life partner (with love ? ? ? ? ? ❤️) 175

ഓടിച്ചെന്നവരെ വാരിപ്പുണരുമ്പോ പഴയതോരോന്ന് ഓർത്ത് ഞാനാർത്തലച്ച് കരഞ്ഞുപ്പോയി. ആ അമ്മയുടെ കണ്ണുനീരും എന്നെയൊരുപാട് വേദനപ്പിച്ചിരുന്നു.

“””””””””എന്റെ കുട്ടിയെ ഈ ജന്മം കാണാൻ പറ്റൂന്ന് കരുതിയതല്ല ഞാൻ. കണ്ടല്ലോ., ഇനി ചത്താലും വേണ്ടൂലാ….”””””””””””

“”””””””അങ്ങനൊന്നും പറയാദമ്മ. ഞാനുമങ്ങനെ തന്നെയാ കരുതിയിരുന്നേ, അമ്മയെ ഒന്ന് കാണാൻ….!! എത്ര നാളലഞ്ഞു എന്നറിയോ നിങ്ങളെയൊക്കെ കണ്ടെത്താൻ……?? പക്ഷെ, പക്ഷെയപ്പോഴും ദൈവം കണ്ണടച്ചു കളഞ്ഞു. തിരഞ്ഞതെല്ലാം വെറുതെയെന്ന് പോലും തോന്നിപ്പോയി. അപ്പോഴുമാ ദൈവത്തെ ഞാൻ വെറുത്തിരുന്നില്ലാ. ഇപ്പൊ ഇതാ ആ ദൈവം തന്നെ അമ്മയെ എനിക്ക് കാട്ടിത്തന്നൂ…….!!””””””””””

“””””””””കരയാതടാ, വാ അവിടെ തന്നെ നിക്കാതെ, അകത്തേക്ക് വാ…….”””””””””

അകത്തേക്ക് എന്നേം കൊണ്ടമ്മ കേറുമ്പോ അപ്പോഴും എനിക്ക് വിശ്വസിക്കാൻ ആയിരുന്നില്ല നടക്കുന്നതൊക്കെ സത്യമായിരുന്നെന്ന്. നേരയെന്നെ കൊണ്ട് പോയത് അവളുടെ മുറിയിലേക്കായിരുന്നു സ്വർഗ്ഗത്തുല്യമായ ഒരുപാട് നാളുകൾ ചിലവഴിച്ച ആ മുറിയിലേക്ക്…….!!

“”””””””””””മോള് പോയ ശേഷം ഈ മുറിയിലേക്ക് ഇന്നാദ്യായിട്ടാ കേറണേ, എന്തോ മനസ്സ് മടുത്തുപ്പോയി ഈ മുറി നിറയെ എന്റെ കുഞ്ഞിന്റെ ഓർമകളല്ലേ…..??””””””””””

ശെരിയാണ്, ആ മുറി നിറയെ എന്റെ പ്രാണനായിരുന്നു. അവളുടെ മണവും ചൂടും ഇപ്പോഴുമാ മുറിയിലുണ്ട്. ചുമരുകളിൽ നിറയെ ചിത്രങ്ങളായിരുന്നു. ഞങ്ങടെ……!!ഇഞ്ചിനോളം പോലും സ്ഥലം ബാക്കിയില്ലായിരുന്നു, അത്രത്തോളം ഉണ്ടായിരുന്നു ഹൃദയബന്ധമായ ചിത്രങ്ങൾ……..!! ഷെമിപ്പിക്കാനേറെ നോക്കി ആയില്ല., കരഞ്ഞു തളർന്നാ മിഴികൾ വീണ്ടും കണ്ണുനീർ വാർത്തു.  ഓരോ നിമിഷവും ഓരോ സെക്കന്റും ഞാൻ അനുഭവിച്ചു, യഥാർത്ഥ പ്രാണവേദന.

“”””””””””ഇങ്ങനെ കരയാതെന്റെ മോനെ. നിന്റെ ഈ മുഖമല്ല എനിക്ക് കാണേണ്ടത്. പണ്ടത്തെ, പണ്ടത്തെയാ ഉണ്ണിയുടെ കുറുമ്പുള്ള എപ്പോഴും ചുണ്ടിന്റെ കോണിലെവിടെയോ ഒളിപ്പിച്ച് വക്കാറുള്ള ആ കള്ളചിരിയുള്ള ഉണ്ണിയേയാ……!!””””””””””

“”””””””””ആ ഉണ്ണി അന്നേ മരിച്ചതല്ലേ അമ്മേ……?? മനസ്സ് തുറന്ന് ഞാൻ ചിരിക്കുന്നത് പോലും കുറച്ച് നാളുകൾക്കു മുന്നെയാ. അത് വരെ ഞാൻ ജീവിച്ചത് ചത്ത മനസ്സും ഉയിരുള്ള ശരീരവുമായിട്ടാ…..!!””””””””””

“”””””””””അതെല്ലാം കഴിഞ്ഞതല്ലേ ടാ……?? ദേ ഇന്ന് തൊട്ട് പുതിയൊരു ജീവിതം തുടങ്ങാനുള്ളതാ. ഇനിമുതൽ എന്റെ കുട്ടി കരയാനേ പാടില്ല. കേട്ടോ…….??”””””””””””

ആ വാക്കിനൊരു എതിർ അഭിപ്രായം എന്റെ പക്കലില്ലായിരുന്നു., കണ്ണുനീരോടെ ആണേലും ഞാൻ തലയാട്ടിയിരുന്നു. ആ നേരത്ത് അമ്മയുടെ മുഖത്ത് വിരിഞ്ഞ ചിരി മതിയായിരുന്നു എന്റെ കണ്ണിരുറവ തന്നെ മണ്ണിട്ട് മൂടാൻ……..!!

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.