? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

ഭഗവാനെ ഷാഹിർ ..ഇന്നലെ ഇവളോട് എന്തൊക്കെയോ പറഞ്ഞ് വിഷയം മാറ്റിയതേയുള്ളൂ..ഷാഹിർ തന്നെകാണുകയും ചെയ്തു.. ഇനി മിണ്ടാതെ എങ്ങനെ പോവും…മിണ്ടിയാൽ അച്ചുവിന്റെ ചോദ്യത്തിനൊക്കെ മറുപടിനൽകേണ്ടി വരും തനിച്ചായതുകൊണ്ട് ഒഴിഞ്ഞുമാറാനും കഴിയില്ല…കുറച്ചുനേരം ആരതി നിന്ന്വിയർത്തു..പിന്നെയാണോർത്തത് ഞങ്ങൾ തമ്മിൽ ഒന്നുമില്ലല്ലോ പിന്നെയെന്തിനാണ് ഇങ്ങനെപരിഭ്രമിക്കുന്നതെന്ന്…

അടുത്തെത്തിയതും അവന്റെ  നോട്ടം ആരതിക്കുനേരെയായി..ആരതി എന്തുപറയണമെന്നറിയാതെനിന്നു..അച്ചു ആരതിയെയും അവനെയും  ഒന്നും മനസ്സിലാവാതെ നോക്കി…

കുറച്ചുനേരത്തെ മൗനത്തിന് ശേഷം…അച്ചുവിന് അവനെ  പരിചയപെടുത്താനായി…ആരതി..ഇത്… ഇത്… എന്ന്പറഞ്ഞുവെങ്കിലും വാക്കുകൾ കിട്ടാതെ നിന്ന്  പരങ്ങുന്നുണ്ടായിരുന്നു…പ്രതീക്ഷിക്കാതെ അവനെ   കണ്ടതിലുള്ളഅമ്പരപ്പും ആരതിയിൽ നിന്നും വിട്ടു മാറിയിട്ടുണ്ടായില്ല…

അവൻ പുഞ്ചിരിച്ചുകൊണ്ട് അച്ചുവിന് ഷേക് ഹാൻഡ് നൽകി…ഹലോ ഞാൻ ഷാഹിർ …

ഞാൻ അർച്ചന.. അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…അച്ചുവിന്റെ കണ്ണുകൾ ബുൾസൈ പോലെപുറത്തേക്ക് തള്ളി..ഷാഹിർ …അച്ചു പതുക്കെ പറഞ്ഞു…മഹാരാജാസിൽ പഠിച്ച…അച്ചു അവനെ നോക്കിചോദിച്ചു..അതേ…ഷാഹിർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…ഓറിയോൺ  ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ എം. ഡിആണോ അവൾ വീണ്ടും ചോദിച്ചു…അതേടോ…

എന്തെ തനിക്ക് എന്നെ അറിയോ…

ആ ചേച്ചി പറഞ്ഞിട്ടുണ്ട്…അച്ചു ആരതിയെ നോക്കികൊണ്ട്  യാദൃച്ഛികമായി ഉത്തരംനൽകി..എന്നെകുറിച്ചോ…അവൻ വിശ്വാസമാവാത്ത പോലെ ചോദിച്ചു…

അത്…അതുപിന്നെ…അന്ന്..അന്ന്  കല്യാണത്തിന് കണ്ടില്ലേ ആ കാര്യം പറഞ്ഞതാ…ആരതിപറഞ്ഞൊപ്പിച്ചു…എന്നാൽ ശരി ആരതി അച്ചുവിന്റെ കൈ പിടിച്ച് വലിച്ചു…

മുന്നോട്ട് നീങ്ങിയതും അച്ചുവൊന്ന് കുതറി മാറി പിന്നോട്ട് നോക്കി അപ്പോഴും അവൻ അവർ പോവുന്നതുംനോക്കി നിൽക്കുണ്ടായിരുന്നു…അച്ചു നോക്കിയതും ഷാഹിർ മുന്നോട്ട് പോവാനൊരുങ്ങി…അതേ ചേട്ടാ അച്ചുവിളിച്ചു…

ചേട്ടന്റെ വീട് ഇവിടെ അടുത്താണോ…

ആ ഇപ്പോൾ ഞങ്ങൾ ഇവിടെ അടുത്തൊരു വീട് വാങ്ങി…ഒന്നര മാസമായി ഇങ്ങോട്ട് താമസംമാറിയിട്ട്…സിറ്റിയിലെ തിക്കുംതിരക്കും മതിയായെടോ..ഇനി ഗ്രാമത്തിന്റെ വിശുദ്ധിയിൽ കുറച്ചുകാലംകഴിയണമെന്ന് തോന്നി…ആരതിയെ നോക്കിയാണ് മറുപടി നൽകിയത്…ആ..ആ… അച്ചു സ്വപ്നലോകത്തെന്നപോലെ മറുപടി നൽകി…കൂടുതലൊന്നും അച്ചുവിനെ ചോദിക്കാൻ അനുവദിക്കാതെ ആരതി അവളുടെകയ്യിന്മേൽ പിടിച്ച് വലിച്ചുകൊണ്ട് വേഗത്തിൽ നടന്നു…

പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കാൻ അവളെറെ കൊതിച്ചുവെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായില്ല…

എങ്ങനെ നോക്കും …അച്ചു എന്ത് വിചാരിക്കും അതായിരുന്നു അവളുടെ ചിന്ത …..

ആരതിയുടെ സങ്കടമൊക്കെ കുറച്ചു നേരത്തേക്കെങ്കിലും മാറ്റി ആ മുഖത്ത് സന്തോഷം എങ്ങനെയെങ്കിലുംനിറക്കാനുള്ള തിടുക്കത്തിലാണ് വീട്ടുകാർ…

ആരതിയും അച്ചുവും അമ്പലത്തിൽ നിന്നും തിരിച്ചുവന്നതും ആവുന്ന രീതിയിലൊക്കെ വീട്അലങ്കരിച്ചിരുന്നു…ആരതി വീട്ടിലേക്ക് കയറിയതും എല്ലാവരും “ഹാപ്പി ബർത്ത് ഡേ ടു യു “എന്ന്  ഉറക്കെ പാടാൻതുടങ്ങി…

ശേഷം അവൾ കേക്ക് മുറിച്ചു..എല്ലാവരുടെ വായിലേക്കും മധുരം പകർന്ന് നൽകി..അരുണും അച്ചുവും അവളുടെമുഖത്തേക്ക് ക്രീം കേക്ക് വച്ച് തേക്കാനുള്ള തിരക്കിലായിരുന്നു….

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.