തിര ? [Zeus] 102

അംഗൻവാടി തൊട്ട് ഞാനും വിഷ്ണുവും നല്ല കട്ട ചങ്ക്‌സ് ആയിരുന്നു… സ്കൂളിൽ ചേർന്നപ്പോൾ ശ്രീയും ഞങ്ങളുടെ കൂടെ കൂടി. അത്യാവശ്യം പോക്കിരികളായിത്തന്നെയായിരുന്നു ഞങ്ങളുടെ  എൽ. പി. സ്കൂൾ കാലഘട്ടം…

അതുകൊണ്ടുതന്നെ അവിടെ ടീച്ചറായിരുന്ന അമ്മക്ക് ആവശ്യത്തിൽ കൂടുതൽ നാണക്കേട് ഞാനായിട്ട് തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

 

എൽ. പി യും, യു. പി. യും, കഴിഞ്ഞ് ഹൈസ്കൂളിൽ എത്തിയപ്പോഴായിരുന്നു ഞങ്ങളുടെ മൂന്നാൾ സംഘം വളർന്ന് നാലാൾ സംഘം ആയത്, കൃത്യമായി പറഞ്ഞാൽ 8ഇൽ പഠിക്കുമ്പോൾ.

 

യദു… ശ്രീരാഗിന്റെ വീടിനടുത്തു പുതിയതായി വീടെടുത്തു താമസിച്ച അശോകേട്ടന്റെയും മീരേച്ചിയുടെയും മോൻ… പുതുതായി വന്നതായിട്ടുപോലും അവൻ ഞങ്ങളുടെ കൂടെ പെട്ടെന്ന് കൂട്ട് ആയി… അവൻ ആളൊരു കില്ലാടി ആയിരുന്നു;  നല്ല അത്ലീറ്റ്, നല്ല പാട്ടുകാരൻ, നല്ല ക്രിക്കറ്റ്‌ പ്ലയെർ, പോരാത്തതിന് നല്ല ഒന്നാന്തരം പഠിപ്പിസ്റ്റ്… സത്യം പറഞ്ഞാൽ അവനായിരുന്നു ഞങ്ങടെ കൂട്ടത്തിലെ നല്ലവനായ ഉണ്ണി.

 

ഞങ്ങൾ പഠിച്ചോണ്ടിരുന്നത് ഒരു സാധാരണ ഗവണ്മെന്റ് മലയാളം മീഡിയം സ്കൂളിയായിരുന്നു. അതിന്റെ തൊട്ടടുത്തുതന്നെയായിരുന്നു st. മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളും, രണ്ട് സ്കൂളിനും ഇടയിൽകൂടി ഒരു ബസ് സ്റ്റോപ്പ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു അതോണ്ട് ഞങ്ങളെപ്പോലുള്ള കോഴികൾ കളക്ഷൻ എടുക്കാൻവേണ്ടി സ്ഥിരമായി കുറ്റിയടിച്ചിരിക്കുന്ന പ്രധാന സ്ഥലമായിരുന്നു ആ ബസ് സ്റ്റോപ്പ്‌.

ഞങ്ങടെ കൂട്ടത്തിൽ ആകെ കാണാൻ മെന ഉള്ള ചുള്ളൻ യദു മാത്രം ആയത്കൊണ്ടും,      ഞാനും വിഷ്ണുവും ശ്രീയും നല്ല വായ്നോക്കികൾ ആണെന്നുള്ള പൊതുബോധം അത്യാവശ്യം എല്ലാ പെൺപിള്ളേർക്കും ഉണ്ടായിരുന്നത് കൊണ്ടും,  ഈ കലാപരിപാടിയിൽ ആകെ ഗുണമുണ്ടായിരുന്നത് യദുവിന് മാത്രമാണ്…

 

അവന്റെയും ഞങ്ങളുടെയും അശ്രാന്ത പരിശ്രമത്തിനോടുവിൽ അപ്പുറത്തെ സ്കൂളിലെ ഐശ്വര്യയെ അവൻ അങ്ങ് വളച്ചെടുത്തു. അങ്ങനെ 9ഇൽ പഠിക്കുമ്പോൾ ആദ്യമായിട്ട് ഞങ്ങളുടെ ഇടയിലേക്ക് ഒരു പെണ്ണ് വന്നു.

യദൂന് ഐഷു ന്ന് വെച്ചാൽ ജീവനായിരുന്നു അവരുടെ കുറുകൽ കണ്ട് ഞങ്ങൾക്കുവരെ അസൂയ വന്നുതുടങ്ങിയിരുന്നു എന്നത് ഞങ്ങൾക്കിടയിൽ പരസ്യമായ രഹസ്യമായിരുന്നു.

അങ്ങനെ വല്യ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ഞങ്ങടെ സ്കൂൾ ലൈഫ് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അവൾ ഞങ്ങളുടെ കഥയിലേക്ക് കടന്ന് വന്നത്…

കൃഷ്ണ… കൃഷ്ണപ്രിയ…

 

തുടരും.

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 

ഇതൊരു കുഞ്ഞു കഥയാണ് എല്ലാർക്കും ഇഷ്ടപ്പെടുവോന്ന് അറിയത്തില്ല… ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ ?

 

4 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    Continue man ?? nice

  3. Kollam bro continue

Comments are closed.