മിഴികൾക്കപ്പുറം 4 [നെപ്പോളിയൻ]? 58

“വിച്ചു”

“സ്ഥലം എവിടയാ”

“വയനാട്”

“ഓഹ് നമ്മുടെ നാട്ടുകാരനാണല്ലേ?, ഉം ഓക്കെ കൂടെ ആരുമില്ലേ”

ഇല്ല”

“ഉടന്‍ തന്നെ നാട്ടിലേക്ക് തിരിച്ചുപോവേണ്ടി വരും”

“എന്താ സര്‍ എനിക്കെന്താ അസുഖം”

ഹേയ് പേടിക്കാനൊന്നുമില്ല,­എന്‍റെ ഒരു സുഹ്ര്ത്തുണ്ട് നാട്ടില്‍ ,

അയാളെ കണ്ട് ചികിത്സതേടണം അയാള്‍ക്ക് മാറ്റാന്‍ കഴിയുന്ന രോഗം മാത്രമേ നിങ്ങള്‍ക്കുള്ളൂ.

ഞാനൊരു ലെറ്റര്‍ നല്‍കാം അതുമായ് പോയാല്‍ മതി ഡോക്ടര്‍ അജു വര്ഗ്ഗീസ് അയച്ച ആളാണെന്നു പറഞ്ഞാല്‍മതി”

എല്ലാം മൂളികേട്ടുകൊണ്ട് വിച്ചു ആ കസേരയില്‍ തരിച്ചിരുന്നു.ഒരാഴ്ച­കൊണ്ട് വിച്ചു നാട്ടിലെത്തി.കാര്യങ്­ങളെല്ലാം ആഷിക്കിനോട് പറഞ്ഞു. അവനും ആഷിക്കുംകൂടി ഡോക്ടര്‍ അജൂ വര്‍ഗ്ഗീസിനെ കാണാനെത്തി..

****============

ശ്വാസം ഒതുക്കിപിടിച്ചുകൊണ്ട­് അതുവരെ എല്ലാം കേട്ടിരുന്ന ഹസ്നയ്ക്ക് കരച്ചില്‍നിയന്ത്രിക്കാനായില്ല­.കരഞ്ഞു തളര്‍ന്ന അവളെ ഒന്നുകൂടി ചേര്‍ത്തു നിര്‍ത്തികൊണ്ട് ആഷിക്ക് പറഞ്ഞു

“എനിക്കറിയാം നീ ഇപ്പോള്‍ എത്രമാത്രം അവനെ സ്നേഹിക്കുന്നുണ്ടെന്­ന്”

“എനിക്കിപ്പോള്‍ ഒന്നേ അറിയണ്ടൂ എന്തിനായിരുന്നൂ ഈ നാടകം വിച്ചൂന്‍റെ സ്ഥാനത്തേക്ക് എന്തിനാ നിങ്ങള്വന്നേ, എനിക്കിപ്പോള്‍ കാണണം ഓനെ.

ദയവ് ചെയ്ത് എന്നെ അവന്‍റടുത്തേക്ക് കൊണ്ടു പോ , അവനില്ലാതെ ഈ ലോകത്ത് എനിക്ക്ജീവിക്കാനൊക്കൂല അത്രമാത്രം ഓന്‍ ഇഞ്ഞെ സ്നേഹിക്കുന്നുണ്ട്,

ആ സ്നേഹം വേണ്ടെന്ന് വെച്ച് എനിക്ക് നിങ്ങളെ കൂടെ ജീവിക്കാന്‍ പറ്റൂല ആഷിക്ക പറ്റൂല”

“വിച്ചുവിന്‍റെ സ്ഥാനത്തേക്ക് നിന്നെ തേടി ഞാനെന്തിനു വന്നു എന്ന് നിനക്കറിയണമെങ്കില്‍ പിന്നീട്സംഭവിച്ചെതെന്താണെന്ന­ുകൂടി നീ അറിയണ് ഹസ്നാ”

അവന്‍റെ വാക്കുകള്‍ക്കുവേണ്ടി­ അവള്‍ കാതോര്‍ത്തു നിന്നു, ഒരു നെടുവീര്‍പ്പോടെ ആഷിക്ക് പറയാന്‍ തുടങ്ങി.

……………………………..

അന്ന് ഡോക്ടര്‍ അരവിന്ദ് പറഞ്ഞ പ്രകാരം ഞാനും വിച്ചുവും ഡോക്ടര്‍ അജു വര്‍ഗ്ഗീസിന്‍റെഅടുത്തെത്തി.അവിടെ നിന്നും ഒരുപാട് ടെസ്ററുകള്‍ കയിഞ്ഞ ശേഷം എന്നെമാത്രം അവിടെയിരുത്തിവിച്ചുവിനോട് പുറത്തിരിക്കാന്‍ പറഞ്ഞു. അതിനു ശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു.

“ഉം.. ഞാന്‍ സംശയിച്ചതുപോലെയാണ് കാര്യങ്ങള്‍”

“എന്താ..എന്താ ഡോക്ടര്‍ എന്‍റെ വിച്ചൂന് അസുഖം”

“എല്ലാം വിശദമായിട്ട് ഞാന്‍ പറയാം”

“ഉം പറയൂ ഡോക്ടര്‍”

“പേഷ്യന്‍റ് വളരെ ഡെയ്ജര്‍ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്­നത്”

“സര്‍ അവന്‍റെ രോഗം?”

10 Comments

  1. അറിവില്ലാത്തവൻ

    ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

    1. അറിവില്ലാത്തവൻ

      അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്

  2. നെപ്പോളിയൻ ബ്രോ..

    ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട്‌ പറയാമായിരുന്നു..
    അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
    കഥ ഒരുപാട് ഇഷ്ടം ആയി. ❤️

    സ്നേഹത്തോടെ
    Zayed
    ❤️❤️

    1. നെപ്പോളിയൻ

      ???

  3. ഖുറേഷി അബ്രഹാം

    കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
    അടുത്ത കഥയുമായി വരുക.

    ഖുറേഷി അബ്രഹാം,,,,,,

    1. നെപ്പോളിയൻ

      ????

  4. ???kariyippichu kalanjallodo

    1. നെപ്പോളിയൻ

      ?????

  5. M.N. കാർത്തികേയൻ

    വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

Comments are closed.