life partner (with love ? ? ? ? ? ❤️) 175

“””””””ആന്റോ ചേട്ടാ ഈ കുടുംബം, കുടുംബം എന്ന് പറയുന്നത് എന്റെ കൂട്ടുകാരന് മാത്രം ഉള്ളതല്ല. അതെനിക്കുമുണ്ട്., ഇത്രേം നേരം ഒരു നല്ല വില്ലന്റെ കഥാപാത്രം അവതരിപ്പിച്ച നിങ്ങൾക്കുമുണ്ട്. എന്റെ ശിവ കരഞ്ഞ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലെ., ആദ്യായിട്ടാ. എനിക്കത് സഹിക്കാൻ പറ്റുന്നതല്ല. നിങ്ങള് ഇവന് ഒരു അവസരം കൊടുത്തില്ലേ……?? അതേ അവസരം ഞാൻ നിങ്ങൾക്ക് തരുവാ. ആദ്യം ആര്……?? മിണ്ടാപ്രാണിയായ തന്റെ ഭാര്യ, വയ്യാണ്ട് കിടക്കുന്ന അമ്മ, പന്ത്രണ്ട് വയസ്സുള്ള മകൾ, രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞ്. പറ ചേട്ടാ ആരായാ ആദ്യം……??”””””””

രാഹുലിന്റെ ഭാവമാറ്റം എന്നെ ഞെട്ടിച്ചിരുന്നു. ഇതെന്റെ രാഹുൽ ആണോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു. ഞാനവനെ നോക്കി ഒരുതരം പേടിയോടെ. നിന്ന് വിറക്കുവായിരുന്നു അവൻ. അവന്റെ ദേഷ്യം ആ കണ്ണുകളിൽ ഞാൻ വ്യക്തമായി കണ്ടു.

“”””””””വേണ്ട അവരെയൊന്നും ചെയ്യരുത്. ഞാനെല്ലാം നിർത്തിക്കോളാം ഇനി നിങ്ങടെ വഴിക്കേ ഞാൻ വരില്ല……””””””””

“””””””എന്നാ നിനക്ക് നന്ന്. ഇനി ഒരിക്ക കൂടെ പ്രതികാരം, കുമ്പി അണ്ണൻ, മാങ്ങാ തൊലി എന്നക്ക പറഞ്ഞ് വീണ്ടും വരാനുള്ള ഉദ്ദേശം മനസ്സിൽ തോന്നിയാൽ, ആ നിമിഷം നിന്റെ കുടുംബം നിന്ന് കത്തും. ഒന്നും ചെയ്യാൻ പറ്റാതെ വെറും നോക്കുക്കുത്തിയായി നീ നിക്കും. മനസ്സിലായോടാ. ആന്റോ ചേട്ടാ…..!!”””””””‘”

“”””””””ഇല്ല., ഇനിയൊന്നും ഉണ്ടാവില്ല. ഞങ്ങളെവിടെലും പോയി ജീവിച്ചോളാം. ഉപദ്രവിക്കരുത്……!!”””””””””

അവന്റെ മുന്നിൽ വീണ് കൈകൾ കൂപ്പി അയാൾ അപേക്ഷിച്ചു. അപ്പോഴും അവന്റെ മുഖത്ത് ഞാൻ കണ്ടത് ചിരിയാണ്. ഒരുതരം ഭ്രാന്തന്റെ ചിരി.

“”””””””””””പിന്നാന്റോ ചേട്ടാ, ഈ കഥയിൽ ഒരു വില്ലൻ മതി. അത് ഞാനാ……!! നായകൻ ഇവനും. പിന്നെ വരൂലോ ഒന്നിനും കൊള്ളാത്ത ചെല ഗുണ്ടകള്., അതിലൊരാളാ നീ. ഈ നിമിഷം, ഞങ്ങടെ സ്ഥലത്തുള്ള നിന്റെ ആൾക്കാരെ എല്ലാം കൂട്ടി വിട്ടോ എങ്ങോട്ടാന്ന് വച്ചാ. ഇനി ഒരു തവണ കൂടെ നീയോ നിന്റെ മറ്റവന്മാരോ എന്റെ മുന്നിലെങ്ങാനും വന്ന് പെട്ടാൽ പിന്നെ കുഴിയിൽ അന്തിയുറങ്ങാനെ യോഗം കാണൂ……!! വിട്ടോ…….””‘””””””””””

 

അതൂടെ കേട്ടതും ചെകുത്താന്റെ കൈയിൽ നിന്നും ജീവൻ തിരിച്ച് കിട്ടിയ പോലെ അയാൾ കാറിൽ കേറി. പിന്നൊരു കുതിപ്പായിരുന്നു.

 

“”””””””””””അളിയാ, എല്ലാം കഴിഞ്ഞു. ഇനിയൊരു മണ്ണിര പോലും ശല്യമായി വരില്ല. പിന്നെ നാളെ morning show ക്ക് ആറ് പേർക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ടേ, ഞാനമ്മേം കൂട്ടി ഇറങ്ങാം നീ വീട്ടുകാരേം വിളിച്ചിട്ട് വരണേ……!!””””””””””

 

എന്തുകൊണ്ടോ അവനോട് ആ സമയം വന്നത് ദേഷ്യം മാത്രമാണ്. ആദ്യമായി അവനെ ഞാൻ തല്ലി……!!

 

“””””””””””സോറി ടാ നിന്നോട് ഒരുപാട് കള്ളം പറഞ്ഞു ഞാൻ., നിന്നെയൊരു കോമാളിയാക്കി കൊണ്ട് ഞാനഭിനയിക്കുവായിരുന്നു…….!! പക്ഷെ നിന്നെ ചതിക്കാൻ വേണ്ടിട്ടായിരുന്നില്ല ഒന്നും, നിന്റെ നല്ലതിന് വേണ്ടിട്ട് മാത്രമായിരുന്നു. എല്ലാത്തിനും സോറി ടാ……””””””””””

 

അത് പറഞ്ഞ് തീരുമ്പോ ഞാൻ കണ്ടു, അവന്റെ കണ്ണിൽ നിന്നുമുതിരുന്ന ഒരു തുള്ളി കണ്ണുനിരിനെ. അവനെ വാരിപ്പുണരുമ്പോ അവനോടൊപ്പം ചേർന്ന് ഞാനും കരയുന്നുണ്ടായിരുന്നു……..!!

 

“”””””””””””എന്തിനായിരുന്നളിയാ ഈ നാടകം…..?? എന്നോട് പറഞ്ഞൂടായിരുന്നോ…….??””””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.