ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

ദംഷ്ട്ര എന്നൊക്കെ കേട്ടിട്ടേ ഉള്ളു.. ഇപ്പോൾ അതും കണ്ടു… 

 

“താങ്ക്സ്….” 

 

അവൾ തല കുനിച്ചു പറഞ്ഞു… എന്തൊരു നാണം… 

 

“ലോൺ തരാം.. എന്നാൽ അതിനു ഈടു വേണം എന്നാണ് ബാങ്കിന്റെ നിയമം….” 

 

ഞാൻ അവരെ നോക്കി… 

 

“അകെ ഉള്ളത് ഒരു കൊച്ചു വീടാണ് സാറെ… അതിന്റെ ആണെങ്കിൽ ഇപ്പൊ തന്നെ വേറെ ബാങ്കിൽ ആണ്…” 

 

അവർ വിഷമത്തോടെ പറഞ്ഞു.. 

 

“ഇവളുടെ അച്ഛന് ജോലി ഉണ്ട്.. എന്നാലും അത് വീട്ടുകാര്യങ്ങൾക്ക് മാത്രമേ തികയു.. എന്റെ മോൾക്ക് അച്ഛന്റെ കടങ്ങൾ വീട്ടാൻ വേണ്ടി ആണ്.. ഡാൻസ് എന്നാൽ അവൾ മരിക്കും.. അത്ര ആഗ്രഹം ആണ് അവൾക്ക്…” 

 

അകെ സങ്കടത്തിൽ ആണല്ലോ കാര്യങ്ങൾ എന്ന് ഞാൻ ആലോചിച്ചു.. 

 

“അഞ്ചു ലക്ഷം ആണോ വേണ്ടത്?” 

 

“അതെ… ഒരു കെട്ടിടം കിട്ടാനുണ്ട്. തല്ക്കാലം നാല് ലക്ഷം കൊടുത്താൽ അത് കിട്ടും.. ബാക്കി പിന്നെ കൊടുത്താൽ മതി.. പരിചയക്കാർ ആണ്.. പിന്നെ ബാക്കി പണം മറ്റു ആവശ്യങ്ങൾ ഒക്കെ ഇല്ലേ… കുറെ പഠിച്ചതാണ് മോൾ ഡാൻസ്… “

 

“മ്മ്മ്.. പക്ഷെ ഈടു ഒന്നും ഇല്ലാതെ എങ്ങനെയാ?” 

 

ഞാൻ അകെ ആശയ കുഴപ്പത്തിൽ ആയി.. 

 

“ഒന്ന് സഹായിക്കണം സാർ.. ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ്..” 

 

അവർ എന്നെ നോക്കി പറഞ്ഞു.. അവൾ ഇപ്പോഴും തല കുനിച്ചു ഇരിക്കുകയാണ്.. അപമാനം തോന്നിയിരിക്കാം.. 

 

“ഇപ്പോൾ വരാം…” ഞാൻ അതും പറഞ്ഞു മാനേജരെ പോയി കണ്ടു.. 

 

കാര്യം പറഞ്ഞു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.