മിഴികൾക്കപ്പുറം 1 [നെപ്പോളിയൻ] 51

” ഇത്ത ആഷിക്കാനെയും സ്വപ്നം കണ്ടിരിക്കാനോ.? ”

” ഒന്നു പോടി.. നീ പോയി നിന്റെ പണി നോക്ക് ”

ചെറിയൊരു പരിഭവത്തോടെ അവളെന്റെ റൂമിൽ നിന്നിറങ്ങി പോവുന്നത് പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു. താഴെ നിന്നും പാട്ടും ഡാൻസും ജോറായി നടക്കുന്നുണ്ട് , ഒരു ചന്തയിൽ പോയ പ്രതീതി പോലെ, കാരണം ഇത്എന്റെ വീട്ടിലെ ആദ്യത്തെ കല്ല്യാണമാണല്ലോ അതു കൊണ്ട് തന്നെ ഉപ്പയും കൂട്ടുകാരും ജോറാക്കുന്നുണ്ട്, അലസമായി നെറ്റിത്തടത്തിലേക്കടർന്നുവീണ മുടിയെ കൈകൊണ്ട് അടക്കി നിർത്തി, ഞാൻഅലമാരക്കരികിലേക്ക് നീങ്ങി, അലമാര തുറന്ന് ഡ്രസ്സ് എടുക്കുമ്പോഴാണ് ആ കറുപ്പ് ചുരിദാർ എന്റെ കണ്ണിൽപെട്ടത്. കറുപ്പ് നിറം തച്ചുടച്ച് വീണ്ടും ഓർമകളുടെ ചുരുളയിക്കാൻ ഞാൻ ശ്രമിച്ചു. ഒരു നാലു മാസങ്ങൾക്കു മുമ്പ്ഏകദേശം എന്റെ ഡിഗ്രി പഠനം പൂർത്തിയാവാനുള്ള ഒരുക്കത്തിലാണ്, പ്രണയത്തെ മനസ്സറിഞ്ഞുവെറുത്തതുകൊണ്ടായിരിക്കാം വിവാഹത്തിലും എനിക്ക് താൽപര്യം ഇല്ലായിരുന്നു. വീട്ടിൽകല്ല്യാണാലോചനകളുടെ തകൃതിയിലും ഞാൻ എന്റെ ഉറച്ച തീരുമാനത്തിൽ നിന്നും പിന്മാറാൻഒരുക്കമായിരുന്നില്ല.

” ഹസ്നാ… ”

ഉപ്പയുടെ ഉറച്ച സ്വരം എന്നെ അൽപം ഭയപ്പെടുത്തിയെങ്കിലും ആ ശബ്ദത്തിനരികിലേക്ക് ഞാൻ ചേർന്നു നിന്നു.

” നീ എങ്ങോട്ടാ ഇത്ര രാവിലെ ”

” ഇന്ന് ക്ലാസുണ്ട് ഉപ്പാ ” ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

” അ

ന്നോട് ഞാനിന്നലെ പറഞ്ഞതല്ലേ ഇന്ന് ഒരു കൂട്ടർ വരുന്നുണ്ടെ ”

” അത്.. ഉപ്പാ എനിക്കിപ്പോൾ കല്ല്യാണം വേണ്ട ”

എവിടുന്നൊക്കയോ ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു.

” പിന്നെ മൂത്ത് നരച്ചിട്ടാണോ കല്ല്യാണം ” ഉപ്പ ചോദിച്ചതിന് മറുപടി കിട്ടാതെ പരുങ്ങി കളിച്ചപ്പോൾ വീണ്ടുംചോദ്യം

” നിന്നോടാ ചോദിച്ചത് ആണോന്ന് ”

” അല്ലാ ”

” എന്നാൽ ഞാൻ പറയുന്നതുപോലെ കേട്ടാൽ മതി ”

തലകുനിച്ച് ഞാൻ ഒരു നിമിഷം അവിടെ നിന്നു. ഉപ്പയുടെ കഠിനമായ തീരുമാനത്തിനു മുമ്പിൽ എനിക്ക്എതിർക്കാനുള്ള ശക്തിയില്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് മനസിലൂടെ ഒരുഐഡ്യ കടന്നു പോയത്, എവിടെയോ ഒരു പ്രതീക്ഷയുമായ് ഞാൻ അടുക്കളയിലേക്കു നടന്നു.

