ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

 

അവൾ ഒരു പൂക്കൊട്ട വീഴുന്നത് പോലെ എന്റെ ദേഹത്ത് വന്നു വീണു.. ഞാൻ അവളെ കെട്ടിപിടിച്ചു സൈഡിൽ ഇട്ടു… 

 

“ഏട്ടാ വേണ്ടാട്ടോ..” 

 

“എന്ത് വേണ്ട എന്ന്? എനിക്ക് നിന്നെ സ്നേഹിക്കണം…” 

 

ഞാൻ അവളെ ചുറ്റി വരിഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.. 

 

ഏതോ നല്ല സോപ്പിന്റെ മണം… അവളുടെ നനുത്ത ഗന്ധം.. ഞാൻ അവളുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു.. 

 

“അഹ്…. ഊഊ…” 

 

എന്ന് പുളഞ്ഞു കൊണ്ട് അവൾ കുതറി മാറാൻ നോക്കി… ഞാൻ വിട്ടില്ല.. 

 

ഞാൻ അവളുടെ കൈ രണ്ടും വിടർത്തി വച്ച് ചുണ്ടിൽ ആഞ്ഞു ചുംബിച്ചു… 

 

പെണ്ണിന്റെ ശരീരം ചൂട് പിടിച്ചു വരുന്നു എന്ന് അറിഞ്ഞപ്പോൾ ഞാൻ പിടിവിട്ടു… 

 

എന്നാൽ അവൾ കിടന്ന കിടപ്പിൽ എന്നെ നോക്കി കിടന്നു.. എന്തൊക്കെയോ ഭാവം മുഖത്ത്.. 

 

“എന്നെ ഒന്ന് വേഗം കെട്ടിക്കൂടെ?” 

 

അത് കേട്ടപ്പോൾ ഞാൻ തലയിണ ചാരി വച്ച് അതിൽ കിടന്നു.. അവളെ നോക്കി.. 

 

“ശരിയാ.. കെട്ടിയിട്ട് വന്നാൽ മതിയായിരുന്നു…” 

 

ഞാൻ അല്പം നിരാശയോടെ പറഞ്ഞു….

 

“എന്നാൽ ഇപ്പോൾ ഇങ്ങനെ രണ്ടു റൂമിൽ കിടക്കേണ്ടി വരില്ലായിരുന്നു…” 

 

അവൾ ഒരു കള്ളച്ചിരിയോടെ എന്നോട് പറഞ്ഞു.. 

 

“വെറുതെ അതും ഇതും പറഞ്ഞു എന്റെ നിയന്ത്രണം കളയരുത്….” 

 

ഞാൻ അവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു.. 

 

അവൾ വിരലിൽ ഒരു ഉമ്മ തന്നു.. 

 

“നിയന്ത്രണം കളഞ്ഞാൽ എന്താ?” 

 

അവൾ വീണ്ടും കുസൃതി ചിരിയോടെ ചോദിച്ചു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.