ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

 

അല്പം വിയർത്ത മുഖം.. മഞ്ഞു തുള്ളി പോലെ വിയർപ്പ് കണങ്ങൾ അവളുടെ മൂക്കിൽ… ചിരിയാണ് പെണ്ണിന്.. 

 

“ഏട്ടാ.. ഏട്ടന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ അറിയാം.. പിന്നെ ഏട്ടൻ സ്ഥിരം അടിക്കുന്ന പെർഫ്യൂമിന്റെ മണം ആദ്യമേ ഇവിടെ എത്തി…” 

 

“ഇനി ഞാൻ പെർഫ്യൂം അടിക്കാതെ നടന്നു വരും…” 

 

ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.. 

 

“കാണാം…” 

 

എന്ന് അവളും പറഞ്ഞു.. 

 

മുല്ലപ്പൂവിന്റെ മണവും അവളുടെ വിയർപ്പിന്റെ മണവും ഞാൻ ഒന്ന് ആസ്വദിച്ചു… 

 

അവൾ എന്നെ സാകൂതം നോക്കി…ഞാൻ അവളുടെ രണ്ടു കയ്യും എടുത്തു വിരലുകൾ എന്റെ കയ്യിൽ കോർത്തു അവളെ ഭിത്തിയോട് ചേർത്ത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.. 

 

വല്ലാത്തൊരു ഭാവം കണ്ണുകളിൽ… 

 

അവൾ കിതക്കുന്നതിനനുസരിച്ചു മാറിടങ്ങൾ ഉയർന്നു താഴുന്നു… 

ഞാൻ മെല്ലെ അവളിലേക്ക് ചാഞ്ഞു… അധരങ്ങൾ തൊട്ടു തൊട്ടില്ല എന്ന നിലയിൽ… അവളുടെ നിസ്വാസം എന്റെ കഴുത്തിൽ തട്ടിയപ്പോൾ എനിക്ക് രോമാഞ്ചം വന്നു.. 

 

അവളുടെ മുഖം കൂടുതൽ വിയർത്തു…

 

ഞാൻ മെല്ലെ എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലെക്ക് ചേർക്കലും അവൾ ഒന്ന് കുറുകി എന്റെ ദേഹത്തേക്ക് അമർന്നതും ഒരുമിച്ചു ആയിരുന്നു… 

 

ഞാൻ മെല്ലെ എ ചെഞ്ചുണ്ടുകൾ വായിൽ ആക്കി… മെല്ലെ നുണഞ്ഞു… 

ആദ്യം ഒരു ഉപ്പ് രസവും പിന്നെ ഇളം ചൂടുള്ള അവളുടെ വായിലെ തേനും എന്റെ വായിൽ എത്തി… 

 

“മ്മ്മ്…” 

 

എന്ന് മൂളിക്കൊണ്ടു അവൾ എന്റെ ചുണ്ടിൽ ഒരു കടി കടിച്ചു..

 

“ഷഹ്ഹ് പെണ്ണെ…..” 

 

എന്ന് വിളിച്ചു ഞാൻ അവളുടെ ചുണ്ടുകളെ നാക്ക് കൊണ്ട് തഴുകി വീണ്ടും അധരങ്ങളിൽ ആക്കി… 

 

ഒരു നിമിഷം കൂടി അങ്ങനെ വച്ച് ഞാൻ അവളിൽ നിന്നും അധരങ്ങൾ വിടുവിച്ചു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.