……………………………..

പാത്രം കഴുകികൊണ്ടിരുന്ന ഉമ്മയെ പിറകില്‍ നിന്നും തട്ടി വിളിച്ചു.

“ഉമ്മാ….”

“ഉം എന്തേയ്” “എനിക്കിപ്പോള്‍ കല്ല്യാണം വേണ്ടാന്ന് പറ ഉമ്മ, ഉപ്പയോട്,”.

” ഇയ്യ് എന്താ പറയണത് മോളെ.. അന്‍റെ പ്രായക്കാരൊക്കെ കല്ല്യാണം കഴിഞ്ഞ് കുട്ടിനേയും ആയിട്ട് നടക്കുന്നേകാണുമ്പോള്‍ ഞങ്ങള്‍ക്കാ ആധി”

“എന്‍റെ പഠിത്തമെങ്കിലും കഴിയട്ടെ ഉമ്മാ അതെങ്കിലും ഉപ്പയോട് പറ”

“ഉം ഞാനൊന്ന് പറഞ്ഞു നോക്കട്ടെ” പെയ്തിറങ്ങിയ മിഴികള്‍ കൈകൊണ്ട് അമര്‍ത്തി തുടച്ച് ഉമ്മയുടെ നിഴല്‍പറ്റിഉമ്മറപ്പടിയുടെ ഒരു മൂലക്കല്‍ തല മാത്രം പുറത്ത് കാണ്ച്ച് അവര്‍ക്കിടയിലെ സംഭാഷണം കേള്‍ക്കാന്‍ കാത്കൂര്‍പ്പിച്ചു നിന്നു. “അതേയ് …”

4 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായിട്ടുണ്ട്, ഓരോ പെണ്ണിനും ഓരോ മനുഷ്യനും ഒരു സ്വാപ്നങ്ങൾ ഉണ്ടാകും അത് മനസിലാക്കാൻ പലപ്പോഴും കൂടെ ഉള്ളവർ മറന്നു പോകും. പെണ്ണിന് ആ സ്വതന്ത്ര്യം പാടെ ഇല്ലാതെ ആവുകയാണ് ചെയ്യുക ചിലർ അതിൽ നിന്നും രക്ഷപെടും പക്ഷെ ചിലർ അതിൽ കുടുങ്ങുകയും ചെയ്യും. ഹസ്നയുടെ മനസ്സിൽ എന്താണുള്ളത് എന്നു വ്യക്തമാകുന്നില്ല. അവളുടെ ഉപ്പാനെ സംബധിച്ചിടത്തോളം അവളെ വേഗം കല്യാണം കഴിച്ചു വിടുക എന്നതാണ്. ആഷിക് അവൻ അവളെ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ ഉപ്പാനോട് വന്നു ചോദിച്ചു. പക്ഷെ അവളുടെ മനസ് കാണാൻ അവന് സാധിച്ചില്ല. അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. ഖുറേഷി അബ്രഹാം

      പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ

    2. ഖുറേഷി അബ്രഹാം

      പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ

      ഖുറേഷി അബ്രഹാം

      1. നെപ്പോളിയൻ

        ❤️❤️❤️

        ഉള്ളത് മതി …
        അഭിപ്രായം പറഞ്ഞതിൽ സന്തോഷം …ബാക്കിയുള്ളതും വായിക്കും എന്ന് പ്രദീക്ഷയോടെ ❤️❤️❤️

Comments are closed.