചാത്തൻ

      തീർച്ചയായും സഹോ..ഒത്തിരി സ്നേഹം…

  5. ബ്രോ..നല്ല തുടക്കം ആണ്.. ഒന്നും നോക്കണ്ട.. അടുത്ത ഭാഗം എഴുതിക്കോ..കൃത്യമായ ഇടവേളകളിൽ പബ്ലിഷ് ചെയ്യൂ..നല്ല എഴുത്താണ് ബ്രോടെ??

    1. ചാത്തൻ

      തീർച്ചയായും സഹോ… നന്ദി.. ഒത്തിരി സ്നേഹം…?????

  6. Nannayitund …
    Nxt partn vendi wait cheyunnu .. ?

    1. ചാത്തൻ

      ഒത്തിരി സ്നേഹം… നന്ദി

  7. നല്ല തുടക്കം, ആക്സിഡന്റും, അതിനെ തുടർന്നുള്ള വേവലാതിയും എഴുതി പ്രഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, തുടർച്ചയ്ക്കായി കാത്തിരിക്കുന്നു…

    1. ചാത്തൻ

      തീർച്ചയായും എഴുതാം… ഒത്തിരി സ്നേഹം

  8. സുദർശനൻ

    തുടക്കംനന്നായി.തുടര്‍ന്ന്‍എഴുതണം.

    1. ചാത്തൻ

      ഒത്തിരി സ്നേഹം സഹോ

  9. Good Start,
    please keep it up..
    All the best

    1. ചാത്തൻ

      ഒത്തിരി സ്നേഹം

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

    1. ചാത്തൻ

      ഒത്തിരി സ്നേഹം

  11. ഫാൻഫിക്ഷൻ

    നല്ല തുടക്കം

    1. ചാത്തൻ

      ഒത്തിരി സ്നേഹം സഹോ

Comments are closed.