ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

 

“മോനെ.. എന്റെ മകളെ നന്നായി അറിയാമല്ലോ.. അവൾ വീട്ടിൽ ഒരു കാര്യം പറഞ്ഞു…” 

 

എനിക്ക് ഇത് പണി ആയോ എന്നൊരു സംശയം തോന്നി… പിന്നെ വരുന്നത് നേരിടണമല്ലോ… 

 

“പാർവതി എന്താണ് പറഞ്ഞത്? എന്റെ കാര്യം ആണോ?” 

 

“അതെ.. ഒരു കല്യാണ കാര്യം ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ കെട്ടുകയാണെങ്കിൽ മോനെ മാത്രമേ കെട്ടുകയുള്ളു എന്ന് പറഞ്ഞു.. അല്ലെങ്കിൽ എവിടെ എങ്കിലും പോയി ചാടി ചത്ത് കളയും എന്നാണ് പറഞ്ഞത്…..” 

 

അയാൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്കൊരു ഞെട്ടൽ തോന്നി.. 

 

“മോൻ വലിയ വീട്ടിലെ അല്ലെ? അതും ക്രിസ്ത്യാനികൾ… മോൻ കാര്യമായിട്ടാണോ? അകെ ഉള്ളൊരു മോൾ ആണ്… അവളുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്തത് മോൻ ആണ്.. എന്നാലും.. “ 

 

അവർ കണ്ണ് തുടച്ചു.. ഒരു നിമിഷം എനിക്ക് സങ്കടം തോന്നി.. ഞാൻ ഇവരെ വിഷമിപ്പിച്ചോ…? 

 

ഞാൻ അവളുടെ അച്ഛന്റെ കൈ പിടിച്ചു.. 

 

“പാർവതിയെ എനിക്ക് ഇഷ്ടമാണ്.. അവൾ അല്ലാതെ വേറൊരു പെണ്ണ് ഈ ജീവിതത്തിൽ എനിക്ക് ഉണ്ടാകില്ല അച്ഛാ.. വാക്കാണ്…” 

 

അവർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. ചെറിയൊരു സമാധാനം ഞാൻ അവിടെ കണ്ടു… 

 

എന്റെ കണ്ണും നിറഞ്ഞിരുന്നു.. 

 

അവർ സമാധാനത്തോടെ ആണ് പോയത്.. ഇനി എന്റെ പപ്പ.. പിന്നെ അമ്മ.. അതൊരു വലിയ തലവേദന ആകും എന്ന് എനിക്ക് തോന്നി.. 

 

അന്ന് വൈകുന്നേരം ഞാൻ പപ്പയുടെ അടുത്ത് ചെന്നു.. അടുത്തിരുന്നു.. പപ്പ ഫോൺ മാറ്റി വച്ചു.. 

 

“എന്താടാ ഒരു വിഷമം..” 

 

“ഏയ് വിഷമം ഒന്നും അല്ല.. ഒരു കാര്യം….” 

 

അത് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.. 

 

“പാർവതിയുടെ കാര്യം ആണോ?” 

 

ഞാൻ പപ്പയുടെ മുഖത്തു നോക്കി.. ചിരി ആണ്.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.