അവൾ ആ പൊളിഞ്ഞ ക്ഷേത്രത്തിന്റെ മറു വശത്തു പോയി… ഞാനും പുറകെ പോയി..
ഇനി കൊല്ലാൻ കൊണ്ട് പോകുകയാണോ ആവൊ..
അവിടെ പകുതി തകർന്ന എന്നാൽ ഇപ്പോഴും വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത ഒരു ശിവ പ്രതിമ.. കല്ലിൽ കൊത്തിയത് ആണ്..
അവൾ അതിന്റെ മുൻപിൽ കൈ കൂപ്പി നിന്നു… ഞാൻ ചുറ്റിനും നോക്കി.. ആരും ഇല്ല.
അപ്പൊ അവൻ എവിടെ?
“വിശ്വാസം ഉണ്ടെങ്കിൽ ഒന്ന് പ്രാർത്ഥിക്കാം കേട്ടോ?”
അവൾ തിരിഞ്ഞു എന്നോട് പറഞ്ഞു.. എനിക്ക് അങ്ങനെ ഒരു കുഴപ്പവും ഇല്ല..
ഞാൻ അവളുടെ പുറകിൽ കൈ കൂപ്പി നിന്ന് കണ്ണടച്ചു.. എന്ത് പ്രാർത്ഥിക്കും?
“ശിവ ഭഗവാനെ.. ഇവളെ പോലെ ഒരു പാർവതിയെ എനിക്ക് തരണേ…”
“അവളെ പോലെ ഒരാളെ മതിയോ അതോ അവളെ തന്നെ വേണോ?”
ങേ..? എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന ഒരു ശബ്ദം… ഞാൻ കണ്ണ് തുറന്നു നോക്കി..
എന്നെ നോക്കി നിൽക്കുന്ന പാർവതി.. വേറെ ആരും ഇല്ല.. അപ്പോൾ ആ ശബ്ദം?
“അല്ല..? എവിടെ ആൾ?”
ഞാൻ അവളോട് ചോദിച്ചു…
അവൾ ഒന്ന് പുഞ്ചിരിച്ചു…
“ആളുടെ മുൻപിൽ നിന്നിട്ടാണോ ഈ ചോദിക്കുന്നത് ഏട്ടൻ?”
“ങേ?”
ഞാൻ നിൽക്കുന്നത് ശിവ പ്രതിമയുടെ മുൻപിൽ ആണ്… അപ്പോൾ?
അവൾ പറഞ്ഞ കാര്യം ഞാൻ ഒന്ന് ഓർത്തു നോക്കി..
ആരും നോക്കുന്ന പൗരുഷം.. നല്ല ഉയരം.. ഉറച്ച ശരീരം.. തോളോളം കിടക്കുന്ന മുടി.. ദൈവമേ ഇവൾ ശിവനെ ആണോ ഇത്ര നാളും സ്നേഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടിരുന്നത്…
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്