ശാലിനിസിദ്ധാർഥം 18
Author : [ 𝐀𝐬𝐡𝐰𝐢𝐧𝐢𝐤𝐮𝐦𝐚𝐚𝐫𝐚𝐧]
[Previous Part]
“ധനുഷ്, നിന്റെ കസിൻസിനെ പോലെ ഏലിസിയോൺ ക്രിസ്റ്റൽ കൈവശമുള്ള ഒരു വ്യക്തിയാണ്. നിന്റെ ജന്മം പോലെ ആത്മീയമായും മാനസികമായും അതുപോലെ ശാരീരികതലത്തിലും ഉയർന്ന ഒരു മഹാ ജന്മമാണ് അവന്റേത്.
ഇപ്പോഴവൻ തന്റെ ചില പ്രേത്യേക ലക്ഷ്യങ്ങൾ നേടാൻ വനവാസത്തിലാണ്. അത് അവസാനിക്കുമ്പോൾ നീയും അവനും വീണ്ടുമൊരു നാൾ കണ്ടുമുട്ടും. അതിനി അധികകാലമില്ല… കാത്തിരിക്കൂ.
അപ്പൊ തൽക്കാലത്തേക്ക് വിട… ഇനിയും കാണാം.”
സിദ്ധാർഥിനോട് സംസാരിച്ചതിന് ശേഷം മാക്സ് അപ്രത്യക്ഷമായതോടെ എല്ലാം പഴയ സ്ഥിതിയിലേക്ക് തിരികെ വന്നു.
നേരെത്തെ ഏതോ മാന്ത്രിക തലത്തിലായിരുന്ന സിദ്ധാർഥിപ്പോൾ പഴയത് പോലെ നിലത്ത് നിൽക്കുകയാണ്.
തൊട്ടടുത്ത് തന്റെ ചങ്കൻ അർജുന്റെ കൂർക്കം വലിയും അവൻ കേട്ടു.
“ങേ.. ഇപ്പോൾ സമയം പഴയത് പോലെ തന്നെ നീങ്ങുകയാണല്ലോ. സിദ്ധാർഥ് വീണ്ടും ക്ലോക്കിലേക്ക് നോക്കി. അതിപ്പോൾ താൻ മുൻപ് കണ്ടത് പോലെ മണി മൂന്ന് കഴിഞ്ഞ് ഇരുപ്പത്തിയേഴ് മിനിറ്റ് ആയതേ ഉണ്ടായിരുന്നുള്ളു.
“ഹൊ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു… ഇനി തന്റെ ജീവിതത്തിൽ എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്… ഇനി മാക്സ് പറഞ്ഞത് പോലെ താൻ കണ്ട സ്വപ്നം സത്യം തന്നെയാണോ.
താനൊരു ഉയർന്ന ജന്മമാണെന്ന് മാക്സ് പറഞ്ഞതിന്റെ അർഥമെന്താണ്…?
ധനുഷേട്ടൻ യഥാർത്ഥത്തിൽ ആരാണ്…? എന്തുകൊണ്ടാണ് താൻ ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ കാണുന്നത്…???
കട്ടിലിലേക്ക് ചരിഞ്ഞ സിദ്ധാർഥ്, താൻ നേരെത്തെ കണ്ട സ്വപ്നത്തെക്കുറിച്ചും മാക്സ് പറഞ്ഞതിനെകുറിച്ചുമെല്ലാം ആലോചിച്ചു കിടന്നെങ്കിലും അവൻ വളരെ പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് നീങ്ങി.
തുടരുന്നു…
************************************************
അടുത്ത ദിവസം രാവിലെ…അന്നൊരു ഞായറാഴ്ചയായതിനാലും അന്ന് പുലർച്ചെ മാക്സിനെ കണ്ടതിനാലും സിദ്ധാർഥ് നേരം പുലർന്നിട്ടും ഉറക്കം വിട്ട് എഴുന്നേറ്റില്ലായിരുന്നു.
