ശിവപാർവതി [മാലാഖയുടെ കാമുകൻ] 1863

 

ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോൾ ആനി ഓടി വന്നു.. 

 

“എങ്ങോട്ടാ?” 

 

“ഒരു സ്ഥലം വരെ.. വരുന്നോ?” 

 

“ഇല്ല.. എനിക്ക് കുറച്ചു പണി ഉണ്ട് ഏട്ടാ… “ 

 

“മ്മ്മ് എന്നാൽ പോട്ടെ…” 

 

എന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു.. 

 

നേരെ പാർവതിയുടെ വീട്ടിലേക്ക് ആണ് വിട്ടത്.. 

 

ബൈക്ക് നിർത്തിയപ്പോൾ അവൾ വന്നു നോക്കി.. ഒരു പച്ച ദാവണി അണിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പിടച്ചു.. 

 

അവൾ വേറെ ആരുടെയോ ആണ്.. അത് മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തി ഞാൻ അവളെ നോക്കി.. 

 

“നിനക്ക് അവൻ താമസിക്കുന്ന സ്ഥലം അറിയുമോ?” 

 

“അറിയാം.. എന്താ ഏട്ടാ?” 

 

“വണ്ടിയിൽ കയറു..” 

 

“എങ്ങോട്ടാ??” 

 

“കയറഡീ വണ്ടിയിൽ…!” 

 

ഞാൻ സ്വരം പൊക്കിയപ്പോൾ അവൾ ചാടി കയറി. 

 

അവളുടെ അമ്മ വന്നപ്പോൾ 

 

“അമ്മെ ഞാൻ ഇവളെ ആനിയുടെ അടുത്ത് കൊണ്ടുപോകുകയാണ്.. വൈകുന്നേരം കൊണ്ടുവിടാം..” 

 

എന്ന് പറഞ്ഞു ബൈക്ക് എടുത്തു.. 

 

“ആനിചേച്ചിയുടെ അടുത്തേക്കാണോ എന്നാൽ ഡ്രസ്സ് മാറാമായിരുന്നു..” 

 

അവൾ ആരോടോ എന്ന് പറഞ്ഞു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. ❤

  6. You are the best

  7. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.