ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

കുടിച്ചില്ലെങ്കിൽ ഉറക്കം വരാതെ ആയി.. താടി വളർന്നു.. മുടി വളർന്നു.. അകെ ഒരു കോലം ആയി മാറി ഞാൻ.. 

 

ആനി ഓസ്‌ട്രേലിയക്ക് തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞപ്പോൾ എനിക്കും ഒന്നും പറയാൻ ഇല്ലായിരുന്നു… പോകട്ടെ.. എല്ലാവരും പോകട്ടെ.. 

 

“എല്ലാം ഏട്ടന് വേണ്ടി ആണ്.. കുടി നിർത്തണം.. എല്ലാം ശരിയാകും ഏട്ടാ…” 

 

അവൾ അത് പറഞ്ഞിട്ടാണ് പോയത്… 

 

അവളുടെ കയ്യിലെ ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ കണ്ടിരുന്നു.. അതിൽ വേറെ ഒരു പേര് കൂടി ഞാൻ കണ്ടു.. പാർവതി.. 

 

ആനി പാർവതിയെ ഓസ്‌ട്രേലിയക്ക് കൊണ്ട് പോകാൻ ആണ് ഇപ്പോൾ പോകുന്നത് എന്ന് എനിക്ക് മനസിലായി.. എനിക്ക് എന്റെ അനിയത്തി ആനിയിൽ അഭിമാനം തോന്നി… 

 

അവളെ കൈ വിട്ടില്ലല്ലോ.. ഒരു ചേച്ചിയെ പോലെ ഒപ്പം.. 

 

ഞാൻ എയർ പോർട്ടിലേക്ക് പോയില്ല.. 

 

ഒപ്പം അവൾ ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.. ഒരു പക്ഷെ ആനി എന്നെ കാണിക്കാൻ മനഃപൂർവം കാണിച്ചതാകാം എയർ ടിക്കറ്റ്.. 

 

അവളുടെ ആഗ്രഹങ്ങൾ നടക്കട്ടെ.. 

 

അമ്മയോടും ഞാൻ ഇപ്പോൾ ഒന്നും മിണ്ടാറില്ല.. 

 

പപ്പ വന്നു എന്നെ ഒന്ന് ഉഷാർ ആക്കാൻ നോക്കും.. നടക്കാറില്ല.. അകെ ഉണ്ടായിരുന്ന ആശ്രയം ആനി ആയിരുന്നു.. അവളും പോയി.. 

 

*** 

ദിവസങ്ങൾ കൊഴിഞ്ഞു വീണു… മാസങ്ങളും.. 

 

ആറു മാസം കഴിഞ്ഞു… 

 

ഒരു ദിവസം എന്റെ അക്കൗണ്ടിലേക്ക് അന്ന് ഞാൻ അവളുടെ ഡാൻസ് സ്കൂളിലേക്ക് വേണ്ടി മുടക്കിയ തുക രണ്ടു പ്രാവശ്യം ആയി വന്നു കയറി.. 

 

വീട്ടിലേക്ക് ഒരു ലെറ്ററും വന്നു.. അത് അമ്മക്ക് ആയിരുന്നു.. 

 

“ഡാൻസ് സ്കൂൾ വാങ്ങാൻ മുടക്കിയ പണം തിരിച്ചു നൽകിയിട്ടുണ്ട്.. ഇനി എന്റെ യോഗ്യതയെ ചോദ്യം ചെയ്യരുത്..” 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.