“ഇല്ല ഏട്ടാ…”
“നീ എന്നെ പറ്റിക്കുകയാണ്…”
അതും പറഞ്ഞു ഞാൻ ബെഡിൽ നിന്നും ഇറങ്ങി പുറത്തു വന്നു നോക്കി… ആരും ഇല്ല.. മിറ്റത്തും ആരും ഇല്ല..
ഞാൻ ഇടി വെട്ടിയത് പോലെ ആയിപോയി… തോളത്തു ഒരു കൈ അമർന്നപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
ആനി…
“ഏട്ടാ പറഞ്ഞതല്ലേ.. അവൾ വന്നിട്ടില്ല.. അവളുടെ മനസ് അത്ര വേദനിച്ചതാണ് അന്ന്.. അതിൽ അവൾ അവൾക്ക് ഒരു യോഗ്യത വച്ചിട്ടുണ്ട്.. ആ നിലയിൽ എത്താതെ അവൾ ഏട്ടനെ കാണില്ല.. “
ഞാൻ കസേരയിൽ ഇരുന്നു.. കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി..
“എന്തിനാടീ അവൾ എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്? അവളെ മനസറിഞ്ഞു സ്നേഹിച്ചതിനോ? അമ്മ അങ്ങനെ പറഞ്ഞതിന് ഞാൻ എന്ത് പിഴച്ചു?”
ആനിക്ക് അതിനു ഉത്തരം ഉണ്ടായിരുന്നില്ല..
വീട്ടിലെ കാർ ഗേറ്റ് കടന്നു വരികയും പപ്പയും അമ്മയും ഇറങ്ങുന്നതും ഞാൻ കണ്ണുനീർ നിറഞ്ഞ കാഴ്ചയിലൂടെ കണ്ടു..
“ആനി മോളെ.. പറയാതെ വന്നോ നീ?”
അമ്മ അവളെ വന്നു കെട്ടിപിടിച്ചു.. പപ്പ എന്നെ നോക്കി..
“പാർവതി?”
പപ്പ ആനിയെ നോക്കി ചോദിച്ചു…
“വന്നില്ല പപ്പ.. വരില്ല…”
ആനി മെല്ലെ പറഞ്ഞു.. അമ്മ അത് കേട്ടു തല കുനിച്ചു..
“നീ ഒരൊറ്റ ഒരുത്തി കാരണം ആണ് എന്റെ കൊച്ചു ഈ കരഞ്ഞു സങ്കടപ്പെട്ട് ഇരിക്കുന്നത്..”
പപ്പ പല്ലു കടിച്ചു അമർത്തി അമ്മയെ നോക്കി.. അമ്മക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്