Tag: സൗഹൃദം

അനാർക്കലി 4😍. [ARITHRA] 159

അനാർക്കലി 4. അനു ഒന്ന് ചിരിച്ചു. ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു. “സന്തോഷം ആയിരിക്കും ല്ലേ.” “പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും. അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ” എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു. ……..………………………………………………………… “എന്ത് പറ്റി ആദി സാറേ, ടോട്ടലി നല്ല മൂഡിൽ ആണല്ലോ ” തമ്പി സാർ അത് പറഞ്ഞതും ചുറ്റുമുള്ള മറ്റു ടീച്ചേർസും എന്റെ മുഖത്തേക്ക് തന്നെ നോക്കി. പതിവില്ലാത്തവണ്ണം അവരുടെ മുഖത്തും […]

അനാർക്കലി 3❤️ [ARITHRA] 255

അനാർക്കലി 3 Anarkkali Part 3 | Author : Athira [ Previous Part ] [ www.kadhakal.com ] ” ഗുഡ്മോർണിംഗ് ” “മോർണിങ് സാർ ” കുട്ടികൾ ഒരുമിച്ച് പറഞ്ഞു. “ഞാൻ ആദി, ആദിത്യൻ കാർത്തിക്. ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം. ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ […]

അനാർക്കലി 2❤️. [ARITHRA] 129

അനാർക്കലി 2❤️. പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു. “വേണ്ട ” അവന്റ ആ ചിരി അതോടെ മങ്ങി. ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ…… ആദിയുടെ കണ്ണുകളിൽ നിന്ന് ആർക്കോ വേണ്ടിയെന്നപ്പോലെ ഒന്ന് രണ്ട് തുള്ളി ഒലിച്ചിറങ്ങി, കാറ്റു തന്നെ അതിനെ എങ്ങോട്ടോ കൊണ്ടുപ്പോയി. “എന്തിനായിരുന്നു ആദി നീ?” ഒരുപാട് തവണ ആവർത്തിച്ച ചോദ്യം വീണ്ടും മുളപ്പൊട്ടി തുടങ്ങി. വേണ്ട. […]

അനാർക്കലി 1 [ARITHRA] 121

അനാർക്കലി  1❤️. ” ഡാ നീ എഴുന്നേൽക്കുന്നോ അതോ ഞാൻ ആയിട്ട് നിന്നെ എഴുന്നേൽപ്പിക്കണോ? ” പാതി ഉറങ്ങിയും പാതി ഉണർന്നും ഇരിക്കുക ആയിരുന്നു ആദി. “വേണ്ട അമ്മേ ഞാൻ തന്നെ എഴുന്നേറ്റൊളാം, അല്ലേൽ ഇന്ന് ഞാൻ രണ്ടു പ്രാവശ്യം കുളിക്കേണ്ടി വരും ” “അപ്പൊ അറിയാം എന്നാൽ വേഗം എഴുന്നേറ്റ് കോളേജിൽ പോകാൻ നോക്ക്, ഒന്നുല്ലേലും നീ ഒരു സാർ അല്ലേടാ, എത്ര കുട്ടികൾക്ക് അറിവ് പറഞ്ഞു കൊടുക്കേണ്ടതല്ലേ നീ, എന്നിട്ടാണോ ഇങ്ങനെ കിടക്കണേ?” “അമ്മേ […]

മൗനത്തിന്റെ മുഖമൂടി [കഥാനായകൻ] 66

“ടാ നി പോരുന്നുണ്ടോ ഈ മഴ ഇപ്പോൾ ഒന്നും തീരുമെന്ന് തോന്നുന്നില്ല.” നല്ല മഴയത്ത് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ നിന്ന അവൾ എന്നോട് അവളുടെ കുടകീഴിലേക്ക് ക്ഷണിച്ചപ്പോൾ. എനിക്ക് ഉത്തരമില്ലാതെ പോയി കാരണം പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് ഇങ്ങനെ ഒരു യാത്ര പക്ഷെ ഇന്ന് ഞാൻ അവളോട് ഒപ്പം ആ കുടകീഴിൽ യാത്ര ചെയ്താൽ എന്റെയുള്ളിൽ ഉണ്ടായിരുന്ന പലതും അവൾ തിരിച്ചറിയോ എന്നൊരു ഭയം എന്നെ മൂടി. പക്ഷെ ഏറ്റവും അടുത്ത കൂട്ടുകാർ […]

