ഹരേഃ ഇന്ദു 3 [ചാത്തൻ] 85

“ഹാ ഇപ്പൊ ഞാൻ പറഞ്ഞതായോ കുറ്റം. തള്ളയെ പോലെ തന്നാ മോളും. വയ്യാണ്ടായാലും ആണുങ്ങളെയും മണപ്പിച്ചു അല്ലെ നടത്തം. “രമണി മുഷ്ട്ടി ചുരുട്ടി രോഷത്തോടെ നിന്നു.

“പ്ഭാ നിർത്തടി ”

“ദേ മനുഷ്യാ അവിടെ അങ്ങനാണ്ട് നിന്നോ.. ഇല്ലെച്ചാ ഈ രമണിയുടെ തനിക്കൊണം ഇങ്ങേര് അറിയും. ”

“അമ്മായി ഒന്ന് നിർത്തുമോ ഞാൻ ഒന്ന് പറഞ്ഞോട്ടെ. “അച്ഛനെ രക്ഷിക്കാൻ ഹരി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

“ഡാ ചെറുക്കാ വായ് പൂട്ടിക്കോ നീയ് കേട്ടോ? ” അവിടെ നിന്നും രമണി ഉറഞ്ഞു തുള്ളി

“ഈ പാതി ചത്തവളുടെ തീട്ടോo മൂത്രോം കോരാൻ വേറെ ആളെ നോക്കികോണം. എനിക്ക് എങ്ങും നോക്കാൻ മേലാ” നിലത്തു അമർത്തി ചവിട്ടി കുലുങ്ങിക്കൊണ്ട് രമണി അകത്തേക്ക് പോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

അഞ്ജലിയും ഹരിയും ആകെ സ്തബ്ധരായി നിന്നു. അച്ഛന് അവരെ നേരിടാൻ വല്ലാതെ ബുദ്ധിമുട്ടി. ഇന്ദുവിന് ഇതൊക്കെ ശീലമുള്ളതുകൊണ്ട് അവൾ മുഖം കുനിച്ചു താഴേക്ക് നോക്കി ഇരുന്നു. മിഴികളിൽ നിന്ന് ഉതിർന്ന കണ്ണുനീർ മണ്ണിനെ പുൽകി. ചുട്ടു പഴുത്ത അശ്രുകണങ്ങൾ ഭൂമി ദേവിയെ ചുട്ടു പൊള്ളിച്ചു. അപ്പൊ എവിടുന്നോ ഒഴുകി വന്ന മന്ദ മാരുതൻ അവളെ തഴുകി ആശ്വസിപ്പിക്കാൻ എന്നവണ്ണം ചുമ്പിച്ചു കടന്നു കളഞ്ഞു.

രോഷം കൊണ്ട് പുളഞ്ഞ ഹരി കലിപ്പ് തീർക്കാൻ ഭിത്തിയിൽ മുഷ്ടി ചുരുട്ടി ആഞ്ഞു ഇടിച്ചു. എങ്കിലും അവനെ അത് വേദനിപ്പിച്ചില്ല. പതിയെ സംയമനം എടുത്ത ഇന്ദുവിനെ കോരിയെടുത്തു ഹരി അവളുടെ റൂമിലേക്ക് ചെന്നു.  കൈകളിൽ നിറയെ സാധനങ്ങളും എടുത്ത് അഞ്ജലിയും പിറകേ കൂടി. സാധനങ്ങൾ എവിടെ മൂലയ്ക്ക് വച്ചശേഷം ഇന്ദുവിനെ രണ്ടാനമ്മയെ ഭയന്ന് അവൾ വീടിനു വെളിയിലേക്ക് ഇറങ്ങി.

ഈ സമയം ഹരി മുന്നോട്ടു ആഞ്ഞു  ഇന്ദുവിനെ പതിയെ കട്ടിലിൽ കിടത്തി കൈകളിൽ നിന്നും സ്വതത്രയാക്കി. അവൾക്ക് സമീപം ഇരുന്ന ശേഷം അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. അപ്പൊ ഇന്ദുവിന്റെ മിഴികൾ ഈറനണിഞ്ഞു. പരസ്പരം ഒന്നും ഉരിയാടാതെ അവർ മുഖാമുഖം നോക്കിയിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് ഹരി അവളോട്‌ പറയാൻ തുടങ്ങി

“മോളെ  ഞാൻ ഈ…… ”

“ഹരിയേട്ടൻ പൊയ്ക്കോളൂ… “ഹരി പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് ഇന്ദു പരുഷമായ സ്വരത്തിൽ അവനോടു പറഞ്ഞു.

ആ വാക്കുകളിലെ കടുപ്പം അവനെ തെല്ലൊന്നു വേദനിപ്പിച്ചെങ്കിലും മറുപടി പറയാതെ അവൻ എണിറ്റു പതിയെ നടന്നു മുറ്റത്തേക്ക് ഇറങ്ങി. ആരോടും യാത്ര പറയാതെ അഞ്ജലിയെയും കൊണ്ട് അവിടുന്ന് ഇറങ്ങി.

