ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

ഞാൻ മെല്ലെ പറഞ്ഞു.. 

 

“നിനക്ക് ഞാൻ നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു തരാം…” 

 

അമ്മ എവിടെയും തൊടാതെ പറഞ്ഞു.. 

 

“എന്നിട്ടു അമ്മയുടെ ചത്തുപോയ അപ്പൻ വന്നു കെട്ടുമോ?” 

 

“ഡാ…! “ 

 

“മിണ്ടരുത്…..! “ 

 

ഞാൻ സ്വരം അമർത്തി പറഞ്ഞു… അമ്മ തല കുനിച്ചു.. 

 

“പണ്ട്.. അമ്മയുടെ കല്യാണം അപ്പൻ തീരുമാനിച്ചപ്പോൾ പപ്പയുടെ കൂടെ ഇറങ്ങി വന്നത് എന്തിനാ? എന്താ കാരണം?” 

 

അമ്മ ഒന്നും മിണ്ടിയില്ല.. 

 

“പറ തള്ളെ….! “ 

 

ഞാൻ അടുത്തിരുന്ന ഒരു കസേരക്ക് ഒരു ചവിട്ടു കൊടുത്തു… അത് പോയി ഭിത്തിയിൽ അടിച്ചു മറിഞ്ഞു വീണു.. 

 

“ഇഷ്ട്ടം.. ഇഷ്ടമായത് കൊണ്ട്….” 

 

അവർ വിക്കി പറഞ്ഞു.. 

 

“അഹ് ഇഷ്ട്ടം.. അതിൽ പണക്കാർ എന്നോ പണം ഇല്ലാത്തവർ എന്നോ ഏതാ ജാതി എന്നോ ഉണ്ടോ?” 

 

“ഇ.. ഇല്ല…” 

 

“അത്രയും അറിഞ്ഞാൽ മതി.. നാളെ.. നാളെ പോയി അവളോട് കാല് പിടിച്ചു മാപ്പ് പറയണം… അല്ലെങ്കിൽ കൊല്ലും ഞാൻ.. എന്നെ അറിയാമല്ലോ? “ 

 

“ഞാൻ പറയാം.. ഇപ്പൊ പോകാം.. എന്നോട് ക്ഷമിക്കണം മോനെ… പ്ളീസ്? അമ്മക്ക് ബോധം പോയതാ.. അഹങ്കാരം കയറി പോയെടാ.. “ 

 

അമ്മ വിതുമ്പി കരഞ്ഞപ്പോൾ എനിക്ക് പാവം തോന്നി.. എല്ലാവരും മനുഷ്യർ അല്ലെ…

 

ഞാൻ അമ്മയുടെ അടുത്തിരുന്നു മെല്ലെ ചുറ്റി പിടിച്ചു.. അമ്മ എന്റെ തോളിലേക്ക് ചാഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു.. ആനി റൂമിലേക്ക് വന്നത് ഈ കാഴ്ച കണ്ടിട്ടാണ്… പുറകെ പപ്പയും വന്നു.. 

 

“ഡാ.. ഞങ്ങൾ ഒന്ന് അവളുടെ വീട്ടിൽ പോകുകയാണ്.. സന്ധ്യ ആയി എന്നാലും സാരമില്ല… നീ വാ..” 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.