മാറുന്ന പേരുകൾ [കഥാനായകൻ] 88

“അളിയാ ഞാനറിഞ്ഞത് സത്യമാണോ” “അതെ” ഒരു വികാരവുമില്ലാതെ ഞങ്ങളുടെ റൂമിലേക്ക് ഓടി കിതച്ചു വന്നവനോട് ഞാൻ മറുപടി കൊടുത്തു. എന്നിട്ട് എന്റെ കൂടേ ഇരിക്കുന്ന ഒരുത്തനെ നോക്കി. പാവം എന്തൊക്കെയോ പ്രതീക്ഷയായിരുന്നു എല്ലാം പോയില്ലേ. “ടാ കോപ്പന്മാരെ ഇങ്ങനെ വെറുതെ കുത്തിരിക്കാതെ അന്വേഷിച്ചു കണ്ടു പിടിക്കട” അതും കൂടി കേട്ടത്തോടെ എന്റെ ടെമ്പർ തെറ്റി. “എന്ത് കോപ്പ് അന്വേഷിക്കാൻ ഇവനെ തേച്ചു ഇവന്റെ കാശും അടിച്ചുകൊണ്ട് പോയവൾക്ക് ഭർത്താവും കൊച്ചുമുണ്ട്. അത് ഈ കോപ്പന് അറിയുകയും ചെയ്യാം. […]

❤️സഖി❤️ 1 [സാത്താൻ?] 42

❤️സഖി❤️ 1 (സാത്താൻ?)     അവൾ എന്റെ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് എന്നാൽ കാലം അല്ലെങ്കിൽ വിധി അതൊക്കെ മാറ്റി മറിച്ചു. ജീവൻ പോയാലും എന്നെവിട്ടുപോവില്ല എന്ന് പറഞ്ഞ അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ് അയാളുടെ കുട്ടികളുടെ അമ്മ ആണ്. ഏട്ടാ എന്ന് വിളിച്ചു വന്നിരുന്ന അവൾക് എങ്ങനെ ആണ് ഞാൻ കാണുമ്പോൾ തന്നെ അറപ്പ് തോന്നിക്കും വിധം ഒരു നൃകൃഷ്ട ജീവിയായത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. […]

തിര ? [Zeus] 102

തിര ? Author :Zeus ഇന്നെന്റെ പിറന്നാൾ ആയിരുന്നു…. എല്ലാ പിറന്നാളിലെയും പോലെ ഇന്നും കൃത്യം 12 മണിക്ക് തന്നെ അവൾ ഫോൺ വിളിച്ചിരുന്നു… കഴിഞ്ഞ കുറച്ചു വർഷങ്ങളിലേതു പോലെത്തന്നെ call കണ്ടിട്ടും ഞാൻ എടുത്തിരുന്നില്ല… എന്തോ എടുക്കാൻ മനസ്സ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും സത്യം… അത് അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നോ???… അല്ല ചിലപ്പോൾ അവളെ ഞാൻ പ്രണയിച്ചിരുന്നത് കൊണ്ടാവാം…. പ്രണയിച്ചിരുന്നു എന്ന് പറയുന്നതും തെറ്റാണ്…. അവളെ ഞാൻ ഇന്നും എന്നും എപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു.   ഇത് […]

life partner (with love ? ? ? ? ? ❤️) 175

നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം.       life partner      ❤️           അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]

