ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

 

ആയാൾ തല ചൊറിഞ്ഞു കൊണ്ട് ചിരിച്ചു.. 

 

രണ്ടു ചുവന്ന കസേരയിൽ ഞങ്ങൾ ഇരുന്നു. ഒരു കൊച്ചു വരാന്ത.. 

 

ലക്ഷ്മി ദേവിയുടെ ചിത്രം. 

 

നല്ല വൃത്തി ഉള്ള വീട്.. 

 

“സാർ ഇങ്ങോട്ടു വന്നതാണോ?”

 

അയാൾ ഭവ്യതയോടെ ചോദിച്ചു.. 

 

“അല്ല.. ഈ വഴി പോയപ്പോൾ വന്നതാണ്….”

 

 പറഞ്ഞത് ആനി ആണ്… 

 

“ഓ.. ചായ എടുക്കട്ടേ? ശ്രീ എവിടെ? വിളിക്ക്…” 

 

അയാൾ അവരെ നോക്കി പറഞ്ഞപ്പോൾ അവർ അപ്പുറത്തേക്ക് പോയി.. 

 

ഞങ്ങൾ ഒന്ന് സംസാരിച്ചു.. ഇയാൾ പ്രൈവറ്റ് ബസിൽ ജോലി ആണ്. ഡ്രൈവർ ആണ്.. 

 

അപ്പോഴേക്കും ഒരു സ്റ്റീൽ പ്ലേറ്റിൽ രണ്ടു ഗ്ലാസ് കട്ടൻ ചായയും ആയി പാർവതി വന്നു.. അവൾ വിയർത്തിട്ടുണ്ടായിരുന്നു.. മുഖത്തു ഒരു പേടി.. പരിഭ്രമം.. എന്തൊക്കെയോ.. 

 

എനിക്ക് ആണെങ്കിൽ അവളെ കണ്ടപ്പോൾ വിറയൽ.. എനിക്ക് എന്തിന്റെ അസുഖം ആണോ ആവൊ എന്ന് ഞാൻ തന്നെ ചിന്തിച്ചു.. 

 

അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഗ്ലാസ് എടുത്തു തന്നു.. നനഞ്ഞ നീണ്ട വിരലുകൾ.. നഖം വെട്ടി ഒരുക്കിയിരിക്കുന്നു… സ്വർണ നിറമുള്ള വിരലുകളിൽ ഇളം കറുപ്പ് രോമങ്ങൾ… 

 

ഞാൻ ചായ ഗ്ലാസ് വാങ്ങി.. 

 

“പെണ്ണിനെ ശരിക്ക് കണ്ടോ.. ഇനി കണ്ടില്ല എന്ന് പറയരുത്…” 

 

ആനി എന്റെ ചെവിയിൽ പറഞ്ഞപ്പോൾ ഞാൻ ചിരി കടിച്ചു അമർത്തി ഇരുന്നു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.