life partner (with love 🇭 🇦 🇷 🇱 🇾 ❤️) 175

Views : 30779

നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം.

 

 

 

life partner      ❤️

 

 

 

 

 

അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം വക്കുമ്പോഴും ആരോ കീ കൊടുത്ത പാവപോൽ ചലിക്കുവായിരുന്നവൾ. എന്നാലപ്പോഴും എന്റെ വിരലുകളിൽ അവൾ ബലമായി കോർത്തുപ്പിടിച്ചിട്ടുണ്ടായിരുന്നു. കൃഷ്ണനെ കണ്ട് തൊഴുതു. നിറമിഴികളോടെ അവളൊരുപാട് പ്രാർത്ഥിക്കുന്നത് കണ്ണ് നനയാതെ എനിക്കും കാണാനായില്ല. ആ നിമിഷം ഭഗവാന് കൊടുത്തൊരു വാക്കുണ്ട്, എന്റെ ശ്വാസം നിലക്കുംവരെ അവളുടെ കണ്ണ് നിറക്കില്ല എന്ന്. രണ്ട് കാറിലായി വീട്ടിലേക്ക് തിരിച്ചു. ഒന്നിൽ അവളും ഞാനും അമ്മയും ചേച്ചിയും അടുത്ത കാറിൽ മാമനും മാമിയും മക്കളും. കൂടെപ്പിറക്കാതെ പോയവനും അവന്റെ അമ്മയുമായിട്ട് ബൈക്കിലും ഉണ്ടായിരുന്നു. എത്ര പെട്ടന്നാ എല്ലാം നടന്നേ…..?? സെക്കന്റിന്റെ വേഗത പോലായിരുന്നു ഓരോ ദിവസവും കടന്ന് പോയത്.

 

“”””””””ഏട്ടാ……””””””””

 

ഞാനവളെ നോക്കി.

 

“””””””എന്താ ആലോചിക്കണേ……??”””””””

 

“””””””””ഏയ്‌ ഒന്നൂല്ല. ലച്ചൂട്ടി, നിന്റെ മുഖത്ത് നല്ല ഷിണമുണ്ട്. ഉറങ്ങാണ്ടിരുന്ന് നേരം വെളുപ്പിച്ചത് അല്ലെ …?? കുറച്ച് നേരം മയങ്ങിക്കോ ഞാൻ വിളിക്കാം.”””””””””

 

മറുത്തൊന്നും പറയാതെ അവളെന്റെ തോളിലേക്ക് തല ചായ്ച്ചു. അവൾക്കത്രക്കും ഷിണമുണ്ടായിരുന്നു പാവം.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 

“”””””ഏട്ടാ എഴുന്നേൽക്ക്, എന്തൊരുറക്കാ ഇത്…..??”””””””

 

“”””””ഞാനൊരുപാട് ഉറങ്ങിയോ…..??””””””

 

പാതി തുറന്ന കണ്ണുകളാൽ ചിരിയോടെ ഞാൻ തിരക്കി.

 

“”””””പിന്നില്ലേ…..?? ഞാൻ എത്ര നേരായിന്ന് അറിയോ വന്ന് വിളിക്കുന്നൂ……??””””””””

 

“”””””‘”സോറി ലച്ചൂട്ടി ഇന്നലെ കിടന്നപ്പോ കുറച്ച് ലേറ്റ് ആയിപ്പോയി അതാ……””””””””

 

പറയുന്നതിനൊപ്പം പുതപ്പ് ഒന്നൂടെ നേരെയാക്കി ഞാൻ തിരിഞ്ഞ് കിടന്നു.

 

“”””””””ശോ വീണ്ടും ഉറങ്ങാൻ പോവണോ…..?? ഞാനൊറ്റക്ക് ഇരുന്ന് മടുത്തേട്ടാ……!!”””””””

 

Recent Stories

The Author

🇭 🇦 🇷 🇱 🇾

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് 😂
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 😌

    സർവ്വം തണുപ്പോഹം 🥳

  2. kidu aayittunddu.👌

  3. Kollam bro❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com