ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

 

“ആണുങ്ങളുടെ നഷ്ടവും..” 

 

ഞാൻ കൂട്ടിച്ചേർത്തപ്പോൾ പാർവതി എന്നെ ദേഷ്യത്തിൽ നോക്കി… 

 

“അങ്ങനെ ഇപ്പോൾ നഷ്ടബോധം വേണ്ട….ഞാൻ ഉണ്ട് ഇവിടെ…”

 

അവൾ പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ചു.. 

 

ഞാൻ അവളുടെ അടുത്ത് ഇരുന്നു.. അവളുടെ കൈ എടുത്തു കൈ വിരലിൽ കോർത്തു.. 

 

“ശ്രീ?” 

 

“മ്മ്മ് ഏട്ടാ? “ 

 

അവൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി.. നേരത്തെ കുറെ കരഞ്ഞിരുന്നു.. 

 

“നീ എന്നെ ഇഷ്ടപ്പെടാൻ കാരണം ആരാ?” 

 

“ശിവഭഗവാൻ….” 

 

ഉടനെ ഉത്തരം വന്നു. 

 

“അതല്ല.. നീ എന്നെ ഇഷ്ടപ്പെടാൻ കാരണം ആയ ആരെങ്കിലും ഉണ്ടോ?” 

 

“ആനിചേച്ചി….” 

 

അവൾ സംശയം ഒന്നും ഇല്ലാതെ പറഞ്ഞു.. 

 

“അതെ.. ആനി.. ഈ ആനി എന്റെ സഹോദരി ആണ്.. സഹോദരി എന്ന് പറഞ്ഞാൽ.. 

 

എന്റെ ഹൃദയത്തിന്റെയും മനസിന്റെയും ഒക്കെ പകുതി അവൾ ആണ്.. അവൾ അറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല.. അങ്ങനെ ഉള്ളവൾ നിന്നെ ചതിക്കാൻ കൂട്ടു നിൽക്കുമോ? ഇനി തെറ്റ്ധരിക്കരുത്… നീ അല്ലാതെ വേറൊരു പെണ്ണ് ഇല്ല എനിക്ക്…” 

 

അത് കേട്ടപ്പോൾ അവളുടെ മുഖം വിടർന്നു…

 

 മെല്ലെ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു വച്ച് അവൾ ആനിയെ നോക്കി പുഞ്ചിരിച്ചു.. 

 

“ഇങ്ങനെ രണ്ടെണ്ണം…!” 

 

അവൾ തലക്ക് കൈ വച്ച് അകത്തേക്ക് പോയി.. 

 

ഞാൻ പാർവതിയുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു… അവൾ ഒന്ന് കുണുങ്ങി.. 

 

“എന്താ ഒരു ഉപ്പ് രസം.. നിന്റെ ചുണ്ടിൽ…” 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.