വിധു💓2 [പടവീടൻ] 80

Views : 2865

പക്ഷെ അവൻ ഞങ്ങളെ നല്ലോണം തല്ലും എന്നുള്ളത് വേറെ കാര്യം ബട്ട്‌ വേറെ ആരും ഞങ്ങളെ തൊടുന്നത് അവനു ഇഷ്ട്ടമല്ല മാത്രമല്ല നല്ല കലിപ്പും ആകും.

ആദ്യത്തെ ഞങ്ങൾ അവരെ അടിച്ചേങ്കിലും പിന്നെ ഞങ്ങൾ മൂന്നുപേരും വാങ്ങിച്ചു കെട്ടുക ആയിരുന്നു.
കാരണം  ഞങ്ങൾ അവിടെ പുതിയ പിള്ളേർ  ആദ്യത്തെ അടി സീനിയർനു കൊണ്ടപ്പോൾ തന്നെ ഒരു പട അവിടെ നിരന്നിരുന്നു.

പക്ഷെ ഇടക്കിടക്ക് ഞങ്ങളും പ്രതിരോധം തീർത്തു നിന്നു..

ഇടക്കിടക്ക് അവർക്കൊന്നു പൊട്ടിക്കാനും മറന്നില്ല.

തല്ല് അങ്ങനെ മൂർച്ചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അതു സംഭവിച്ചത്.
ഒരുത്തൻ എന്നേം കൊണ്ട് കൂട്ടത്തിന്റെ പുറത്തേക്ക് തള്ളി കൊണ്ടോയി..

‘ദൈവമേ ഒറ്റക്ക് പൊട്ടിക്കാൻ ഉള്ള പ്ലാൻ ആണ്’.
അങ്ങനെ കൊള്ളാൻ പറ്റില്ലല്ലോ.

ആദ്യത്തെ അടി തന്നെ എനിക്ക്.
തെറ്റ് പറയരുതല്ലോ നല്ല ഒന്നാന്തരം അടി.

കൂട്ടത്തിൽ അല്ലാത്തതിനാൽ ആ അടി എല്ലാരും കണ്ടു.
അടി കിട്ടിയ ദേഷ്യത്തിലും, നാട്ടുകാർ മുഴുവൻ കണ്ടത്കൊണ്ടും ഞാൻ ആകെ വല്ലാത്തൊരു….

അതിന്റെ ഒരു ദേഷ്യത്തിൽ ഞാൻ അവന്റെ മുഖത്തിന്‌ നേരെ ആഞ്ഞു വീശി…….

എനിക്ക് ബോധം വീഴുന്നതിന് മുന്നേ അതു സംഭവിച്ചു.

ഞാൻ ചുറ്റും നോക്കി എല്ലാരും എന്നെ തന്നെ നോക്കി നിൽക്കുന്നു.
ഒരു പെൺകുട്ടി മുഖവും പൊത്തി കരഞ്ഞു കൊണ്ട് എന്റെ മുന്നിൽ…
അപ്പോളേക്കും വിഹാനും വൈഭുവും എന്റെ അടുത്ത് വന്നിരുന്നു.

എന്താണ് സംഭവിച്ചത്.
ഞാൻ ഒന്ന് റീവയ്ണ്ട് ചെയ്തു നോക്കി.

ഞാൻ അവന്റെ മുഖത്തിന്‌ നേരെ ആഞ്ഞു വീശി.
അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി.
അതു അവളുടെ മുഖത്ത്…….

തുടരും……

Recent Stories

The Author

പടവീടൻ

6 Comments

  1. നിധീഷ്

    1. പടവീടൻ

      💓

  2. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. പടവീടൻ

      💗

  3. ❤️❤️

    1. പടവീടൻ

      💗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com