വിധു💓2 [പടവീടൻ] 80

Views : 2861


വിധു 💓2

Author : പടവീടൻ

 

കാത്തിരുന്നതിന്, സപ്പോർട്ട് ചെയ്തതിന് നന്ദി….

“സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “

“അപ്പോൾ എങ്ങനെ ആണ് സാർ  വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്.  എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “

വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്…

” എടാ ഈ വിഹാൻ ഇതെവിടെ പോയി കിടക്കുവ…  ആ മൈ#ൻ നടക്കാൻ  പറഞ്ഞിട്ടല്ലേ നമ്മൾ ഇത്രയും നടന്നത് എന്നിട്ട് നമ്മൾ കോളേജ് എത്താൻ ആയി,,, ഇവൻ എവിടെ പോയി കിടക്കുന്നോ എന്തോ “

വൈഭവ് -“അവൻ വരുമെടാ നീ നടക്കാൻ നോക്ക്  അല്ലെങ്കിലും അവൻ എപ്പോളെങ്കിലും സ്കൂളിലോ മറ്റോ എപ്പോളെങ്കിലും നേരത്തെ വന്നിട്ടുണ്ടോ.
ഇതു ഇപ്പൊ കോളേജ് ആണെന്നുള്ള മാറ്റം മാത്രം ആണ് അവൻ ഉള്ളത്. നീ വാ… “

“അപ്പൊ മുത്തേ  ഇതാണ് ഇനിയുള്ള മൂന്നു വർഷം നമ്മുടെ ലോകം അല്ലേ “

“പറയാനുണ്ടോ,,,,ഒരേ പൊളി,,,,  ഇതു എന്തോന്നടെ വല്ല ബ്രിട്ടീഷ്ക്കാരുടെ കാലത്തെ ജയിൽ പോലെ അങ്ങ് പടർന്നു പന്തലിച്ചു കിടക്കുവാണല്ലോ  “

“പിന്നെ അങ്ങനെ ഉള്ള സ്ഥലത്ത് അല്ലേ പഠിക്കണ്ടേ? , ഏകദേശം 100 ഏക്കർ വരുംന്നാ ഗൂഗിൾ അമ്മച്ചി പറഞ്ഞത്.. നീ എന്തായാലും നടക്കാൻ നോക്ക്… “

“എടാ നടക്കാം പക്ഷെ ആ മൈ@ൻ ഇതെവിടെ പോയി കിടക്കുവ “

അപ്പോളും വൈഭവ്  വിഹാനെ കുറിച് ആയിരുന്നു ചിന്തിച്ചത്.

“അവൻ വരും ഇള കുട്ടി ഒന്നും അല്ലാലോ നീ നട..”

ഞാൻ വൈഭുനേം കൂട്ടി നടക്കാൻ തുടങ്ങി.
കവാടം കടന്നപ്പോൾ തന്നെ കണ്ടു തുടങ്ങിയിരുന്നു.
പാർട്ടിക്കാരും കൊടിയും, ഒരു പൂരത്തിനുള്ള ആൾക്കാർ ഉണ്ട്…

Recent Stories

The Author

പടവീടൻ

6 Comments

  1. നിധീഷ്

    1. പടവീടൻ

      💓

  2. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. പടവീടൻ

      💗

  3. ❤️❤️

    1. പടവീടൻ

      💗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com