ഹരേഃ ഇന്ദു 2 [ചാത്തൻ] 47

Views : 3492

പ്രിയപ്പെട്ട വായനക്കാരേ…..

ഹരേഃ ഇന്ദു എന്ന എന്റെ കഥയുടെ ആദ്യഭാഗം സ്വീകരിച്ചതിൽ വളരെയധികം നന്ദി. ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ ബ്രഹ്മഗിരി മലനിരയുടെ താഴ്വരയിൽ നിന്നും ചാത്തൻ…

ഹരേഃ ഇന്ദു 2

Hare : Indhu Part 2 | Author : Chathan | Previous Part

 

ചാത്തൻ

ഈ സമയം ട്രെയിനിൽ ഇരുന്നു ഓരോന്നു ഓർക്കുകയാണ് ഹരി. ഇന്ദു ഹരിയുടെ അമ്മാവന്റെ മകൾ ആണ്. ബാല്യകാലം മുതലേ ഉള്ള പ്രണയമാണ് ഇരുവർക്കും. കട്ട പ്രണയം. വീട്ടുകാരുടെ സമ്മതത്തോടെ ഒന്നാകാൻ ഇരിക്കുമ്പോഴാണ് ദുഃഖപൂര്ണമായ ഈ വാർത്ത ഹരിയെ തളർത്തിയത്. ഇന്നലെ കൂടെ അവളുമായി ഒരുപാട് നേരം സംസാരിച്ചാണ് താൻ ഫോൺ വച്ചത്. എന്നാൽ ഇന്ന് തന്റെ പ്രിയസഖി ഐ സി യു വിൽ ആണ്. അവളെ മരണത്തിനു വിട്ടു കൊടുക്കാൻ താൻ സമ്മതിക്കില്ല. ജീവിക്കാൻ ആയാലും മരിക്കാൻ ആയാലും അത് ഒരുമിച്ചു മതി. അവൾ എന്റെ പെണ്ണ് ആണ്.. എന്റെ മാത്രം. ഹരിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.എത്രയും പെട്ടെന്ന് അവളുടെ ചാരെ എത്താൻ അവൻ കൊതിച്ചു.ട്രെയിനിന്റെ വേഗതയോടൊപ്പം അവന്റെ മനസ്സും സഞ്ചരിച്ചു എങ്ങോട്ട് എന്നറിയാതെ…………..

പിറ്റേ ദിവസം വൈകുന്നേരത്തോടെ ഡോക്ടർ അഞ്ജലിയോടും ഇന്ദുവിന്റെ അച്ഛനോടും ഐ സിയുവിൽ പോയി ഇന്ദുവിനെ കാണാൻ നിർദ്ദേശിച്ചു.

ഒരു ദീർഘനിശ്വാസം എടുത്ത് ഇന്ദുവിന്റെ  അച്ഛന്റെ കയ്യും പിടിച്ച് അഞ്ജലി ഐസിയുവിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.അവിടെയുണ്ടായിരുന്ന നേഴ്സ് ഇന്ദു കിടന്നിരുന്ന ബെഡിലേക്ക് അവരെ  കൊണ്ടുപോയി. തലയിൽ വലിയൊരു കെട്ടും മുഖത്തും കൈകളിലും ഒക്കെ കുറേ പോറലും മുറിവുകളും ഒക്കെ ആയി കിടക്കുന്ന ഇന്ദുവിനെ കണ്ട അവരുടെ കണ്ണുകൾ നിറഞ്ഞു. അച്ഛൻ പതിയെ ഇന്ദുവിന്‌ ചാരേ ഇരുന്നു അയാളുടെ കരം കൊണ്ട് അവളുടെ തലയിൽ പതിയെ തലോടി. ഇന്ദു പതിയെ മയക്കം വിട്ടുണർന്നു.  മുന്നിൽ നിൽക്കുന്ന അഞ്ജലിയെയും  അച്ഛനെയും കണ്ടു അവളുടെ മുഖം വിടർന്നു അവരെ നോക്കി പതിയെ അവൾ ചിരിച്ചു. അച്ഛൻ തന്റെ കണ്ണുകൾ തുടച്ച് പതിയെ അവളുടെ കരം എടുത്ത് ആ കൈത്തണ്ടയിൽ ഉമ്മവെച്ചു. അച്ഛന്റെ മുഖത്തു  ക്ഷീണവും ഉറക്കം തൂങ്ങിയ കണ്ണുകളും കണ്ട് അവൾ വിഷമിച്ചു. പതിയെ അഞ്ജലിയെ നോക്കിയപ്പോൾ ഞാൻ ഇവിടെ ഉണ്ട് എന്ന അർത്ഥത്തിൽ അഞ്ജലി മുഖം കുലുക്കി. അത് അവളെ സന്തോഷിപ്പിച്ചു.

“മോളെ”

“അച്ഛാ”

“വേദനയുണ്ടോ നിനക്ക്.? “അയാൾ പതിയെ അവളുടെ കവിളിൽ തലോടിക്കൊണ്ടു ചോദിച്ചു

“തല നല്ലോണം വേദനിക്കുന്നുണ്ട് അച്ഛാ. പിന്നെ നടുവിന് എന്തോ കൊളുത്തിട്ടപോലെ. കാലുകൾ അനക്കാൻ പറ്റണില്ല അച്ഛാ.”

“സാരല്ല്യ എന്റെ കുട്ടിക്ക് എല്ലാം ഭേദമാവും. ”

അയാൾ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. ശേഷം തന്റെ മുണ്ടിന്റെ അറ്റം കൊണ്ട് അച്ഛൻ കണ്ണുകൾ തുടച്ചു.

ഈ സമയം അഞ്ജലി തന്റെ കരംകൊണ്ട് ഇന്ദുവിന്റെ  കയ്യിലെ വിരലുകളിൽ കോർത്തു പിടിച്ചു. വേറെ ചിന്തകളൊന്നും വേണ്ടെന്നും ധൈര്യമായി ഇരിക്കാനും അഞ്ജലി  ഉപദേശിച്ചു

Recent Stories

The Author

ചാത്തൻ

4 Comments

  1. Nannayitund …
    Keep writting ..
    Small chapter aayad kondulla cheriye problm maatrme njn kaanunollu …

    1. പ്രശ്നങ്ങൾ അടുത്ത പ്രാവശ്യം പരിഹരിക്കാം ട്ടോ.. സപ്പോർട്ടിന് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം…

  2. വായിക്കാൻ കുറച്ചു മാത്രം ഉള്ളത് പോലെ തോന്നി, വായിക്കുകയും ചെയ്തു എന്നാൽ മനസ്സിലേക്ക് എത്താനുള്ളത് ആയതും ഇല്ല, നന്നായി എഴുതി, അടുത്ത പാർട്ട് വേഗം എഴുതാൻ ആശംസകൾ…

    1. തീർച്ചയായും അടുത്ത തവണ പരിഹരിക്കാം ട്ടോ… ഒത്തിരി സ്നേഹം… സപ്പോർട്ടിന് നന്ദി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com