ശാപ്പാടു കള്ളൻ – [Santhosh Nair] 928

എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തേ. സുഖം എന്ന് കരുതുന്നു. പോയ വാരം ഉത്സവങ്ങളുടെ, സുകൃതങ്ങളുടെ, അനുഗ്രഹങ്ങളുടെ വാരം ആയിരുന്നു. ശ്രീരാമനവമി, വിഷു, തമിഴ് പുതുവർഷം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ ഉത്സവങ്ങളുടെ / ആഘോഷങ്ങളുടെ ഒരു ഘോഷ യാത്രതന്നെ. താമസിച്ചാണെങ്കിലും – എല്ലാവര്ക്കും ആശംസകൾ. വിജയീ ഭവ: സുകൃതീ ഭവ: തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഓർമ്മയിൽ സൂക്ഷിയ്ക്കാനും ഒക്കെയുള്ള നിരവധി അവസരങ്ങൾ ഭഗവാൻ നമുക്കൊക്കെ തരുന്നുണ്ട്. ചിരിയ്ക്കാനുള്ളത് ഷെയർ ചെയ്യുക. സൂക്ഷിയ്ക്കാനും സൂക്ഷിച്ചു കൈകാര്യം […]

വരാഹി….?.3[❤️♡വാമിക നിലാ♡❤️] 113

വരാഹി…….? 3 Author :❤️♡വാമിക നിലാ♡❤️   “” വേണ്ട അന്കിത് എനിക്കൊന്നും കേൾക്കണമെന്നില്ല നീയെന്തു പറഞ്ഞാലും ഞാൻ കണ്ടതിനു അപ്പുറമാവില്ല ഒന്നും.. “”       “” ശെരിയാണ് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടൂടെ നിനക്ക്??””അവൻ പ്രതിക്ഷയോടെ എന്നെ നോക്കി..     “” എന്താ നിനക്ക് പറയാനുള്ളത് ഞാൻ കണ്ടതൊക്കെ മിഥ്യയാണെന്നോ എല്ലാം എന്റെ ഭ്രമമാണെന്നോ?? അന്ന് അവിടെ അവസാനിച്ചതാണ് നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും […]

വരാഹി….?.2 [❤️♡വാമിക നിലാ♡❤️] 109

വരാഹി…….? 2 Author :❤️♡വാമിക നിലാ♡❤️   (ഭാഗം:-2)     “” ജയിച്ചെന്നു കരുതണ്ട നീ ആ പഴയ വാഹി അല്ലിത് നിന്റെ അഭിനയത്തിന് മുന്നിൽ വീഴുന്ന വാഹി മരിച്ചു.. ഇത് വരാഹിയാണ് എന്റെ വഴിക്ക് കുറുകെ വന്നാൽ നിന്റെ നാശം കണ്ടേ അടങ്ങു.. “”അവനെ തറപ്പിച്ചു നോക്കികൊണ്ട് ഞാൻ പറഞ്ഞു പറയുന്നതിനൊത്ത് അവന്റെ കൈയിലുള്ള എന്റെ പിടിയും മുറുകി…     തുടർന്നു വായിക്കു….?     അവൻ ദേയനീയമായി എന്നെ നോക്കി ആ […]

വരാഹി….? [❤️♡വാമിക നിലാ♡❤️] 103

വരാഹി…….? Author :❤️♡വാമിക നിലാ♡❤️       എന്നെ ഒരുക്കുന്ന ബ്യൂട്ടിഷൻ എന്റെ ബൺ ചെയ്തു വെച്ചിരിക്കുന്ന മുടിയിലേക്ക് പൂവ് ചുറ്റുന്നത് മുന്നിലെ കണ്ണാടിയിലൂടെ ഞാനൊരു നിർവികാരതയോടെ നോക്കി നിന്നു…     ഒന്ന് റൂമിന്റെ വാതിൽക്കലേക്ക് നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ട് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ ശിങ്കിടികൾ ഭയം കാണും അവസാന നിമിഷം പെണ്ണ് ഇറങ്ങി പോകുവോ എന്ന് .. ഇവിടുന്നു ഇറങ്ങി ഓടണമെന്നുണ്ട് പക്ഷെ ചുറ്റും അയാളുടെ ആളുകൾ ആണ് അതുകൊണ്ട് ഓടിയിട്ടും […]

