life partner (with love ? ? ? ? ? ❤️) 175

“””””””””അതില്ലേ, ഇനി തൊട്ട് നീ നേരത്തെ പറഞ്ഞപോലെ ചിത്ത പെണ്ണ്, പെഴച്ച പെണ്ണ്, ആ പെണ്ണ്, ഈ പെണ്ണ് എന്നൊന്നും പറയില്ലാന്ന് എന്റെ തലേ തൊട്ട് സത്യം ചെയ്ത് താ,അറിയാലോ സത്യം തെറ്റിച്ചാ എന്റെ തല ചന്നാപിന്നാ ആയിപോവും……..!!”””””””””””

“””””””””അയ്യോ അങ്ങനെയൊന്നും പറയല്ലേയേട്ടാ, ഞാൻ സത്യം ചെയ്ത് തരാം…….!! ദൈവത്തിനാണേ, എന്റേട്ടനാണേ സത്യം ഇനി ഞാൻ ഏട്ടനെ വേദനിപ്പിക്കുന്ന രീതിയില് അങ്ങനെയൊന്നും തന്നെ പറയില്ല.””””””””””

“””””””””””അതോക്കെ, ഇനിയൊരു സത്യം കൂടെ ചെയ്ത് തരോ…….??””””””””””””

“””””””””ഇനിയുമോ……?? ഇനിയെന്താ……??”””””””””””

“”””””””””ഇനിയീ മിഴികൾ നിറയാൻ പാടില്ല. ഓരോന്നോർത്ത്, ഓരോന്ന് പറഞ്ഞ് എന്റെ പെണ്ണിനി ഒരിക്കലും കരയനേ പാടില്ല. നിന്റെ കഴുത്തിൽ താലി ചാർത്തുമ്പോ ഞാനിശ്വരന് കൊടുത്തൊരു വാക്കുണ്ട്., ഇന്നാ വാക്ക് എങ്ങനൊക്കെയോ തെറ്റി. നീ കരയാതിരിക്കാൻ ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ, നീയൂടെ വിചാരിക്കണം. അതുകൊണ്ട് എന്റെ പൊന്ന് മോള് സത്യമിട്ടേ പഴയതൊക്കെ ഓർത്ത്‌ പിച്ചും പേയും പറഞ്ഞ് ഇനി കരയില്ലാന്ന്…..!!”””””””””””

“”””””””””ശെരി, സത്യം ചെയ്യാം. പക്ഷെ അറിയാണ്ട് ഞാൻ കരഞ്ഞാൽ…..??””””””””””

“”””””””””ഞാൻ നോക്കിക്കോളാം…….!!””””””””””

ആ സത്യവും അവൾ ചെയ്ത് തരുമ്പോ ഞാനവളിലേക്ക് പടർന്നിരുന്നു. രണ്ടിണ നാഗങ്ങളെ പോലെ ഞങ്ങളെല്ലാം മറന്നാ രാത്രി ഒന്നായി. അവൾ പറഞ്ഞത് പോലെല്ലാ അർത്ഥത്തിലും…….!!

കാലം തെറ്റി പെയ്താ മഴയിലും തണുപ്പേക്കാൻ പ്രകൃതിക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ നഗ്നശരീരങ്ങൾ വിയർത്തിരുന്നു അതിയായി. മണ്ണിനെ നനയ്ക്കാനായി പെയ്താ മഴ നിലച്ചു, ഒപ്പം തളർന്ന് ഞാനവളുടെ നെഞ്ചിലേക്ക് വീണു. മുടിയിഴകളിൽ തലോടി അവളും, അവളുടെ ചൂടേറ്റ് ഞാനും എപ്പോഴോ മയക്കത്തിലേക്ക് വീണിരുന്നു……..!!

“”””””””””””ഏട്ടാ എണീറ്റേ………”””””””””””

“”””””””””ലച്ചൂട്ടി ഒരഞ്ചു മിനിറ്റൂടെടി…..””””””””‘”””

“””””””””””ഏട്ടാ നേരം നല്ല വെളുത്തു. എണീക്കെന്നേ…….””””””””””

പാതി തുറന്ന കണ്ണോടെ ക്ലോക്കിലേക്ക് നോക്കുമ്പോ കണ്ടത് ആറാവാൻ മടിച്ച് നിൽക്കുന്ന ചെറിയ സൂചിയെയാണ്. കണ്ണിലേക്ക് വീണ് അലങ്കോലമായി കിടന്ന മുടിയൊതുക്കി വച്ച് തിരിയുമ്പോ, എന്നെ തന്നെ നോക്കി കിടക്കുന്ന എന്റെ വാവയെയാണ് കണ്ടത്……!!

“””””””””””എന്റെ പൊന്ന് ലച്ചൂ, ഇന്നലെ എപ്പഴാ ഉറങ്ങിയേന്ന് എനിക്ക് പോലുമറിയില്ല. ദേ നോക്കിയേ കണ്ണീന്നുറക്കം പോയിട്ട് കൂടിയില്ല……!!”””””””””””

“””””””””””ആണോ എന്നാ ഏട്ടനുറങ്ങിക്കോ ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ, അമ്മ എപ്പഴേ കേറി കാണും…….”””””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.