ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെയും നോക്കി നിൽക്കുന്നു.. 

 

കണ്ണുകൾ നനഞ്ഞിരിക്കുന്നു.. മുഖത്തു സങ്കട ഭാവം.. 

 

ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. അവളുടെ മുൻപിൽ പോയി നിന്നപ്പോൾ അവൾ മുഖം കുനിച്ചു.. 

 

“എന്നെ ആദ്യമായി കണ്ടത് എവിടെ വച്ചാണ്? “ 

 

ഞാൻ അവളോട് ചോദിച്ചു… 

 

“അന്ന് ഡാൻസ് ചെയ്തപ്പോൾ നോക്കി നിന്നില്ലേ? അപ്പോൾ…” 

 

അവൾ മെല്ലെ പറഞ്ഞു.. 

 

“അന്ന് സ്റ്റേജിൽ വച്ച് കണ്ടപ്പോൾ മനസ്സിൽ കയറിയതാണ് നീ…” 

 

ഞാൻ അതും പറഞ്ഞു ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടിയിൽ തൊട്ടു മുഖം പൊക്കി… 

 

കണ്ണ് നിറഞ്ഞു ഒഴുകുന്നു.. 

 

“എല്ലാം ഭഗവാന്റെ മായ… അത് കൊണ്ട് ഈ പാർവതികുട്ടി ജനിച്ചത് എനിക്ക് വേണ്ടി ആണെന്ന് വിശ്വസിച്ചോട്ടെ?” 

 

ഞാൻ അവളോട് ചോദിച്ചു.. 

 

ഒരു പൊട്ടിക്കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് വീണുകൊണ്ടായിരുന്നു അവളുടെ മറുപടി.. 

 

ഞാൻ അവളെ ചേർത്ത് പിടിച്ചു അവളുടെ മുടിയിൽ മുഖം മുട്ടിച്ചു.. കാച്ചിയ എണ്ണയുടെ മണം…. 

 

എന്റെ ഹൃദയം പൊട്ടി തെറിക്കും എന്നെനിക്ക് തോന്നി… 

 

എന്റെ നെഞ്ച് അവളുടെ കണ്ണീരു വീണു നനഞ്ഞു തുടങ്ങി.. 

 

“അതെ….?” 

 

ഞാൻ അവളെ തട്ടി വിളിച്ചു.. 

 

“ഇനി ഇങ്ങനെ കരഞ്ഞാൽ ശിവദേവൻ കോപിക്കും.. പാർവതി ദേവിയെ കരയിച്ചതിന്… “

 

ഞാൻ അത് പറഞ്ഞപ്പോൾ അവൾ മുഖം ഉയർത്തി.. കണ്ണുനീരിൽ കുതിർന്ന ഇളം മാനിന്റെ കണ്ണുകൾ.. 

 

അതിൽ പ്രേമവും സന്തോഷവും അധരങ്ങളിൽ പുഞ്ചിരിയും ഒരുമിച്ചു കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടി പോകും എന്ന് എനിക്ക് വീണ്ടും  തോന്നി… 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.