(തുടരും)

ഹരേഃ ഇന്ദു 3

Hare : Indhu Part 3 | Author : Chathan | Previous Part

 

ഈ സമയം ഇന്ദുവിന്റെ  സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ  സങ്കടപ്പെട്ടു. ഇന്ദുവിന്റെ  ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ ഈ മാനസികാവസ്ഥയും അവനെ വല്ലാതെ ധർമ സങ്കടത്തിൽ ആഴ്ത്തി.

അദ്ദേഹത്തിന്റെ ദുർബലമായ കൈകൾ പിടിച്ചു അവൻ നെഞ്ചോടു ചേർത്തു. ഹരിയുടെ കൈകളിലെ കരുത്ത്  അദ്ദേഹത്തിന് അല്പം ആശ്വാസം പകർന്നു .ഹരി ഇന്ദുവിനെ പൊന്നുപോലെ നോക്കുമെന്ന് ആ പാവത്തിന് അറിയാം. എങ്കിലും ഒരു ആശ്വാസത്തിനെന്നവണ്ണം അച്ഛൻ ഹരിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. അവന്റെ ആത്മവിശ്വാസം അയാളിൽ മഞ്ഞു പെയ്യുന്ന പ്രതീതി ജനിപ്പിച്ചു.

“ഈ പടു വൃദ്ധൻ ഇല്ലാതായാലും ഇന്ദുകുഞ്ഞിനെ പൊന്നു പോലെ നോക്കണെ ഹരിക്കുട്ടാ “ഇന്ദുവിന്റെ അച്ഛൻ കൈകൾകൂപ്പി ഗദ്ഗദത്തോടെ പറഞ്ഞു

ആ ഒരു അപേക്ഷ ഹരിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവൻ അച്ഛന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

“ഇല്ലഛാ നമ്മുടെ ഇന്ദുവിനു ഒന്നും സംഭവിക്കില്ല.ഞാൻ ഒരിക്കലും അവളെ കൈവിടുകയില്ല. എന്നും ഞാൻ അവളോടൊപ്പം കാണും. പൊന്നു പോലെ നോക്കിക്കോളാം. ”

ഹരിയുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ ആ വൃദ്ധനെ തെല്ലൊന്നു സന്തോഷിപ്പിച്ചു.  അദ്ദേഹം നിറഞ്ഞു വന്ന കണ്ണുകൾ മുണ്ടിന്റെ അറ്റം കൊണ്ട് പതിയെ ഒപ്പി. അൽപ സമയം അവരോടൊപ്പം ചിലവഴിച്ച ശേഷം അദ്ദേഹം  ഹരിയുടെ തോളിൽ ബലമായി അമർത്തി പിടിച്ചു. ഒരു അച്ഛന്റെ ആധിയും വ്യാധിയും ആ കരതല സ്പർശത്തിലൂടെ അവൻ അറിഞ്ഞു.

പിന്നീട്  ഹരിയുടെ നിർബന്ധത്താൽ അദ്ദേഹം വീട്ടിലേക്ക് യാത്ര തിരിച്ചു. തുടർന്ന് അഞ്ജലിയെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ സുരക്ഷിതമായി എത്തിച്ചശേഷം ഹരി മടങ്ങി. എപ്പോഴും ഇന്ദുവിന്റെ ഓർമ്മകൾ ആയിരുന്നു അവന്റെ മനസ്സ് നിറയെ. അപ്പോഴാണ് പെട്ടെന്ന് അവൻ അമ്മയുടെ കാര്യം ഓർക്കുന്നത്. ധൃതിയിൽ ഹരി തന്റെ മൊബൈൽ ഫോൺ എടുത്തു പരിശോധിച്ചു.

അമ്മയുടെ 18 മിസ്ഡ് കോളുകൾ. ശ്ശ് ശ്ശ് പ്രത്യേക ശബ്ദത്തോടെ അവൻ നാക്ക് കടിച്ചു. ഇന്ദുവിന്റെ കാര്യം മാത്രം ശ്രദ്ധിക്കുന്നതിനിടയിൽ ഇവിടെ എത്തിച്ചേർന്ന കാര്യവും ഇന്ദുവിനെ കണ്ട കാര്യവും അമ്മയോട് പറയാൻ ഹരി  വിട്ടുപോയി. ചെറിയൊരു അപകർഷതാ ബോധത്തോടെ അവൻ ഫോൺ അറ്റൻഡ് ചെയ്തു കാതോരം ചേർത്തു.

“അമ്മൂസേ ”

ഡാ ചെക്കാ ”

10 Comments

  1. ഹരേഃ ഇന്ദു 4 ഇല്ലേ

  2. Nannaayittundu
    Baakki bhaagam, katta waiting

  3. ഡ്രാക്കുള

    ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????

    പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????

  4. ഡ്രാക്കുള

    ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????

  5. As usual, nannayitund … ???

    1. ഒരുപാടു നന്ദി… ഒത്തിരി സ്നേഹം

  6. “ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
    അല്ല ” ഹരേ: ഇന്ദു”
    സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ

    1. എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.

  7. പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??

Comments are closed.