ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

നേരെ അവളുടെ ഡാൻസ് സ്കൂളിലേക്ക്.. 

 

അവൾ ഡോർ അടച്ചു കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്കുള്ള സാധനങ്ങൾ ഒരു ബാക്പാക്കിൽ ആണ് വച്ചിരുന്നത്. 

 

ഒരു ചുവന്ന സാരി ഉടുത്തു സാക്ഷാൽ പാർവതി ദേവിയെ പോലെ എന്റെ ദേവി… 

 

അവൾ ചിരിച്ചു കൊണ്ട് വേഗം വണ്ടിയിൽ കയറി.. ഞാൻ വണ്ടി എടുത്തു.. 

 

ഇപ്പോൾ ഒരു കൈ എന്റെ തോളിൽ സ്ഥിരം ഉണ്ട്.. 

 

ക്ഷേത്രത്തിന്റെ വഴിയിൽ എത്തി ബൈക്ക് നിർത്തി ഞങ്ങൾ മുകളിലേക്ക് നടന്നു.. 

 

അവൾ എന്തൊക്കെയോ പറഞ്ഞു.. 

 

ആനി ഒരു സാരി കൊണ്ട് വന്നു കൊടുത്തു എന്നൊക്കെ.. അല്ലെങ്കിലും അവൾ എല്ലാം നേരത്തെ ആണ്.. 

 

ക്ഷേത്രത്തിന്റെ അടുത്ത് എത്തി ഞങ്ങൾ ആദ്യം ശിവ പ്രതിമയുടെ മുൻപിൽ നിന്ന് പ്രാർത്ഥിച്ചു.. 

 

അതിനു ശേഷം ഞാൻ ബാഗ് തുറന്നു റിങ് ബോക്സ് എടുത്തു അവളുടെ മുൻപിൽ വച്ച് തുറന്നു.. 

 

“അന്ന് പറഞ്ഞതല്ലേ ഇനി ഞാൻ അല്ലാതെ വേറെ ആരും ആ ജീവിതത്തിൽ ഉണ്ടാകില്ല എന്ന്? അപ്പോൾ വിൽ യു മാരി മി എന്നൊന്നും ചോദിക്കുന്നില്ല.. വിരൽ കാണിക്ക്….” 

 

അവൾ ചിരിച്ചു.. മോതിര വിരൽ നീട്ടിയപ്പോൾ ഞാൻ അത് അണിയിച്ചു കൊടുത്തു.. 

 

എന്നിട്ടു ബാഗിൽ നിന്നും ഫോൺ എടുത്തു അവളുടെ കയ്യിൽ വച്ചു.. സുന്ദരികുട്ടിക്ക് ചെറിയ ഒരു സമ്മാനം… 

 

“ഏട്ടാ ഇത്?” 

 

അവൾ കണ്ണ് മിഴിച്ചു.. 

 

“ഒന്നും പറയണ്ട….” 

 

ഞാൻ അവളുടെ ചുണ്ടിൽ വിരൽ വച്ചു… കണ്ണുകൾ നിറച്ചു അവൾ എന്നെ നോക്കി… ഞാൻ അവളെ കെട്ടിപിടിച്ചു നിറുകയിൽ ഒരു ഉമ്മ കൊടുത്തു.. 

 

അവൾ മുഖം ഉയർത്തി നോക്കി… ശേഷം എന്റെ കവിളിൽ ഒരു ഉമ്മ തന്നു… 

 

“ഇവിടെ ഇല്ലേ?”

 

ഞാൻ ചുണ്ടു തൊട്ടു കാണിച്ചു… 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.