നിഴലായ് അരികെ – 19 [ ചെമ്പരത്തി ] 698

നിഴലായ് അരികെ – 19 | Nizhalay Arike – 18 | Author : ചെമ്പരത്തി [ Previous Part ] നിഴലായ് അരികെ – 19     ദിവസങ്ങൾക്കു ശേഷം മനസ്സിലെ പിരിമുറുക്കങ്ങൾക്ക് ഒരു ശാന്തത വന്നതിനാൽ ആകണം വണ്ടിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും നന്ദൻ വീണ്ടും ഉറക്കത്തിലേക്കു വീണു……   വണ്ടിക്കുള്ളിൽ നേർത്ത ശബ്ദത്തിൽ അലയടിച്ചു കൊണ്ടിരുന്ന ഗസലിന്റെ താളത്തിനൊത്ത്‌ ആര്യയുടെ വിരലുകളും സ്റ്റീറിങ് വീലിൽ താളം പിടിച്ചുകൊണ്ടിരുന്നു…… ചരൽ വാരിയെറിയുന്ന […]

നിഴലായ് അരികെ -17 [ചെമ്പരത്തി] 620

നിഴലായ് അരികെ 17 Author : ചെമ്പരത്തി [ Previous Part ]   സ്നേഹം നിറഞ്ഞ കൂട്ടുകാരെ…… ചില വ്യക്തിപരമായ കാരണങ്ങളാൽ ആണ് കഥ ഇടാൻ വൈകുന്നത്….. ഒരിക്കലും മനപ്പൂർവം വൈകിക്കുന്നത് അല്ല…. ലോക്ക് ഡൌൺ ആണെങ്കിൽ പോലും എനിക്ക് ഡ്യൂട്ടി ഉണ്ട്….. വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ അതിലേറെ ജോലികളും…… അതോടൊപ്പം തന്നെ നെറ്റ്‌വർക്ക് പ്രോബ്ലം വളരെ ഏറെ ഉണ്ട്…. മറ്റൊരു കാര്യം കൂടി പറയട്ടെ….. ഓരോ കഥ പൂർത്തിയാക്കാനും എഴുത്തുകാരൻ/എഴുത്തുകാരി എടുക്കുന്ന എഫർട് വളരെ വലുതാണ്….. […]

വിധു?2 [പടവീടൻ] 80

വിധു ?2 Author : പടവീടൻ   കാത്തിരുന്നതിന്, സപ്പോർട്ട് ചെയ്തതിന് നന്ദി…. “സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “ “അപ്പോൾ എങ്ങനെ ആണ് സാർ  വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്.  എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “ വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്… ” എടാ ഈ വിഹാൻ ഇതെവിടെ പോയി കിടക്കുവ…  ആ […]

നിഴലായ് അരികെ -14 [ചെമ്പരത്തി] 439

നിഴലായ് അരികെ 14 Author : ചെമ്പരത്തി [ Previous Part ]     ചുരം കയറി ലക്കിടി വ്യൂ പോയിന്റിൽ എത്തിയ നന്ദൻ വണ്ടി അവിടെ ഒതുക്കി…. വെയിലിനു ചെറിയ തോതിൽ ചൂടായി തുടങ്ങിയിട്ടുണ്ടെങ്കിലും, സഞ്ചാരികളുടെ എണ്ണം കൂടുന്നതെ ഉള്ളൂ….കടന്നു പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ അവൻ വേഗം റോഡിന്റെ വലതു വശത്ത് ഇരുമ്പ് പൈപ്പിനാൽ വേലി തീർത്ത ഭാഗത്തു എത്തി…. സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണത്തിനു വേണ്ടി അക്ഷമയോടെ നോക്കിയിരിക്കുന്ന വാനരക്കൂട്ടം അവന്റെ കയ്യിലേക്ക് നോക്കി […]

