ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

ഞാൻ ഒന്നും മിണ്ടിയില്ല… ഞാൻ മെല്ലെ എണീറ്റു.. 

 

“പോട്ടെ?” 

 

“മ്മ്മ്.. ഈ പണം.. ഇതെനിക്ക് വേണ്ട…” 

 

അവൾ ആ നോട്ടുകൾ എന്റെ നേരെ നീട്ടി.. ഞാൻ ഒന്ന് ചിരിച്ചു.. 

 

“അണ്ണൻ തന്നതാണെന്നു വിചാരിച്ചോളൂ.. “ 

 

അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു.. 

 

*** 

 

എന്നാൽ ഞാൻ വീട്ടിൽ പോയില്ല.. 

 

ഫോൺ ഓൺ ചെയ്തില്ല.. ആശയക്കുഴപ്പത്തിൽ ആയിരുന്നു.. പോകണോ വേണ്ടയോ.. 

 

കടൽ കരയിൽ അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരുന്നപ്പോൾ ചുറ്റിനും കമിതാക്കൾ ഉണ്ടായിരുന്നു..

 

 അവർ ഒക്കെ അവരുടെ പ്രണയിനിയുടെ ഉടലിനോട് ചേർന്നിരുന്നു കടലിൽ സൂര്യൻ താഴുന്നത് ആസ്വാദിക്കുകയാണ്.. 

 

പെട്ടെന്ന് എന്റെ മനസ്സിൽ ഒരു തോന്നൽ വന്നു.. ശിവദേവൻ എന്നോട് സംസാരിക്കുന്നു.. 

 

“നിനക്ക് വേണ്ടി ആണ് അവൾ ഇതൊക്കെ ചെയ്യുന്നത്.. നിനക്ക് വേണ്ടി മാത്രം.. നിന്റെ അഭിമാനം കളയാതിരിക്കാൻ.. എന്നിട്ടും നീ അവളെ മനസിലാക്കുന്നില്ലല്ലോ… “ 

 

ഞാൻ ഞെട്ടി.. ദൈവമേ.. ശരിയാണല്ലോ.. അവൾക്ക് അത് പൊറുത്തു എന്റെ ഭാര്യാ ആകാമായിരുന്നു.. 

 

എന്നാൽ അവൾ എന്റെ അഭിമാനം കാക്കാൻ അല്ലെ ഇത്ര കഷ്ടപ്പെടുന്നത്? 

 

എന്നെ കണ്ടാൽ പിന്നെ അവൾക്ക് തിരിച്ചു പോകാൻ കഴിയാത്തത് കൊണ്ടല്ലേ അവൾ കാണാൻ വരാതിരുന്നത്? 

 

ശിവ ഭഗവാന്റെ മുൻപിൽ വച്ച് സത്യം ചെയ്തവൾ അല്ലെ അവൾ? ഞാൻ മാത്രമേ ഈ ജന്മത് ഉണ്ടാകുകയുള്ളൂ എന്ന്?

 

അതെന്തു കൊണ്ട് ഞാൻ ചിന്തിച്ചില്ല?? ഞാൻ തലക്ക് കൈ കൊടുത്തു ആ കടൽ കരയിൽ ഇരുന്നു.. 

 

*** 

 

ഞാൻ റൂമിലേക്ക് ചെന്നു.. ചെക് ഔട്ട് ചെയ്തു. ബസ് സ്റ്റാൻഡിലേക്ക് ഓടുകയായിരുന്നു..

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.