“സിദ്ധൂ, എന്തുറക്കമാടാ മോനെ ഇത്. എഴുന്നേറ്റ..” സിദ്ധാർഥ് ഉറങ്ങികിടക്കുന്നത് കണ്ട് റൂമിലേക്ക് കടന്നുവന്ന സിന്ധു, കട്ടിലിൽ ചുരുണ്ടു കിടന്ന സിദ്ധാർഥിനെ തട്ടിവിളിച്ചു.
“സിന്ധുവാന്റി ഞാൻ കുറച്ചു നേരം കൂടെ കിടന്നോട്ടെ പ്ലീസ്…” സിദ്ധാർഥ് ഉറക്കപ്പിച്ചിൽ പുലമ്പിക്കൊണ്ട്
“എന്നുപറഞ്ഞാലെങ്ങനെയാ… സമയം എട്ടര കഴിഞ്ഞു മോനെ.. എണീക്ക്.” സിന്ധു വീണ്ടുമാവർത്തിച്ചു.
“ങ്‌ഹും… പിന്നെ എണീക്കാം.” സിദ്ധാർഥ് പിറുപിറുത്തുകൊണ്ട് തിരിഞ്ഞുകിടന്നു.
“ഇവനെന്താ ഇങ്ങനെ…” സിന്ധു അവനെ ആശ്ചര്യത്തോടെ നോക്കിനിന്നു.
പെട്ടന്ന് താഴെനിന്നും പടികൾ കേറി മുറിയിലേക്ക് ശരവേഗത്തിൽ കടന്നുവന്ന അർജുൻ സിദ്ധാർഥിനെ കുലുക്കിവിളിച്ചു.
“എടാ… അച്ചൂ വേഗം എണീക്കടാ.. പത്രത്തിൽ ഒരു ചൂടുള്ള വാർത്ത വന്നെടാ…”
“ഏഹ് ചൂടുള്ള വാർത്തയോ… എന്തൊക്കെയാടാ അളിയാ നീ പറയുന്നേ. നീ കാരണമെന്റെ ഉറക്കം പോയല്ലോടാ അജൂ..”
സിദ്ധാർഥ്, ബെഡിലെഴുന്നേറ്റിരുന്ന് തന്റെ ഉറക്കം പോയതിന്റെ നീരസത്തിൽ അർജുനെ നോക്കി.
“പത്രത്തിൽ ഏത് ന്യൂസ് വന്ന കാര്യമാ അജൂ നീയി പറയുന്നേ..” സിന്ധു അർജുനോട് കാര്യമന്വേഷിച്ചു.
“അതൊക്കെയുണ്ട് ആന്റി… നീ വേഗമിങ്ങ് വന്നേ. നമ്മൾക്കിത് ഗുഡ് ന്യൂസാണ്.” അർജുൻ, സിന്ധുവിനോടായി പറഞ്ഞിട്ട് സിദ്ധാർഥിന്റെ കൈയിൽ പിടിച്ചുവലിച്ചു അവനെയും കൊണ്ട് താഴേക്ക് പോയി.
“ഓ… രാവിലെ നിനക്കിതെന്തിന്റെ കേടാ അജൂ. ഏത് ന്യൂസ് കാണിക്കാനാ എന്റെ ഉറക്കം കളഞ്ഞത്.” അർജുനോടൊപ്പം താഴെക്കിറങ്ങവേ സിദ്ധാർഥ് ചോദിച്ചു.
“ദാ നോക്ക്… നീയിത് കണ്ടോ” അജു ലിവിംഗ് റൂമിലെ ടീപോയിലിരുന്ന അതേദിവസത്തെ ന്യൂസ്‌പേപ്പറെടുത്ത് അതിലെ മൂന്നാം പേജിൽ വലിയൊരു തലക്കെട്ടായി കൊടുത്തിരുന്ന വാർത്ത അവന് കാണിച്ചുകൊടുത്തു.

Next eppozha
ഉടനെ ഉണ്ടാകും.
Waiting annu tta