ഒരു ദിവസം ഞാൻ ബാങ്കിൽ ആയിരിക്കുമ്പോൾ പാർവതി എന്നെ വിളിച്ചു…
“ഏട്ടാ.. ഒന്ന് വരുമോ ഇങ്ങോട്ടു? കാണണം…”
“മോളെ അല്പം തിരക്കുണ്ട്…”
“എനിക്ക് കാണണം എന്നല്ലേ ഏട്ടാ പറഞ്ഞത്? “
അവളുടെ ഒച്ച ഒന്ന് പൊങ്ങി.. ആദ്യമായി ആണ് ഇങ്ങനെ… ഞാൻ ഒന്ന് പകച്ചു..
ഞാൻ തിരക്കുകൾ ഒക്കെ മാറ്റി വച്ച് ഉടൻ തന്നെ വണ്ടി എടുത്തു ഡാൻസ് സ്കൂളിൽ എത്തി.. അകത്തു കയറി..
“ശ്രീ?”
ഞാൻ ഉച്ചത്തിൽ വിളിച്ചു..
പുറകിൽ ഒരു അനക്കം കേട്ടു ഞാൻ നോക്കി.. കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി എന്റെ പാർവതി..
“മോളെ…? എന്ത് പറ്റി?”
ഞാൻ അടുത്തേക്ക് ചെന്നു.. എന്നെ കെട്ടിപിടിച്ചു ഒരു അലറി കരച്ചിൽ ആയിരുന്നു അതിനു മറുപടി…
എന്റെ നെഞ്ച് പൊടിഞ്ഞു പോയി… വല്ലാത്ത അവസ്ഥ.. ഞാൻ അവളെ ഒന്ന് കെട്ടിപിടിച്ചു അമർത്തി നെഞ്ചിനോട് ചേർത്ത് പിടിച്ചു..
“ഏട്ടന് തോന്നിയിട്ടുണ്ടോ എനിക്ക് ഏട്ടന്റെ ഭാര്യാ ആകാനുള്ള യോഗ്യത ഇല്ലെന്നു?”
അവൾ കരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു… ഞാൻ പകച്ചു പോയി..
“മോളെ..? ആരാ ഈ വിഢിത്തം ഒക്കെ മോളോട് പറഞ്ഞത്?
അങ്ങനെ നോക്കുകയാണെങ്കിൽ നിന്നെ കിട്ടാനുള്ള യോഗ്യത എനിക്കില്ല എന്ന് പറയേണ്ടി വരും…
കാരണം എന്റെ ജീവിതത്തിൽ മറ്റു പെണ്ണുങ്ങൾ ഉണ്ടായിരുന്നു…”
അവൾ വേഗം എന്റെ വായ പൊത്തി…. അവൾക്ക് അറിയാം എല്ലാം…
അവൾ കണ്ണ് തുടച്ചു…
“ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടൻ അനുസരിക്കുമോ? മഹാദേവന്റെ പേരിൽ സത്യം ചെയ്യ്….”
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്