നിഴലായ് അരികെ – 13 [ചെമ്പരത്തി] 506

നിഴലായ് അരികെ 13 Author : ചെമ്പരത്തി [ Previous Part ]   &nbsp തന്റെഷർട്ടിന്റെ കോളറിൽ പിടി മുറുക്കിയിരുന്ന ആര്യയുടെ കൈ അയഞ്ഞതും, കണ്ണുകൾ തുറിച്ചതും കണ്ട നന്ദൻ പെട്ടന്ന് ഞെട്ടിയെന്നോണം കൈഅയച്ചു….. നനഞ്ഞൊരു പഴം തുണിക്കെട്ടുപോലെ ആര്യ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നു വീണു… ഒരു മാത്ര അവളെ നോക്കി നിന്ന നന്ദൻ, അവളിൽ ഒരനക്കവും കാണാനാവാതെ പരിഭ്രാന്തനായി….. വേഗം അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി… എന്ത് ചെയ്യേണ്ടു എന്നറിയാതെ ഒരു നിമിഷം […]

നിഴലായ് അരികെ -12 [ചെമ്പരത്തി] 379

നിഴലായ് അരികെ 12 Author : ചെമ്പരത്തി [ Previous Part ]   &nbsp ഒരു നിമിഷത്തെ പകപ്പിനു ശേഷം നന്ദൻ സമനില വീണ്ടെടുത്ത് അമ്മക്ക് നേരെ തിരിഞ്ഞു…..   “നിങ്ങൾക്കൊക്കെ എന്താ എന്നാ എനിക്കു മനസിലാകാത്തത്…… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഞങ്ങളോട് ചാടാൻ തുടങ്ങുന്നേ…… ഓർമ വച്ച നാൾ മുതൽ ഒപ്പം നടക്കുന്നതാ ഇവൾ ഒരു നിഴലുപോലെ…. ഇന്നേവരെ ഞങ്ങളെ അറിയുന്ന  ഒരാളും പറയാത്ത ഒരു കാര്യം നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ  തോന്നി…. […]

നിഴലായ് അരികെ -11 [ചെമ്പരത്തി] 402

നിഴലായ് അരികെ 11 Author : ചെമ്പരത്തി [ Previous Part ]     ഡിസ്‌പ്ലേയിൽ തെളിഞ്ഞുവന്ന ‘ priya’s father ‘ എന്ന പേര് കണ്ട നന്ദന്റെ കൈ ഒന്ന് വിറച്ചു…….   ഒന്നാലോചിച്ചതിന് ശേഷം നന്ദൻ ഫോൺ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു….   ” ഹലോ…… ”   “മ്മ്മ്… മിസ്റ്റർ നന്ദൻ….. ഞാൻ  പ്രിയയുടെ അച്ഛൻ ആണ്….. ”   “മനസിലായി അച്ഛാ….. പറഞ്ഞോളൂ….. ”   “നന്ദൻ… നിങ്ങൾ […]

നിഴലായ് അരികെ -10 [ചെമ്പരത്തി] 360

നിഴലായ് അരികെ 10 Author : ചെമ്പരത്തി [ Previous Part ]     ആര്യയെയും കുട്ടികളെയും ബസ് കയറ്റി വിട്ടിട്ട് തിരിച്ചു പോയ നന്ദന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു….   അവസാന നിമിഷം വരെ പോകുന്നില്ല എന്നു പറഞ്ഞിരുന്ന ബോബിയുടെ  മനംമാറ്റം നന്ദനെ ഒട്ടൊന്നുമല്ല കുഴപ്പിച്ചത്…   അതേപോലെ തന്നെ, പ്രിയ അല്ല കത്തുകൾ എഴുതിയത് എന്നറിഞ്ഞപ്പോൾ മുതൽ ആര്യയുടെ മുന്നിൽ നിസ്സാരവൽക്കരിച്ചു നിന്നെങ്കിലും നന്ദന്റെ മനസ്സിൽ ഒരു പുനർ ചിന്ത  നടന്നു […]

