ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

“എന്റെ മഹാദേവൻ ആണേ സത്യം.. ഈ ജീവിതത്തിൽ ഏട്ടൻ അല്ലാതെ വേറെ ഒരു ആണ് ഉണ്ടാക്കില്ല.. സത്യം…” 

 

അതും പറഞ്ഞു അവൾ കാലിൽ കുത്തി പൊങ്ങി എന്റെ ചുണ്ടിൽ ഒരു മുത്തം തന്ന ശേഷം തിരിഞ്ഞു ഒറ്റ ഓട്ടം ഓടി… 

 

ഞാൻ നാണത്തോടെ ശിവനെ ഒന്ന് തിരിഞ്ഞു നോക്കി… 

 

“എന്റെ കൊച്ചിനെ പൊന്നു പോലെ നോക്കിക്കോണം…” 

 

മഹാദേവൻ എന്നോട് അങ്ങനെ പറയുന്നതായി എനിക്ക് തോന്നി.. 

 

“തീർച്ചയായും.. നന്ദി ഈ പാർവതി കുട്ടിയെ എനിക്ക് തന്നതിന്… “

 

ഞാൻ അതും പറഞ്ഞു കൈ കൂപ്പി.. 

 

എന്നിട്ടു അവൾ ഓടിയ വഴിയേ നടന്നു.. 

 

പെണ്ണിന്റെ പൊടി പോലും ഇല്ല.. ഓടി ഇറങ്ങി ബൈക്കിന്റെ അടുത്തെത്തിയപ്പോൾ അവിടെയും ഇല്ല.. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഒരു കുറിപ്പ്.. 

 

“എനിക്ക് നാണം വരുന്നു.. അത് കൊണ്ട് പിന്നെ കാണാംട്ടോ.. “ 

 

അത് വായിച്ച എനിക്കും നാണം തോന്നിയോ? എന്റെ ആഫ്രോഡൈറ്റി… ഇതാണോ പ്രേമം? 

 

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ബൈക്കിൽ കയറി കിക്കർ ചവുട്ടി.. 

 

*** 

 

വീട്ടിൽ എത്തിയ എന്നെ ആനി ചൂഴ്ന്നു നോക്കി.. 

 

ഇവൾ ആണ് ഇതിന്റെ ഒക്കെ പുറകിൽ എന്ന് എനിക്ക് നന്നായി അറിയാം.. 

 

അവൾക്ക് ഇഷ്ടപെട്ട ചെക്കനെ അങ്ങോട്ടു പോയി തപ്പി പിടിച്ചു പെണ്ണ് കാണാൻ കൊണ്ടുവന്നു കല്യാണം നടത്തി അവനെ ഓസ്‌ട്രേലിയയിൽ വരെ എത്തിച്ച ഈ ഏട്ടനെ പിന്നെ അനിയത്തി മറക്കുമോ? 

 

എന്നോടുള്ള സ്നേഹം കൊണ്ടാണ് അവൾ നാട്ടിൽ വന്നത് തന്നെ.. 

 

ഞാൻ അവളുടെ കവിളിൽ ഒരു പിച്ച് കൊടുത്തു റൂമിലേക്ക് പോയി… 

 

നേരെ ബെഡിൽ കിടന്നു… എന്തോ ഒരു സ്വപ്നത്തിൽ പോലെ… 

 

എന്നാലും അവൾ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത്… വിശ്വസിക്കാൻ വയ്യല്ലോ… 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.