ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

“നേരെ പൊയ്ക്കോ.. ഞാൻ പറയാം വഴി.. 

 

“മ്മ്മ്..” 

 

എന്നൊന്ന് അമർത്തി മൂളി ഞാൻ വണ്ടി എടുത്തു.. അവൾ അല്പം വിട്ടാണ് ഇരുന്നത്.. 

 

അവൻ കണ്ടിട്ട് ഇനി എന്തെങ്കിലും പറഞ്ഞാൽ എന്ന് കരുതി ആകും.. വണ്ടി ഞാൻ മെല്ലെ ആണ് വിട്ടത്.. 

 

“എന്നെ പറ്റി എല്ലാം പറഞ്ഞിട്ടുണ്ടോ?” 

 

“‘മ്മ്മ്.. പറഞ്ഞില്ലെങ്കിലും അറിയാം…” 

 

“അവനാര് ദൈവമോ?” 

 

ഞാൻ പുച്ഛിച്ചു.. 

 

അവൾ ഒന്നും മിണ്ടിയില്ല…

 

 കണ്ണാടിയിലൂടെ അവളുടെ മുഖം ഞാൻ കണ്ടു.. ആശയകുഴപ്പമോ പേടിയോ എന്തൊക്കെയോ ചേർന്ന ഒരു ഭാവം… 

 

അവളുടെ മനസ്സിൽ എന്തായിരിക്കും? 

 

ഞാൻ ആരാ അവൾക്ക്…. ആ എന്നെയും കൊണ്ട് കാമുകനെ കാണാൻ പോകുന്നതിൽ എന്തോ ഒരു ചേരായ്ക ഉണ്ടല്ലോ… 

 

പണി ആകുമോ ദൈവമേ…. ഇതൊക്കെ ആലോചിച്ചപ്പോൾ ഞാൻ ടെൻഷനിൽ ആയി.. വണ്ടി ഒരു കയറ്റം കയറി തുടങ്ങി… 

 

“ഇവിടെ നിർത്തിക്കോ..” 

 

അവളുടെ ശബ്ദം കെട്ട് ഞാൻ വണ്ടി ഒതുക്കി നിർത്തി.. അവൾ ഇറങ്ങി റോഡിൻറെ അടുത്തുള്ള ഒരു ഇടവഴിയിൽ ചെന്നു നിന്ന് എന്നെ കാത്തു നിന്നു.. 

 

ഞാൻ വണ്ടി ലോക്ക് ചെയ്തു അവളുടെ പുറകെ പോയി.. ഒരു ഇടത്തരം മല ആണ് ഈ ഭാഗം.. 

 

മുകളിലേക്ക് ഒരു ചെറിയ വഴി.. 

 

അവൾ ഒന്നും മിണ്ടാതെ വഴിയിലൂടെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു… 

 

എന്റെ കണ്ണ് അവളുടെ മുടിയിൽ തങ്ങി.. തിക്കുള്ള കറുത്ത മുടി.. മെടഞ്ഞു വച്ചിരിക്കുന്നു.. 

 

രാവിലെ എപ്പോഴോ ചൂടിയ തുളസിക്കതിർ വാടിയിരിക്കുന്നു..

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.