അവള്‍ ഹൃദ്യ 🧚‍♀️ [ഖല്‍ബിന്‍റെ പോരാളി 💞] 1635

Views : 112774

അങ്ങനെ നമ്മുടെ ഡോക്ടർ കുട്ടന്‍ എതിരെ വരുന്ന മുഖങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ചു ഒരു മൂളി പാട്ടും പാടി വരുമ്പോള്‍ അണ് 113 എന്ന റൂമിന്റെ ഉള്ളിലേക്ക് ശ്രദ്ധ പോയത്… പതി ചാരിയ വാതിലിലൂടെ ഉള്ളിലെ കാഴ്‌ച അവന്‍ ഒപ്പിയെടുത്തു….

റൂമിന്റെ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി ഒരു ജനല്‍ കമ്പിയില്‍ തല ചായ്ച്ചു വെച്ചിരിക്കുന്ന ഒരു പെണ്‍കുട്ടി. നടന്ന് നിങ്ങുന്നതിനിടയിൽ ഒരു നോട്ടം മാത്രമേ കിട്ടിയുള്ളൂ. എന്തോ ഒരു ആകര്‍ഷണം തോന്നിയ ഡോക്ടർ പെട്ടെന്ന് നിന്ന് രണ്ട് അടി പിറകോട്ട് വെച്ചു. പിന്നെയും വാതിലിലൂടെ വീണ്ടും ആ രൂപത്തെ നോക്കി…

വെളുത്ത് അഞ്ചര അടിയോളം ഉയരമുള്ള ഒരു പെണ്‍കുട്ടി. ചുരിദാറാണ് വേഷം. അത്യാവശ്യം പഴക്കം തോന്നുന്നതാണ്. ഇപ്പൊ മുഷിഞ്ഞിട്ടുമുണ്ട്. അവളുടെത് ഒരു ഛായാചിത്രം പോലെ സുന്ദരമായ മുഖമാണ്. ചെറിയ നീണ്ട മൂക്കിന് ഭംഗിയേകി ഒരു വെള്ളി മൂക്കുത്തി. ജനലിലൂടെ വരുന്ന സൂര്യപ്രകാശം ആ മൂക്കുത്തിയിൽ തട്ടി വെട്ടി തിളങ്ങുന്നു.

എന്നാൽ സുന്ദരമായ ആ മുഖം ഇപ്പൊ വിഷമത്തിലാണ്. കണ്ണിൽ നിന്ന് കണ്ണുനീര്‍ കവിളിലേക്ക് ഒലിച്ച് വരുന്നുണ്ട്… ചുണ്ടുകള്‍ എന്തോ മെല്ലെ പറയുന്നുണ്ട്… ഡോക്ടർ ഒരു നിമിഷം അങ്ങോട്ട് നോക്കി നിന്നു…

“എന്താ ഡോക്ടർ, രോഗിയേയും വെറുതെ വിടില്ലേ…?” പരിചിതമായ ഒരു ശബ്ദം അടുത്ത് നിന്ന് കേട്ടപ്പോ ഡോക്ടർ തിരിഞ്ഞു നോക്കി. രേണുക നേഴ്സാണ്. ഡോക്ടർ റൂമിലേക്ക് നോക്കുന്നത് കണ്ടു ഒരു ആക്കിയത് പോലെ ചിരിച്ചോണ്ട് നില്‍ക്കുകയാണ് മൂപ്പത്തി…

“നേഴ്സ്, ഏതാ ആ കുട്ടി?” തന്റെ തെറ്റ് കണ്ടെത്തിയ നേഴ്സിന്റെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഡോക്ടർ ചോദിച്ചു…

രേണുക അകത്തേക്ക് നോക്കി ആളെ തിരിച്ചറിഞ്ഞു…

“അത് ഹൃദ്യ…” നേഴ്സ് ഉറപ്പ് വരുത്തി പറഞ്ഞു.

“ഹൃദ്യ” ഡോക്ടർ ആദ്യ കാഴ്‌ചയില്‍ തനിക്ക് ഉണ്ടായ അനുഭൂതി പോലെയുള്ള ആ പേരും ഉച്ചരിച്ചു കൊണ്ട്‌ വീണ്ടും ജനലില്‍ തളച്ചിട്ട ആ മുഖത്തേക്ക് നോക്കി.

“ഡോക്ടർ, അതൊരു പാവം കൊച്ചാണ്. അതിനെ എങ്കിലും വെറുതെ വിട്ടുടെ…” രേണുക വീണ്ടും അവന്റെ ഇടയില്‍ കയറി…

“അവള്‍ക്ക് എന്താ അസുഖം…?” റൂമിലേക്ക് തന്നെ നോക്കി കൊണ്ട്‌ ഡോക്ടർ ചോദിച്ചു…

“സൂയിസൈഡ് അറ്റാപ്റ്റാണ് ഡോക്ടർ…”

“ങേ…!!! കുടെ ആരാ ഉള്ളത്?” ആദ്യം ഒന്ന് പകച്ചേങ്കിലും സ്വബോധം തിരിച്ച് കൊണ്ട്‌ വന്ന് ഡോക്ടർ ചോദിച്ചു. കുടെ ശ്രദ്ധ ഹൃദ്യയുടെ കൈയിലെ വെള്ളതുണിലേക്കും ചലിച്ചു…

“ആരുമില്ല ഡോക്ടർ… ഇന്നലെ അഡ്മിറ്റ് ചെയ്തയാള്‍ അപ്പൊ തന്നെ പോയി…” രേണുക മറുപടി നല്‍കി.

“ഓഹോ… എന്നാൽ നേഴ്സ് നടന്നോളു…” ഡോക്ടർ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ ഒരു കൈ കൊണ്ട്‌ പൊക്കോളാൻ ആംഗ്യം കാട്ടി ഒന്ന് പോയിതരാൻ പറഞ്ഞു.

Recent Stories

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best👌👌👌👍👍👍

    1. ബ്രോ ❤️💝😇

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം 🙌🏻 🥰 ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️😇😘🥰

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com