ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

 

“ഏട്ടാ.. ഈ വഴി ഒക്കെ മറന്നോ എന്ന് വിചാരിച്ചു….” 

 

അവൾ നിറഞ്ഞ ചിരിയോടെ എന്റെ അടുത്ത് വന്നു.. ങേ ഇവൾ ഇങ്ങനെ സംസാരിക്കുമോ? മുഖം മൊത്തം മാറി സന്തോഷം ആണ് പെണ്ണിന്.. 

 

“അല്ല.. ഞാൻ…” 

 

ഏയ് ഇവൾക്കല്ല പ്രശ്‌നം.. എനിക്കാണ്.. ഞാൻ ആണ് ഇവളെ കാണുമ്പോൾ ഓടി ഒളിക്കുന്നത്… 

 

“ഞാൻ വിചാരിച്ചു ഇനി ഇങ്ങോട്ടൊന്നും വരില്ല എന്ന്.. നന്ദി എത്ര പറഞ്ഞാലും ഈ കടപ്പാട് തീരില്ല എന്നെനിക്കറിയാം..”

 

അവൾ എന്റെ കണ്ണിൽ നോക്കി.. എന്റെ താടിയുടെ അത്ര പൊക്കം ഉണ്ട് അവൾക്ക്.. വിയർത്ത മുഖം.. അവളുടെ വിയർപ്പിന്റെ നേരിയ ഗന്ധം എന്റെ ഉള്ളിലേക്കു തുളച്ചു കയറി.. 

 

പെണ്ണിന്റെ വിയർപ്പിന് വല്ലാത്തൊരു ഗന്ധം ആണ്.. 

 

പെട്ടെന്ന് ആഞ്ചലിന്റെ മുഖം എന്റെ മനസിലേക്ക് ഓടി വന്നു.. 

അവളുടെ തുണികൾ ഇടക്ക് മണത്തു നോക്കി കെട്ടിപിടിച്ചു കിടക്കും.. വല്ലാത്ത ഒരു ഫീൽ ആണ്…

 

“ഹലോ… ഇവിടെ ഒന്നും അല്ലെ മനസ്??” 

 

അവളുടെ ചോദ്യം എന്നെ ഉണർത്തി… ഞാൻ ഒന്ന് ചിരിച്ചു… 

 

“ഏതാ അവൾ?” 

 

“ങേ? ആര്?” 

 

“അല്ല.. ഏട്ടൻ എപ്പോൾ ചിന്തിച്ചു കൊണ്ടിരുന്ന പെണ്ണ് ആരാണ് എന്ന്….?” 

 

അവൾ ചിരിച്ചു കൊണ്ട് അത് ചോദിച്ചപ്പോൾ എനിക്ക് എന്തോ പോലെ ആയി… ഇവൾക്ക് മനസ് വായിക്കാനുള്ള കഴിവ് ഉണ്ടോ? 

 

“മനസ് വായിക്കാൻ അറിയുമോ? “ 

 

ഞാൻ അവളോട് ചോദിച്ചു… 

 

“ഇല്ല.. പക്ഷെ ഞാൻ കുറെ വർഷം ആയി ഡാൻസ് പഠിക്കാൻ തുടങ്ങിയിട്ട്… മുഖത്തു വരുന്ന ഭാവങ്ങൾ എനിക്കറിയാം…..”

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.