ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

“അപ്പൊ ഞാനോ?” 

 

“എല്ലാം… എന്റെ പകുതി… “ 

 

“മ്മ്മ്… “ 

 

ഒരു കുണുങ്ങി ചിരി… 

 

“ഇന്ന് വൈകുന്നേരം ഞാൻ അങ്ങോട്ടു വരും.. നമ്മൾ നിന്റെ.. അല്ല.. നമ്മുടെ മഹാദേവന്റെ അടുത്ത് പോകുന്നു…” 

 

“മ്മ്മ്.. ശരി.. ഞാൻ എന്താ ഇടണ്ടേ?” 

 

“ഒന്നും ഇടാതെ വന്നാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല…” 

 

“അയ്യടാ.. പൂതി കൊള്ളാം…” 

 

“നിന്റെ കഴുത്തിൽ ഒരു മിന്നു കെട്ടി കഴിയട്ടെ എന്നിട്ടു കാണാം…” 

 

“ഹിഹി….” 

 

“മ്മ്മ്.. അപ്പൊ ശരി.. കാണാം.. ലവ് യു…..” 

 

“ലവ് യു ടൂ ഏട്ടാ….” 

 

*** 

 

അന്ന് ഞാൻ ഉച്ചക്ക് ബാങ്കിൽ നിന്നും ഇറങ്ങി.. നേരെ പോയത് ആലുക്കാസിലേക്ക് ആണ്. 

 

അവളുടെ ജന്മനാളിനു ചേർന്ന കല്ല് വച്ച സ്വർണ മോതിരം വാങ്ങി.. റൂബി വച്ച നല്ലൊരു മോതിരം.. 

 

അവളുടെ വിരലിന്റെ അളവ് ഞാൻ ആനി വഴി വാങ്ങിയിരുന്നു.. 

 

അവിടുന്ന് നേരെ സാംസങ് സ്റ്റോറിൽ പോയി. 

 

അവൾ ഒരു പഴയ ഫോൺ ആണ് ഉപയോഗിക്കുന്നത്. ലേറ്റസ്റ്റ് മോഡൽ സാംസങ് s20 ആണ്.. അത് വാങ്ങി. 

 

ഇനി കൂടിപ്പോയാൽ അവളുടെ കലിപ്പ് കാണേണ്ടി വരും.. അല്ലെങ്കിലേ എന്നോട് പൈസ വെറുതെ കളയരുത് എന്നൊക്കെ പറയുന്നുണ്ട്.. 

 

വീട്ടിൽ വന്നു ഒരു വെള്ള ബനിയനും ഇളം നീല ജീൻസും ഇട്ടു. കറുത്ത നൈക്കി ഷൂസും.. കുറച്ചു പെർഫ്യൂമും അടിച്ചു വണ്ടി എടുത്തു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.