ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

പാർവതി ആനിയെ ഒന്ന് നോക്കി.. ശേഷം എന്നെയും.. 

 

എന്റെ ഭാര്യാ ആണെന്ന് വിചാരിച്ചിരിക്കാം… ആനി ചിരിച്ചു കൊണ്ട് അവളെ നോക്കി.. 

 

“വാ. പറയട്ടെ…” 

 

എന്നും പറഞ്ഞു അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് ആരഭിത്തിയിൽ വച്ച് അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.. അവർ മാറി നിന്ന് എന്തോ സംസാരിച്ചു.. 

 

എന്തോ പറഞ്ഞപ്പോൾ പാർവതി എന്നെ തിരിഞ്ഞു നോക്കി.. ആ നോട്ടം എന്റെ ഹൃദയത്തിൽ കൂടി ഒരു ഇടിമിന്നൽ കടത്തിവിട്ടു.. 

 

ആ കറുത്ത കണ്ണുകൾ… ഞാൻ മുഖം തിരിച്ചു അവളുടെ അച്ഛനോട് സംസാരിച്ചു.. 

 

ഞാൻ ചായ ഒന്ന് രുചിച്ചു.. നല്ല രുചി.. അവൾ ഉണ്ടാക്കിയത് ആയിരിക്കും.. 

 

ആനി അവളെയും കൂട്ടി വന്നു… അവളുടെ മുഖത്ത്‌ ഒരു പുഞ്ചിരി കണ്ടു.. 

 

“അമ്മെ.. ആ ലോൺ ശരിയാകില്ല.. കേട്ടോ…” 

 

ആനി ആണ് അത് അവളുടെ അമ്മയോട് പറഞ്ഞത്.. 

 

അവർ വിഷമത്തോടെ അയാളെ നോക്കിയപ്പോൾ അയാൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി… ഞാൻ ഒന്നും മിണ്ടിയില്ല.. 

 

“എന്നാൽ ഒരു പരിഹാരം ഉണ്ട്…” 

 

അവൾ കൂട്ടിച്ചേർത്തു…. എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.. പാർവതി അകത്തു പോയിരുന്നു… 

 

“ആ ബിൽഡിംഗ് എന്റെ ചേട്ടൻ വാങ്ങിക്കോളും.. അതിൽ പാർവതിക്ക് ക്ലാസ് നടത്താം.. ഭാവിയിൽ ഉണ്ടാകുമ്പോൾ പണം കൊടുത്താൽ മതി….” 

 

ആനി അത് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.. 

 

ആ ഒരു നിമിഷം എന്റെ അനിയത്തിയെ എടുത്തു പൊക്കി വട്ടം കറക്കാൻ എനിക്ക് തോന്നി… 

 

എത്ര ഈസി ആയാണ് അവൾ ഇതിനൊരു പരിഹാരം കണ്ടത്? എന്റെ വാക്കു തെറ്റുകയും ഇല്ല.. 

 

“സാർ അത്?”

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.