നിഴലായ് അരികെ -9 [ചെമ്പരത്തി] 335

നിഴലായ് അരികെ 9 Author : ചെമ്പരത്തി [ Previous Part ]     അവൾ വേഗം മുഖം തിരിച്ചു നന്ദനറിയാതെ കണ്ണുകൾ തുടച്ചെങ്കിലും നന്ദൻ അത് കണ്ടിരുന്നു… “അമ്മൂ…… നീയെന്തിനാ കരഞ്ഞത്?? “ “ഞാൻ കരഞ്ഞില്ലല്ലോ നന്ദാ…. നിനക്ക് തോന്നിയതാ…. “ “കളിക്കല്ലേ അമ്മൂ….. നിന്നെ ഞാൻ ഇന്ന് ആദ്യമായല്ലല്ലോ കാണുന്നത് ……നിന്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടിരുന്നു… ഇനി പറയൂ എന്താ കാര്യം??? “ “അത് കാറ്റടിച്ചിട്ടാണ്…… പിന്നെ നിന്നോട് ഞാൻ പറഞ്ഞതല്ലേ […]

നിഴലായ് അരികെ -8 [ചെമ്പരത്തി] 369

നിഴലായ് അരികെ 8 Author : ചെമ്പരത്തി [ Previous Part ]     നീയെന്തിനാ പ്രിയാ ഇങ്ങനെ ദേഷ്യപ്പെടുന്നെ???.. നിരഞ്ജന പതിയെ കൈ വിടീച്ചുകൊണ്ട് പ്രിയയോട് ചോദിച്ചു.   “പിന്നെ???…. “ആ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയിൽ ഒന്നു തുറിച്ചു  നോക്കിയിട്ട് പ്രിയ ചോദിച്ചു…. “നന്ദേട്ടൻ  വേറൊരുത്തിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടു ഞാൻ പിന്നെ സന്തോഷിക്കണോ???? ” നിരഞ്ജന കണ്ണു മിഴിച്ചു. “നന്ദേട്ടനോ???? “?”അതെപ്പോ തൊട്ട്?? ”   “ആ… അതെന്നെ കെട്ടിക്കോളം […]

നിഴലായ് അരികെ -7 [ചെമ്പരത്തി] 328

നിഴലായ് അരികെ 7 Author : ചെമ്പരത്തി [ Previous Part ]     റൂമിൽ കയറിയ  നന്ദൻ കാണുന്നത്,  ചോരയിൽ കുളിച്ച മുഖവും കയ്യുമായി നിൽക്കുന്ന ആര്യയെ ആണ്…    ഇടതു കയ്യിൽ നിന്നു ഒഴുകിവീഴുന്ന ചോരത്തുള്ളികൾ തറയിലെ  വെളുത്ത ടൈലിൽ ഒരു ചുവന്ന പൂക്കളം തീർത്തുകൊണ്ടിരുന്നു……..     റൂമിലെ കണ്ണാടിയും, ഗ്ലാസിൽ തീർത്ത ഫ്ലവർവേസും പൊട്ടിച്ചിതറി തറയിൽ എമ്പാടും കിടന്നിരുന്നു….. ആര്യയുടെ കാൽച്ചുവട്ടിൽ തളംകെട്ടിനിന്ന ചോരചുവപ്പിന്റെ വലുപ്പം അനുനിമിഷം കൂടിക്കൂടി വന്നു…. […]