ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

അവർ നടത്തിയ ചെറിയൊരു നാടകം.. എന്നെ സർപ്രൈസ്‌ ചെയ്യിക്കാൻ.. അത് ഇല്ലാതെ ആയി.. 

 

ഇടിവെട്ട് പോലെ ആണ് ജെറി മരിച്ചു എന്ന വാർത്ത പരന്നത്… എന്നെ അറിയുന്നവർ നേരെ വീട്ടിൽ വന്നു…

 

ഒരു വിധം മെഡിക്കൽ കോളേജിൽ എത്തിയ പപ്പ ഞാൻ മരിച്ചിട്ടില്ല എന്ന് മനസിലാക്കി.. 

 

തല പൊട്ടിയിരുന്നു. എന്നാൽ ആഴത്തിൽ മുറിവ് ഇല്ല. ശരീരം മൊത്തം ചതവുകളും ഒടിവും. ചാകുന്നതായിരുന്നു ബേധം എന്ന ഡോക്ടറുടെ അഭിപ്രായം ഞാൻ എവിടുന്നോ കേട്ടു.. 

 

ഡോക്ടർ തന്നെ ആയിരിക്കാം… 

 

എന്നെ അവിടെ നിന്നും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.. 

 

ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ ഭാഗ്യം എന്ന് ഡോക്ടർ എല്ലാവരെയും അറിയിച്ചപ്പോൾ കൂട്ടക്കരച്ചിൽ ആയിരുന്നു… ആനിയും പാർവതിയും ബോധം ഇല്ലാതെ കിടന്നു.. 

 

എല്ലാത്തിനും കാരണം അവർ ആണെന്ന് തോന്നിയിരിക്കാം…

 

 പപ്പ കുറ്റപ്പെടുത്തുകയും ചെയ്തു.. ആനിയെ.. എന്നെ അവൾ വന്ന കാര്യം മറച്ചു വച്ചതിന്.. 

 

ദിവസങ്ങൾ.. ആഴ്ചകൾ.. മാസം.. അങ്ങനെ കാലം നീങ്ങി..

 

ഒരു ദിവസം ഞാൻ കണ്ണ് തുറന്നു.. 

 

പക്ഷെ ഞാൻ ഒരു കിണറിൽ ആണെന്ന് എനിക്ക് തോന്നി.. ഞാൻ ഉച്ചത്തിൽ വിളിച്ചു നോക്കി.. 

 

ആരും കേൾക്കുന്നില്ല.. ആരുടെ ഒക്കെയോ സംസാരം എനിക്ക് കേൾക്കാം.. 

 

“ശരീരം റിക്കവർ ആകുന്നുണ്ട്.. വളരെ വേഗം.. എന്നാൽ കോമയിൽ ആണ്.. “ 

 

“ഞാൻ കാരണം ആണ് എന്റെ ഏട്ടൻ… ചാടി ചാകും ഞാൻ…..” 

 

“അന്ന് ഞാൻ മോളെ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്..” 

 

“എന്റെ ഏട്ടൻ ഇല്ലാതെ ജീവിക്കില്ല ഞാൻ…” 

 

“ആ കുട്ടി വീണ്ടും ബോധം കേട്ടു വീണു.. ഒന്ന് വരുമോ?” 

 

അങ്ങനെ പല സംഭാഷണങ്ങൾ ഞാൻ കേട്ടു.. 

 

എന്നാൽ അതൊക്കെ ആരാ എന്നോ എന്തിനാ എന്നോ എനിക്ക് മനസിലായില്ല… 

 

***

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.