life partner (with love ? ? ? ? ? ❤️) 175

ആ വാക്കുകൾ എന്റെ മനസ്സിനെ തന്നെ കാർന്ന് തിന്നിരുന്നു……!! കുറ്റബോധത്താൽ തല താഴുമ്പോ ഞാൻ ശപിച്ച് കൊണ്ടോർക്കുകയായിരുന്നു എപ്പോഴോ അന്വേഷണം മാറ്റി വച്ചാ നാളുകളെ……

“””””””””””അച്ഛാ, ഷെമിക്കണം എന്ന് പറയാൻ പോലുമെനിക്ക് യോഗ്യത ഇല്ലാന്നറിയാം. അന്വേഷിച്ചിരുന്നു., പലവട്ടം പലയിടങ്ങളിൽ. എന്നാ എല്ലാം, എല്ലാം വെറും പാഴ് ശ്രമങ്ങൾ മാത്രമായിരുന്നു. എങ്ങോട്ടാണെന്ന് പോലും പറയാതെ അന്ന് പോയതല്ലേ……?? ആ കാഴ്ച ഇപ്പോഴും എന്റെ കണ്ണിന് മുൻപിൽ മായാതെ കിടപ്പുണ്ട്. ഞാനാ തെറ്റ് ചെയ്തത്., എപ്പോഴോ ഞാനുമാ ഓട്ടം നിർത്തി വച്ചു. മടുത്തു പോയച്ഛാ…… പഴയാ ഉണ്ണിയോടുള്ള സ്നേഹം ഇപ്പോഴും അച്ഛന്റെ ഉള്ളിൽ ഉണ്ടെന്നറിയാം. പൊറുക്കണം അച്ഛാ……!!””””””””””

ആ കാലേ വീഴാൻ തുനിയുമ്പോ, അത് തടഞ്ഞെന്നെ അച്ഛൻ വാരിപ്പുണർന്നു. മരുന്നുകൾ കൊണ്ട് മായ്ക്കാനാവാത്ത മനസ്സിലെയാ മുറിവുകൾ ആ നേരമുണങ്ങി കരിയുന്നത് ഞാനറിഞ്ഞു.

ഈയൊരു ദിവസം, കുറച്ച് നേരം മുന്നേയുണ്ടായാ സംഭവങ്ങൾ ഇതെല്ലാം യഥാർഥ്യമാണ്. എങ്കിലും മനസ്സ് പറയുന്നത് എല്ലാം വെറും സ്വപ്നങ്ങളാണെന്നാ. അപ്പോഴും കവിളിലേ പുകച്ചിലും വേദനയും മനസ്സിലാക്കി തന്നു ഇതൊന്നും സ്വപ്നമേയല്ലാന്ന്…….!!

“””””””””ഉണ്ണിക്കുട്ടാ, ഞങ്ങളെയൊന്ന് മനസ്സിലാക്ക് നീ. നിന്റെ കല്യാണത്തിന് കൂടാനും ആ ഭാഗ്യം ചെയ്ത മോളെ കാണാനുമൊക്കെ ആഗ്രഹമുണ്ട് പക്ഷെ പറഞ്ഞല്ലോടാ, വയസ്സായി വരുവല്ലേ യാത്രയൊക്കെ ചെയ്യാൻ വല്യ ബുദ്ധിമുട്ടാ. വന്നില്ലേലിപ്പൊയെന്താ ഞങ്ങടെ അനുഗ്രഹം എപ്പോഴും എന്റെ കുട്ടികൾക്കുണ്ടാവും…..!!”””””””””

“””””””””എന്നാലുമമ്മ നിങ്ങളെ കണ്ടില്ലായിരുന്നേ ഒരുപക്ഷെ ആ ചടങ്ങ് എല്ലാർത്ഥത്തിലും ഭംഗിയായി നടന്നേനെ, പക്ഷെയിപ്പോ അങ്ങനെയല്ലല്ലോ. നിങ്ങള് വന്നില്ലേൽ ആ ചടങ്ങിനൊരു പൂർണത വരില്ല. വന്നൂടെ അമ്മേ വന്നൂടെ അച്ഛാ…..??”””””””””

ഒരുപാട് നിർബന്ധിച്ചു ഞാൻ. എന്നലവര് ചിരിച്ചു കൊണ്ട് അതെല്ലാം നിരസിക്കുവായിരുന്നു. വയ്യാത്തതിനാൽ തന്നാവും., അല്ലേ വിവരമറിഞ്ഞയുടൻ ഞങ്ങൾക്ക് മുന്നേ അവരിറങ്ങുമായിരുന്നു.

“””””””””ടാ അച്ഛനൊരു കാര്യം പറയട്ടെ. നല്ലൊരു ദിവസം നോക്കി നിങ്ങളെല്ലാവരുമായി ഇങ്ങോട്ടേക്ക് വാ. മോളേം കാണാം, പിന്നെ വീട്ടുകാരെയൊക്കെ കണ്ടിട്ടും കൊറേയായില്ല…….?? വരുവോ……??”””””””””

“”””””‘”””അതൊക്കെ വരാം, പക്ഷെ നിങ്ങളെന്റെ കല്യാണത്തിന് വന്നേ പറ്റൂ.””””””””

“”””””””””എടാ ചെറുക്കാ നിനക്ക് പറഞ്ഞിട്ടൊന്നും തലയിൽ കേറുന്നില്ലേ……?? ദേ ഇപ്പോ തന്നെ വരണം എന്നുണ്ട്. നീ അച്ഛന്റെ കാല് കണ്ടോ……?? ഇതും വച്ച് ഞാൻ അങ്ങെത്തുമ്പോ തന്നെ നീയൊരു കൊച്ചിന്റെ തന്തയാവും…….!!”””””””””

തമാശ രൂപേണ അച്ഛനത് പറഞ്ഞ് ചിരിക്കുമ്പോ എന്റെ കണ്ണ് പോയത് ആ കാലുകളിലേക്കാണ്. കണ്ടാൽ അറപ്പു തോന്നും വിതമായിരുന്നു ആ രണ്ട് കാലുകളുടെയും അവസ്ഥ. ഞാനുമത് അപ്പഴാ ശ്രദ്ധിക്കുന്നത് തന്നെ……!!

“”””””””””അച്ഛാ ഇതെന്താ…..?? കാല് രണ്ടും പഴുപ്പ് എടുക്കുവാണല്ലോ……??”””””””‘”

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.